Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ഇന്ത്യ-സൗദി നേരിട്ടുള്ള വിമാന സർവീസുകൾ; തുറന്ന പാതകൾ വീണ്ടും അടയുന്നുവോ? ദുരിതം മാറാതെ പ്രവാസികൾ

03 DECEMBER 2021 01:23 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

ലോക രാജ്യങ്ങൾ മുഴുവൻ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് ഭീതിയിലാണ്. കഴിഞ്ഞ ആഴ്ചയിൽ ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ച കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമൈക്രോൺ അതിവേഗമാണ് 30 ഓളം രാജ്യങ്ങളിൽ എത്തിയത്. ഇന്ത്യയിലും ഒമൈക്രോൺ വകഭേദം എത്തിയത് ഏറെ ആശങ്കയ്ക്ക് വഴി വയ്ക്കുകയാണ്. ഒമൈക്രോൺ വകഭേദത്തെ തുടർന്ന് വീണ്ടും രാജ്യാതിർത്തികൾ അടയുമ്പോൾ ദുരിതത്തിലാകുന്നത് പ്രവാസികളെ തന്നെയാണ്. നീണ്ട 20 മാസത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യയിൽ നിന്ന് നേരിട്ട് സൗദിയിലേക്കുള്ള പ്രവേശനം ഇന്നലെ മുതൽ ആരംഭിക്കാൻ സൗദി അറേബിയയും, 15 മുതൽ രാജ്യാന്തര വിമാനങ്ങൾ തുടങ്ങുമെന്ന് ഇന്ത്യയും പ്രഖ്യാപിച്ചതോടെ ഏറെ ആശ്വാസത്തിലായിരുന്നു സൗദി പ്രവാസികൾ.

 

 

 

 

 

 

എന്നാൽ, കൊറോണയുടെ പുതിയ വകഭേദം ഒമിക്രോൺ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തതോടെ തുറന്ന പാതകൾ വീണ്ടും അടയ്ക്കപ്പെടുന്ന ഭീതിയിലാണ് ഇപ്പോൾ പ്രവാസികൾ. സൗദി വിമാന സർവീസുകൾ ആരംഭിക്കാൻ അനുമതി നൽകിയ ആദ്യ ദിവസം തന്നെ വൈറസ് വകഭേദം രാജ്യത്ത് റിപ്പോർട്ട് ചെയ്തത് യാത്രയെ സംബന്ധിച്ച ആശങ്കകൾ പിന്നെയും വർധിപ്പിച്ചു. തൊട്ടു പിന്നാലെ യുഎയിലും രോഗം റിപ്പോർട്ട് ചെയ്തതോടെ ദുരിതം ഇരട്ടിയായി. തൊട്ടു പിന്നാലെ ഇന്ത്യയിലും രോഗം സ്ഥിതീകരിച്ചതോടെ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് പ്രവാസികൾ. ഇതോടെ, കോവിഡ് ആരംഭിച്ചത് മുതൽ നിർത്തലാക്കിയ ഇന്ത്യ-സൗദി നേരിട്ടുള്ള വിമാന സർവീസുകൾ സാധാരണ ഗതിയിലാകുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രവാസികൾക്ക് വലിയ തിരിച്ചടിയായി .

 

 

 

 

 

 

ഇതുവരെ, സൗദിക്ക് പുറത്ത് വിലക്കില്ലാത്ത രാജ്യങ്ങളിൽ 14 ദിവസം തങ്ങിയതിന് ശേഷമാണ് സൗദിയിലേക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നത്.. യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളെയാണ് ഇങ്ങനെ ഇടത്താവളമായി സൗദി പ്രവാസികൾ ആശ്രയിച്ചിരുന്നതും. എന്നാൽ വൈറസ് വ്യാപനം രൂക്ഷമായ ഘട്ടത്തിൽ എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും ഇന്ത്യയിൽ നിന്ന് നേരിട്ട് പ്രവേശനം വിലക്കിയത് സൗദി പ്രവാസികൾക്ക് തിരിച്ചടിയായി. പിന്നീട് സെർബിയ, മാലിദ്വീപ്, താൻസാനിയ രാജ്യങ്ങൾ വഴി വൻതുക തുക ചെലവഴിച്ചാണ് സൗദി പ്രവാസികൾ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തി കൊണ്ടിരുന്നത്. ആദ്യം ഖത്തറും, പിന്നീട് ഒമാനും വിലക്കുകൾ നീക്കിയത് ഏറെ ആശ്വാസകരമായിരുന്നു. എന്നാൽ ഇവിടങ്ങളിലെ ഹോട്ടൽ ക്വറന്റീൻ വ്യവസ്ഥകൾ പ്രവാസികളെ വലച്ചിരുന്നു. മറ്റു ഗൾഫ് രാജ്യങ്ങൾ നേരത്തേ മുതൽ താമസ വീസക്കാർക്ക് വിലക്കുകൾ നീക്കിത്തുടങ്ങിയത് അവിടങ്ങളിലേക്കുള്ള തിരിച്ചു വരവുകൾ സാധാരണ ഗതിയിലാക്കിയപ്പോഴും, സൗദി പ്രവാസികൾ വൻതുക മുടക്കി കറങ്ങിത്തിരിഞ്ഞ് രാജ്യത്ത് എത്തേണ്ട സ്ഥിതിയായിരുന്നു.

