Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

കിടുകിടെ വിറച്ച് ലോകരാഷ്ട്രങ്ങൾ; ഇന്നലെ കൂടുതൽ ലോക രാജ്യങ്ങളിൽ ഈ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തി, കോവിഡ് ബാധ ഉണ്ടായത് കാനഡയിൽ ഒമിക്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയ രണ്ടുപേർക്കും നൈജീരിയൻ യാത്രക്കിടയിൽ, ഇത്തവണയും യൂറോപ്പിൽ ക്രിസ്ത്മസ്സ് ആഘോഷങ്ങൾ അവതാളത്തിലായേക്കുമെന്ന് സൂചന

29 NOVEMBER 2021 02:04 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

2019-ൽ കണ്ടെത്തിയ കോവിഡ്-19 എന്ന ഇത്തിരിക്കുഞ്ഞനായ കൊറോണ വൈറസ്, ചൈനയിൽ പടർന്നുപിടിച്ചപ്പോൾ ലോകം സ്തംഭിക്കുമെന്നോ അത് ഇന്ത്യയിൽ എത്തുമെന്നോ പ്രത്യേകിച്ച് കേരളത്തിൽ എത്തുമെന്നോ ആരും പ്രതീക്ഷിച്ചില്ല. കടുത്ത ജാഗ്രത പുലർത്തിയിട്ടും വാതിലുകൾ അടയ്ക്കുക എന്നതല്ലാതെ മറ്റൊരു വഴിയും ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഉണ്ടായിരുന്നില്ല. പിന്നെ നാം സാക്ഷികളായത് അതിദയനീയ കാഴ്ചകൾക്കാണ്. കൊറോണ ആൽഫ, ബീറ്റാ, ഡെൽറ്റ കൂടാതെ ഡെൽറ്റാ പ്ലസ് എന്നിങ്ങനെ വകഭേദങ്ങൾ പിന്നിട്ട് 50 മ്യൂട്ടേഷൻ പിന്നിട്ട് അതീവ അപകടകാരിയായ വീണ്ടും എത്തിയിരിക്കുകയാണ്. പേര് ഒമിക്രോൺ.

അങ്ങനെ 2020-ന്റെ ആരംഭത്തിൽ ഉണ്ടായ അതേ അവസ്ഥയിലൂടെയാണ് ലോകം ഇപ്പോൾ കടന്നുപോകുന്നത്. കൊറോണ എന്ന വൈറസിനെ അറിയാതെ നിബന്ധനകളിൽ പകച്ചുപോയ ലോകം. അതിഭീകരമെന്ന് വിശ്വസിക്കപ്പെടുന്ന കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപനം തുടരുമ്പോഴും അതേ അവസ്ഥയാണിപ്പോൾ. ഇത് എത്രത്തോളം ഭീകരമാണെന്നോ വാക്‌സിനുകൾ ഫലപ്രദമാണെന്നോ എങ്ങനെ നേരിടണം എന്നോ പോലും അറിയാതെ പകച്ചുനിൽക്കുകയാണ് ലോകം. എങ്കിലും വാക്സിനുകൾ കൊണ്ടും മറ്റ് നിയന്ത്രണങ്ങൾകൊണ്ടും ഈ ഭീകര വൈറസിനെ നിയന്ത്രിക്കാൻ ലോകം കച്ചകെട്ടി ഇറങ്ങിയിട്ടുണ്ട്.

ഇന്നലെ കൂടുതൽ ലോക രാജ്യങ്ങളിൽ ഈ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതാണ് ഇപ്പോൾ ആശങ്ക കൂടുതൽ വർദ്ധിപ്പിക്കുന്നത്. മറ്റു വകഭേദങ്ങളേക്കാൾ അതിവ്യാപനശേഷിയുള്ളതാകാൻ സാദ്ധ്യതയുള്ളതെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞയാഴ്‌ച്ച വെളിപ്പെടുത്തിയ ഒമിക്രോണിന്റെ സാന്നിദ്ധ്യം ഇപ്പോൾ ആസ്ട്രേലിയ, ബെൽജിയം, ബോത്സ്വാന, ബ്രിട്ടൻ, ഡെന്മാർക്ക്, ജർമ്മനി, ഹോംങ്കോംഗ്, ഇസ്രയേൽ, ഇറ്റലി, നെതർലാൻഡ്സ്, ഫ്രാൻസ്, കാനഡ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിൽ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. വെള്ളിയാഴ്‌ച്ച വരെ വെറും നാലു രാജ്യങ്ങളിൽ മാത്രമായിരുന്നു ഇതിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നത്.

