കോവിഡിനെതിരേ പുതിയ ആന്റിബോഡി മരുന്നിന് ബ്രിട്ടന്റെ അംഗീകാരം; കൊറോണ വൈറസ് ബാധകൊണ്ടുണ്ടാകുന്ന ചെറിയ-ഇടത്തരം പ്രശ്നങ്ങള്‍മുതല്‍ രോഗം അപകടകാരിയാകാന്‍ സാധ്യതയുള്ളവര്‍ക്കുവരെ മരുന്ന് ഫലപ്രദം

കോവിഡിനെതിരേ പുതിയ ആന്റിബോഡി മരുന്നിന് ബ്രിട്ടന്റെ അംഗീകാരം ലഭിച്ചതായി റിപ്പോർട്ട്. സേവുഡി അഥവാ സോത്രോവിമാബ് എന്നാണ് ജി.എസ്.കെ.യും വീര്‍ ബയോടെക്‌നോളജിയും ചേര്‍ന്ന് വികസിപ്പിച്ച മരുന്നിന് പേര് നൽകിയിരിക്കുന്നത്. കൊറോണ വൈറസ് ബാധകൊണ്ടുണ്ടാകുന്ന ചെറിയ-ഇടത്തരം പ്രശ്നങ്ങള്‍മുതല്‍ രോഗം അപകടകാരിയാകാന്‍ സാധ്യതയുള്ളവര്‍ക്കുവരെ മരുന്ന് ഫലപ്രദമാണെന്നും എം.എച്ച്.ആര്‍.എ. വ്യക്തമാക്കിയിട്ടുണ്ട്.
അതോടൊപ്പം തന്നെ വൈറസിന്റെ മുള്ളുപോലെയുള്ള പ്രോട്ടീനെ നിയന്ത്രിച്ച് മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത് തടയുകയാണ് സോത്രോവിമാബ് ചെയ്യുന്നത്. പന്ത്രണ്ടിനുമുകളില്‍ പ്രായവും 40 കിലോഗ്രാമിലധികം ഭാരവുമുള്ളവര്‍ക്ക് മരുന്ന് നല്‍കാമെന്ന് എം.എച്ച്.ആര്‍.എ. ചീഫ് എക്സിക്യുട്ടീവ് ഡോ. ജൂണ്‍ റെയ്‌നെ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഒമൈക്രോണ്‍ ഭയപ്പെടേണ്ട വേരിയന്റ് തന്നെ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള പ്രാഥമിക പഠനം എന്നത്. ഡെല്‍റ്റയേക്കാള്‍ അപകടാരിയാണ് ഒമൈക്രോണ്‍ എന്ന് പഠനം പറയുകയാണ്. കൊവിഡ് വന്ന് പോയവര്‍ക്ക് വീണ്ടും രോഗം വരാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ഡെല്‍റ്റയേയും ബേറ്റയെയും അപേക്ഷിച്ച് രോഗസാധ്യത കൂടുതല്‍ ഒമൈക്രോണിനാണ്.
ഇതുകൂടാതെ ഒമൈക്രോണിനെ കുറിച്ചുള്‌ള ദക്ഷിണാഫ്രിക്കയുടെ ആദ്യ പഠനം കൂടിയാണിത്. ഇതോടെ മുമ്പ് രോഗം വന്നവര്‍ക്ക് വീണ്ടും വരില്ല എന്ന ധാരണ ഒമൈക്രോണ്‍ തെറ്റിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. അങ്ങനെയെങ്കില്‍ വാക്‌സിനിലൂടെ ലഭിക്കുന്ന പ്രതിരോധവും ഒമൈക്രോണ്‍ മറികടന്നേക്കാവുന്നതാണ്.
https://www.facebook.com/Malayalivartha

























