വായുവില്‍ തൂങ്ങിക്കിടക്കുന്ന പഞ്ഞിക്കെട്ടുകള്‍ പോലെ മേഘങ്ങൾ; അര്‍ജ്ജന്റീനക്കാരെ ഭീതിയിലാഴ്ത്തി സഞ്ചി മേഘങ്ങൾ, പിന്നാലെ ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ മഴയും കനത്ത ആലിപ്പഴ വീഴ്ചയും ഉണ്ടായതായി പ്രദേശവാസികള്‍
തൂങ്ങിയാടുന്ന പന്തുകൾ പോലെ മേഘങ്ങൾ. ഇത്തരത്തിൽ മൂടിക്കെട്ടിയ ആകാശം അര്‍ജ്ജന്റീനക്കാരെ ഭയവും ഒപ്പം ആശ്ചര്യവും ഉണർത്തുകയുണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രമാണ് ആശങ്ക ജനിപ്പിച്ചിരിക്കുന്നത്. വായുവില്‍ തൂങ്ങിക്കിടക്കുന്ന പഞ്ഞിക്കെട്ടുകള്‍ പോലെ തോന്നിക്കുന്ന മേഘങ്ങളാല്‍ മൂടപ്പെട്ട ആകാശമാണ് ഇവിടെ കാണാനായത്. ഇത്തരത്തിൽ അസാധാരണമായ മേഘങ്ങളെ മാമന്റസ് എന്നാണ് വിളിക്കപ്പെടുന്നത്.
ഇക്കഴിഞ്ഞ നവംബര്‍ 13 ന് കോര്‍ഡോബയിലെ കാസാ ഗ്രാന്‍ഡെയിലാണ് സഞ്ചിമേഖങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഗോളാകൃതിയില്‍ രൂപപ്പെടുന്ന മേഘങ്ങളാണ് ഇത്. മേഘങ്ങളുടെ അടിത്തട്ടില്‍ നിന്ന് ഉയര്‍ന്നുവരുന്ന പന്തുപോലുള്ള രൂപങ്ങളാണ് ഇവയ്ക്കുള്ളത്. ഈ മേഘങ്ങള്‍ ഇടിമിന്നലുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അധികൃതർ വ്യക്തമാക്കുന്നു. മമന്റസ് മേഘങ്ങളുടെ സാന്നിധ്യം പലപ്പോഴും കനത്ത മഴയും മിന്നലും ആലിപ്പഴ വീഴ്ചയുടെയും വരവിനെ സൂചിപ്പിക്കുന്നതാണ്.
അത്തോട്പപ്പം തന്നെ മേഘക്കൂട്ടം പ്രത്യക്ഷമായതിന് ശേഷം ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ മഴയും കനത്ത ആലിപ്പഴ വീഴ്ചയും ഉണ്ടായതായി പ്രദേശവാസികള്‍ വെളിപ്പെടുത്തുകയുണ്ടായി. കനത്ത പേമാരിക്കും കൊടുങ്കാറ്റിനും മുന്നോടിയായി ഇവ രൂപപ്പെടാറുണ്ടെന്നും വിദഗ്ധര്‍ വിശദീകരിക്കുകയായിരുന്നു.
അങ്ങനെ സഞ്ചി പോലെ ആകാശത്ത് നിന്നും തൂങ്ങി കിടക്കുന്ന ഈ മേഘക്കൂട്ടങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 'ശനിയാഴ്ച ഉച്ചകഴിഞ്ഞ് ആകാശം അസാധാരണമാം വിധം ഈ മേഘങ്ങളാല്‍ മൂടപ്പെട്ടിരുന്നു. പിന്നാലെ മിന്നലും കാറ്റും ആലിപ്പഴ വീഴ്ചയും ഉണ്ടായിട്ടുണ്ട്. കാലാവസ്ഥയുടെ കൃത്രിമത്വത്തിന്റെ ഫലമായിരിക്കാം ഈ വിചിത്ര പ്രതിഭാസം പകര്‍ത്താന്‍ ഞങ്ങളെ ഇവിടെ എത്തിച്ചത്', യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയുടെ കുറിപ്പില്‍ പറയുകയാണ്.
https://www.facebook.com/Malayalivartha


























