ഒമിക്രോൺ ഭീതി അകലുന്നില്ല; അതിർത്തികൾ അടച്ച് ഇസ്രായേൽ! എല്ലാ വിദേശികളുടെയും രാജ്യത്തേക്കുള്ള പ്രവേശനം വിലക്കിയെന്ന് ഇസ്രയേല്‍, നിരോധനം 14 ദിവസം നീണ്ടുനില്‍ക്കുമെന്ന് പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്! വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് ഉള്‍പ്പെടെ രോഗം പകരുമെന്നതിനാൽ തന്നെ രാജ്യത്തേക്ക് പ്രവേശിക്കുന്ന ഇസ്രായേലികള്‍ ക്വാറന്റൈന്‍ ചെയ്യേണ്ടതുണ്ട്

ദക്ഷിണാഫ്രിക്കയില്‍ കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത് ഏറെ ഞെട്ടലോടെയാണ് ലോകം കേട്ടത്. ഏറെ അപകടകാരിയായ വൈറസ് വായുവിലൂടെയാണ് പകരുന്നത്. അതീവ വ്യാപനശേഷിയുണ്ടെന്ന് അധികൃതർ കണ്ടെത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി ഇസ്രയേല്‍ രംഗത്ത്. എല്ലാ വിദേശികളുടെയും രാജ്യത്തേക്കുള്ള പ്രവേശനം വിലക്കിയെന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ ശനിയാഴ്ച അറിയിച്ചിരിക്കുകയാണ്. കൂടുതല്‍ വ്യാപനശേഷിയുള്ള ഒമെക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത് എന്ന് അധികൃതർ അറിയിച്ചു.
ഇതോടെ ഒമിക്രോണിനെ തുടര്‍ന്ന് അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടച്ചുപൂട്ടുന്ന ആദ്യത്തെ രാജ്യമായി ഇസ്രയേല്‍ മാറിയിരിക്കുകയാണ്. ഒമിക്രോണ്‍ വ്യാപനം തടയാന്‍ കൗണ്ടര്‍ ടെററിസം ഫോണ്‍ ട്രാക്കിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരിക്കുകയാണ്.
അതോടൊപ്പം തന്നെ നിരോധനം 14 ദിവസം നീണ്ടുനില്‍ക്കുമെന്ന് പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കുകയുണ്ടായി. ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയതും ലോകാരോഗ്യ സംഘടനയുടെ ആശങ്കയുടെ വകഭേദം എന്ന് വിളിക്കപ്പെടുന്നതുമായ ഒമൈക്രോണിനെതിരെ കൊവിഡ് വാക്‌സിനുകള്‍ എത്രത്തോളം ഫലപ്രദമാണ് എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആ കാലയളവിനുള്ളില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
അതേസമയം വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് ഉള്‍പ്പെടെ രോഗം പകരുമെന്നതിനാൽ തന്നെ രാജ്യത്തേക്ക് പ്രവേശിക്കുന്ന ഇസ്രായേലികള്‍ ക്വാറന്റൈന്‍ ചെയ്യേണ്ടതുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. കൂടാതെ ഞായറാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കും ഇടയില്‍ അര്‍ദ്ധരാത്രിയോടെയാണ് നിരോധനം നിലവില്‍ വരുന്നത്.
ഇതോടൊപ്പം തന്നെ ഒട്ടുമിക്ക ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും വരുന്ന വിദേശികള്‍ക്ക് വെള്ളിയാഴ്ച യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഷിന്‍ ബെറ്റ് കൗണ്ടര്‍ ടെററിസം ഏജന്‍സിയുടെ ഫോണ്‍-ട്രാക്കിംഗ് സാങ്കേതികവിദ്യ പുതിയ വേരിയന്റിന്റെ വാഹകരെ കണ്ടെത്തുന്നതിനും മറ്റുള്ളവരിലേക്ക് പകരുന്നത് തടയുന്നതിനായി പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