2020-നെ അനുസ്മരിപ്പിക്കുന്ന മറ്റൊരു സമ്പൂർണ്ണ ലോക്ക്ഡൗണിലേക്ക് ലോകം പോകുമോ എന്ന ആശങ്കയുയർത്തി കൂടുതൽ രാജ്യങ്ങൾ കടുത്ത നിയന്ത്രണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇതിൽ ഏറ്റവും കടുത്ത നിയന്ത്രണം നടപ്പിലാക്കിയിരിക്കുന്നത് ഇസ്രയേൽ ആണ് എന്നാണ് ലഭ്യമാകുന്ന വിവരം. വിദേശികളെ, അവർ ഏതു രാജ്യകാരായാലും ഇസ്രയേലിൽ ഒരു കാരണവശാലും പ്രവേശിപ്പിക്കില്ല എന്നതാണ് ഒമിക്രോൺ നിയന്ത്രണത്തിനായി ഇസ്രയേൽ എടുത്തിരിക്കുന്ന ഒരു നടപടി. ഭീകരവാദികൾക്കെതിരെ ഉപയോഗിക്കുന്ന, അതീവ കാര്യക്ഷമമായ ഫോൺ ട്രാക്കിങ് സിസ്റ്റം കോവിഡ് രോഗികളെ കണ്ടെത്താനും ഉപയോഗിക്കുമെന്നും പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ് പറയുകയുണ്ടായി.

അതോടൊപ്പം തന്നെ അടുത്ത 14 ദിവസത്തേക്കാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അതിനകം, വാക്സിനുകൾ ഈ വകഭേദത്തേ നേരിടുന്നതിൽ എത്രമാത്രം കാര്യക്ഷമമാണെന്ന വസ്തുത അറിയാനാകും എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിദേശങ്ങളിൽ നിന്നുള്ള ഇസ്രയേലി പൗരന്മാർ തിരികെ എത്തിയാൽ 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണ്. മറ്റു പലരാജ്യങ്ങളിലും ക്വാറന്റൈൻ വീണ്ടും നിർബന്ധമാക്കുകയാണ്. ഇന്നലെ ഒമിക്രോൺ ക്വാറന്റൈൻ ഹോട്ടലിൽ നിന്നും ഒളിച്ചു കടന്ന് ഹോളണ്ടിന് പുറത്തേക്കുള്ള വിമാനത്തിൽ കയറിയ ദമ്പതിമാരെ ഡച്ച് പൊലീസ് അറസ്റ്റ്ചെയ്തു. ദക്ഷിണഫ്രിക്കയിൽ നിന്നുമെത്തിയ കോവിഡ് രോഗികൾക്ക് ക്വാറന്റൈൻ ഒരുക്കുന്ന ഹോട്ടലിൽ നിന്നും ഒളിച്ചുകടന്ന് ഇവർ ഷിഫോൾ വിമാനത്താവളത്തിലെത്തിയാണ് വിമാനം കയറിയത്. ആ സമയത്താണ് ഡച്ച് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. വിമാനം പറന്നുയരുന്നതിനു തൊട്ടു മുൻപായിരുന്നു അറസ്റ്റ്.

കൂടത്തെ കോമിക്രോൺ ആകാൻ സാദ്ധ്യതയുള്ള എട്ട് കേസുകൾ രാജ്യത്ത് കണ്ടെത്തിയതായി ഇന്നലെ ഫ്രഞ്ച് ആരോഗ്യകാര മന്ത്രാലയം ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാൻ ഒരുങ്ങുകയാണ് ഫ്രാൻസും. അതോടൊപ്പം കാനഡയിൽ രണ്ടു രോഗികളിൽ ഒമിക്രോണിന്റെ സാന്നിദ്ധയം സ്ഥിരീകരിച്ചതായി കനേഡിയൻ ആരോഗ്യ വകുപ്പ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. കോവിഡിന്റെ അഞ്ചാം തരംഗത്തിന്റെ വക്കിലെത്തി നിൽക്കുന്ന ഫ്രാൻസിൽ ഇപ്പോൾ രോഗവ്യാപനം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനുപിന്നാലെ അതിവ്യാപനശേഷിയുള്ളതെന്ന് സംശയിക്കപ്പെടുന്ന ഓമിക്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത് ആശങ്ക വർദ്ധിപ്പിച്ചിരിക്കുകയാണ്.

