വാക്സിന്‍ നല്‍കുന്ന പ്രതിരോധത്തെ അതിജീവിക്കാനുള്ള ഓമിക്രോണിന്റെ ശേഷി അംഗീകരിച്ച് വാക്സിന്‍ നിര്‍മ്മാതാക്കള്‍; പുതിയ വകഭേദം തീവ്ര വ്യാപനശേഷിയുള്ളത്, ഫലപ്രദമായ വാക്സിന്‍ ലഭ്യമാക്കാന്‍ കുറഞ്ഞത് മൂന്ന് മാസമെങ്കിലും; വെല്ലുവിളി തുടരും

ഇപ്പോഴുള്ള വാക്സിനുകൾക്ക് ചിലപ്പോൾ, പുതിയ വകഭേദത്തെ ചെറുക്കൻ കഴിയില്ലെന്ന്, വാക്സിന്‍ നിര്‍മ്മാതാക്കളായ മൊഡേണയുടെ സി ഇ ഒ സ്റ്റെഫാനെ ബാന്‍സാല്‍. അദ്ദേഹം സി എന്‍ ബി സി ചാനലിന്റെ ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുന്ന വേളയിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്.
ഈ പുതിയ വകഭേദത്തെ കുറിച്ച് തന്റെ കമ്പനി കൂടുതല്‍ പഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അതില്‍ നിന്നും അമേരിക്ക എത്രമാത്രം വെല്ലുവിളി നേരിടേണ്ടി വരുമെന്നകാര്യം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ കൊറോണയ്ക്കെതിരെ പോരാടുന്ന മൊഡേണ വാക്സിനിലെ ആന്റിബോഡികള്‍ ഓമിക്രോണിനെതിരെ എട്ട് മടങ്ങ് ദുര്‍ബലമാണെന്നാണ്കരുതുന്നത്. ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവുമധികം വ്യാപനശേഷിയുള്ള വകഭേദമാണിത്.
മാത്രമല്ല, ഇതി് വാക്സിന്‍ നല്‍കുന്ന പ്രതിരോധത്തെ നിഷ്പ്രഭമാക്കുവാനും കഴിയും. അമേരിക്കയില്‍ ഇതുവരെ ഈ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ലെങ്കിലും, അധികൃതര്‍ കരുതലോടെയാണ് ഇപ്പോഴും ഇരിക്കുന്നത്.
വാക്സിന്‍ പുതിയ വകഭേദവുമായി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന കാര്യം അറിയുവാന്‍ ഇനിയും രണ്ടു മുതല്‍ ആറ് ആഴ്‌ച്ചകള്‍ വരെ എടുക്കും എന്നാണ് അദ്ദേഹം പറയുന്നത്. അതുപോലെ, പുതിയ വകഭേദത്തെ ചെറുക്കാന്‍ പ്രാപ്തിയുള്ള ഒരു വക്സിന്‍ വികസിപ്പിക്കാന്‍ തന്റെ കമ്ബനിക്ക് 60 മുതല്‍ 90 ദിവസങ്ങള്‍ വരെ എടുക്കുമെന്നും അദ്ദേഹം പറയുന്നു. ഇപ്പോള്‍ തന്നെ മൊഡേണ ശക്തികൂടിയ ഒരു വാക്സിന്റെ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു. ബൂസ്റ്റര്‍ ഡോസായി നല്‍കുവാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണിത്.
https://www.facebook.com/Malayalivartha


























