ന്യൂസിലാന്‍ഡ് എം.പിക്ക് സ്വന്തമായി കാറില്ല; സൈക്കിള്‍ ചവിട്ടി ആശുപത്രിയിലെത്തി പ്രസവിച്ചു, ഇത് രണ്ടാം തവണ; സോഷ്യൽമീഡിയയിൽ അഭിനന്ദന പ്രവാഹം

സ്വന്തമായി കാറില്ലാത്തതിനാൽ ന്യൂസിലാന്‍ഡ് എം.പി സൈക്കിള്‍ ചവിട്ടി ആശുപത്രിയിലെത്തി പ്രസവിച്ചു. എം പി ജൂലി ആന്‍ ജെന്‍ററാണ് പ്രസവിക്കാനായി സൈക്കിളില്‍ ആശുപത്രിയിലെത്തിയത്. ജൂലി ജന്മം നൽകിയത് പെൺകുഞ്ഞിനാണ്. എം പി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
ജൂലി പ്രസവത്തിനായി സൈക്കിള്‍ ചവിട്ടി ആശുപത്രിയില്‍ പോകുന്നത് ഇതാദ്യമായല്ല. തന്റെ ആദ്യകുഞ്ഞിനെ ഗര്‍ഭം ധരിച്ചിരുന്ന സമയത്തും ജൂലി സൈക്കിള്‍ ചവിട്ടിയിലാണ് ആശുപത്രിയില്‍ എത്തി പ്രസവിച്ചത്.
ഇത്തവണ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ജൂലി ആശുപത്രിയിലേക്ക് സൈക്കിളില്‍ പുറപ്പെട്ടത്. സംഭവത്തെ കുറിച്ച് എം പി പങ്കുവെച്ച കുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇതാണ് ' ഒരു വലിയ വാര്‍ത്തയുണ്ട്,
ഇന്ന് പുലര്‍ച്ചെ 3.04ന് കുടുബത്തിലെ ഏറ്റവും പുതിയ അതിഥിയെ ഞങ്ങള്‍ സ്വാഗതം ചെയ്തു. ഇത്തവണ പ്രസവിക്കാനായി സൈക്കിളില്‍ ആശുപത്രിയില്‍ പോകാന്‍ പദ്ധതി ഇല്ലായിരുന്നെങ്കിലും കാര്യങ്ങള്‍ എത്തിച്ചേര്‍ന്നത് അങ്ങനെങ്ങനെ തന്നെയാണ്.
ഞങ്ങള്‍ പുലര്‍ച്ചെ 2 മണിക്ക് ആശുപത്രിയിലേക്ക് പോകാനൊരുങ്ങിയപ്പോള്‍ തീവ്രമായ പ്രസവ വേദന അനുഭവപ്പെട്ടിരുന്നില്ല. എന്നാല്‍ ആശുപത്രിയില്‍ എത്തി 10 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും വേദന കൂടി. അത്ഭുതമെന്ന് പറയട്ടെ ആരോഗ്യത്തോടെ ഒരു കുഞ്ഞിനെ ഞങ്ങള്‍ക്ക് ലഭിച്ചു,
അവളുടെ അച്ഛനെ പോലെ തന്നെ അവളും ഉറങ്ങുകയാണ്. മികച്ച ഒരുകൂട്ടം ഡോക്ടര്‍മാരുടെ സംഘത്തില്‍നിന്ന് നല്ല പരിചരണവും പിന്തുണയും ലഭിച്ചതില്‍ അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നു'. പ്രസവത്തിനായി ആശുപത്രിയിലേക്കുള്ള സൈക്കിള്‍ യാത്രയുടേയും കുഞ്ഞിന്റേയുമെല്ലാം ഫോട്ടോകളും ജൂലി പങ്കുവെച്ചിട്ടുണ്ട്.
ഏതായാലും ജൂലിയുടെ ഫേസ്ബുക്ക് പോസ്റ്റ് വളരെ വേഗം തന്നെ വൈറലായി കഴിഞ്ഞു. നിരവധി പേരാണ് ജൂലിക്ക് ആശംസ അറിയിച്ചും അഭിനന്ദിച്ചും രംഗത്തെത്തിയത്.ആദ്യ തവണയും മന്ത്രിയായിരിക്കെവെയായിരുന്നു ജൂലി ആന്‍ ജെന്‍റര്‍ പ്രസവത്തിനായി സൈക്കിളില്‍ പോയത്. വീട്ടില്‍ നിന്നും ഒരു കിലോമിറ്റര്‍ അകലെയുള്ള ആക്ലാന്‍ സിറ്റി ആശുപത്രി വരെയാണ് ജൂലി സൈക്കിള്‍ ചവിട്ടിയത്.
https://www.facebook.com/Malayalivartha


