അതേസമയം കാനഡയിൽ ഒമിക്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയ രണ്ടുപേർക്കും നൈജീരിയൻ യാത്രക്കിടയിലാണ് കോവിഡ് ബാധ ഉണ്ടായത്. അതുപോലെ നെതർലാൻഡ്സിലെ ആദ്യ ഒമിക്രോൺ രോഗിക്ക് തുർക്കി- ഈജിപ്ത് യാത്രകൾക്ക് ശേഷമാണ് കോവിഡ് ബാധയുണ്ടായത് എന്നും കണ്ടെത്തി. ഇതെല്ലാം തെളിയിക്കുന്നത് ഇതിനോടകം തന്നെ ലോകത്തിന്റെ എല്ലാ മൂലകളിലും ഈ അതിഭീകര വകഭേദം എത്തിക്കഴിഞ്ഞിരിക്കാമെന്നാണ്. ചില രാജ്യങ്ങളീൽ മാത്രമേ കണ്ടെത്താനായുള്ളു എന്നത് വാസ്തവം തന്നെയാണെങ്കിലും.

ഇതിനുപിന്നാലെ ഇത്തവണയും യൂറോപ്പിൽ ക്രിസ്ത്മസ്സ് ആഘോഷങ്ങൾ അവതാളത്തിലായേക്കുമെന്നാണ് ഇതിലൂടെ അറിയുവാൻ കഴിയുന്നത്. പുതിയ വകഭേദത്തിന്റെ വ്യാപനം ആശങ്കയുയർത്തിയതോടെ എല്ലാ ബ്രിട്ടീഷുകാരെയും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്നും വിലക്കിക്കൊണ്ട് സ്വിറ്റ്സർലാൻഡ് ഉത്തരവിറക്കിയിട്ടുണ്ട്. ഉടൻ തന്നെ ഈ ഉത്തരവ് പ്രാബല്യത്തിൽ വരികയും ചെയ്യും. സ്വിസ്സ് പൗരന്മാർക്കും, പെർമെനന്റ് റെസിഡന്റ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും മാത്രമായിരിക്കും സ്വിറ്റ്സർലാൻഡിൽ പ്രവേശിക്കാൻ കഴിയുക എന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ, യാത്രക്ക് മുൻപായി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കണം. മാത്രമല്ല, സ്വിറ്റ്സർലാൻഡിൽ എത്തിയാൽ 10 ദിവസത്തെ നിർബന്ധിത ക്വാറന്റൈനും വിധേയമാകണം.

അവിടെയും അവസാനിക്കുന്നില്ല സ്വിറ്റ്സർലാൻഡുമായി അതിർത്തി പങ്കിടുന്ന ജർമ്മനിയിലും ഇറ്റലിയിലും ഒമിക്രോണിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചെങ്കിലും സ്വിറ്റ്സർലാൻഡിൽ ഇതുവരെ ഓമിക്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ല എന്നത് ചെറിയ ആശ്വാസം നൽകുന്നു. സ്പെയിനും വിദേശികളോടുള്ള സമീപനം കടുപ്പിക്കുകയാണ്. ബ്രിട്ടനുൾപ്പടെ ഒമിക്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നും, വാക്സിന്റെ രണ്ട് ഡോസുകളും എടുത്തവർക്ക് മാത്രമായിരിക്കും സ്പെയിനിൽ പ്രവേശിക്കാൻ സാധിക്കുക. കോവിഡിനെ പ്രതിരോധിക്കാൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന ആസ്ട്രേലിയയിലും ഈ ഭീകരൻ എത്തിച്ചേർന്നിരിക്കുന്നു. ആഫ്രിക്കയിൽ നിന്നും സിഡ്നിയിൽ എത്തിയ രണ്ട് യാത്രക്കാരിലാണ് ഒമിക്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്.

 

എന്നാൽ ഇരുവരും രോഗലക്ഷണങ്ങളൊന്നും പ്രദർശിപ്പിച്ചിരുന്നില്ല. മാത്രമല്ല, ഇരുവരും വാക്സിന്റെ രണ്ടു ഡോസുകളും എടുത്തവരുമാണ് എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. 14 യാത്രക്കാർ അടങ്ങിയ ഒരു സംഘത്തിന്റെ ഭാഗമായിരുന്നു ഇവർ. മുഴുവൻ സംഘാംഗങ്ങളേയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 2020-ലും ഇത്തരത്തിലുള്ള യാത്രാ നിയന്ത്രണങ്ങളിലൂടെയായിരുന്നു തുടക്കം കുറിച്ചത്. അതാണ് പിന്നെ ഏതാണ്ട് മൂന്ന് മാസക്കാലം ലോകം മുഴുവൻ അടഞ്ഞുകിടന്ന ലോക്ക്ഡൗണിലേക്ക് വഴിവച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (49 minutes ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (1 hour ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (1 hour ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (2 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (2 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (2 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (3 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (3 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (3 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (3 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (3 hours ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (3 hours ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (3 hours ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (4 hours ago)

Malayali Vartha Recommends