കൊവിഡ് ഒമിക്രോണ്‍ വകഭേദം ബ്രിട്ടണിലും സ്ഥിരീകരിച്ചു!! രോഗികൾ ദക്ഷിണാഫ്രിക്കയിൽ നിന്നും യാത്ര ചെയ്ത എത്തിയ രണ്ടുപേർ; ദക്ഷിണാഫ്രിക്കയിലേക്ക് യാത്രാനിരോധനം കൊണ്ടുവരാനുളള ഒരുക്കത്തിൽ വിവിധ രാജ്യങ്ങൾ

ലോകത്ത് അതീവഗുരുതരമായ കൊവിഡ് വകഭേദമായി കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദം ബ്രിട്ടണില്‍ രണ്ടുപേര്‍ക്ക് സ്ഥിരീകരിച്ചു. എസെക്‌സിലും ബര്‍മിംഗ്ഹാമിലുമാണ് ഈ കൊവിഡ് രോഗബാധിതരുളളത്. ഇവരും ഇവരുടെ കുടുംബാംഗങ്ങളും സ്വയം ക്വാറന്റൈനിലാണെന്നും ഇവരുടെ സമ്പര്‍ക്കപട്ടിക തയ്യാറാക്കുകയാണെന്നും ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദ് വ്യക്തമാക്കി.
വിവിധ രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കയിലേക്ക് യാത്രാനിരോധനം കൊണ്ടുവരാനുളള ഒരുക്കത്തിലാണ്. ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച രാജ്യങ്ങളിലും വൈകാതെ യാത്രാനിരോധനം വരാനാണ് സാദ്ധ്യത. ഇതിനിടെ ഇന്ത്യയില്‍ ബംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ക്വാറന്റൈനിലാക്കിയെന്നും ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ഉന്നതോദ്യോഗസ്ഥര്‍ അറിയിച്ചു.
നവംബര്‍ ഒന്നുമുതല്‍ 26 വരെ ദക്ഷിണാഫ്രിക്കയില്‍ നിന്നും വന്ന 94 പേരില്‍ രണ്ടുപേര്‍ക്കാണ കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്ക് സാധാരണ കൊവിഡാണ് വകഭേദങ്ങളല്ല പിടിപെട്ടതെന്നാണ് വിവരം. ഒമിക്രോണ്‍ ഭീതി നിലനില്‍ക്കുന്ന പത്ത് രാജ്യങ്ങളില്‍ നിന്ന് 584 പേരാണ് ബംഗളൂരുവില്‍ എത്തിയത്. ഇന്ത്യയിൽ ഇപ്പോൾ അതീവ ജാഗ്രതയാണ്.
https://www.facebook.com/Malayalivartha


