 

 

 

 

 

 

പിന്നീട് സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചവർക്ക് നേരിട്ട് സൗദിയിൽ ഇറങ്ങാനുള്ള അനുമതിയായത് ഓഗസ്റ്റ് അവസാനത്തിലായിരുന്നു. ഇത് ഏറെ ആശ്വാസം പകരുകയും പൂർണ്ണമായും വാക്സീൻ സ്വീകരിച്ച പലരും യാത്രകൾ ക്രമീകരിച്ച് അവധിക്ക് നാട്ടിൽ പോയി തിരിച്ചെത്തുകയും ചെയ്തു. അപ്പോഴും നേരത്തേ നാട്ടിൽ പോയി കുടുങ്ങിയവരും, മറ്റു രാജ്യങ്ങളിൽ നിന്ന് വാക്സിനേഷൻ സ്വീകരിച്ചവരും വിലക്കില്ലാത്ത രാജ്യത്ത് 14 ദിവസം തങ്ങിയതിന് ശേഷമായിരുന്നു സൗദിയിലേക്ക് പ്രവേശിച്ചിരുന്നത്. ഈ ദുരിതങ്ങൾക്കെല്ലാം പരിഹാരമായിരുന്നു കഴിഞ്ഞ ആഴ്ച സൗദി നടത്തിയ പ്രഖ്യാപനം. ഇതുപ്രകാരം വാക്സിനേഷൻ സ്വീകരിക്കാത്തവർക്കും പ്രവേശനാനുമതി നൽകുന്നതായിരുന്നു ആ അറിയിപ്പ്. സൗദിയിൽ എത്തി 5 ദിവസം മാത്രം ക്വറന്റീനിൽ കഴിഞ്ഞാൽ മതിയെന്ന നിബന്ധന മാത്രമാണ് യാത്രക്ക് ഉണ്ടായിരുന്നത്. ഒരു ഡോസ് സ്വീകരിച്ചവരാണെങ്കിൽ ഇത് 3 ദിവസമായി പരിമിതപ്പെടുത്തിയതും ഏറെ ആശ്വാസമായി.

 

 

 

 

 

 

എന്നാൽ കൊറോണയെക്കാൾ കൂടുതൽ സംക്രമണ ശേഷിയുണ്ടെന്ന് പറയപ്പെടുന്ന പുതിയ വകഭേദം ഒമിക്രോൺ ആഗോള സാഹചര്യങ്ങളെ വീണ്ടും വഷളാക്കി. ഇതോടെ പ്രഖ്യാപിച്ച ഇളവുകൾ സൗദി റദ്ദാക്കുമോ എന്ന ആശങ്കയിലാണ് കൂടുതൽ പ്രവാസികളും. ഈ മാസം 15 ന് ആരംഭിക്കാനിരുന്ന രാജ്യാന്തര സർവീസുകൾ ഇന്ത്യ റദ്ദാക്കിയത് പ്രവാസികളെ കൂടുതകൾ സംഘർത്തിലാക്കി. സൗദിയിൽ നിലവിൽ അത്തരം സാഹചര്യങ്ങൾ ഇല്ലെങ്കിലും, യാത്ര ആസൂത്രണം ചെയ്താൽ തിരിച്ചു വരാൻ കഴിയാത്ത രീതിയിൽ സ്ഥിതിഗതികൾ മാറിമറിയുമോ എന്ന ഭീതിയാണ് പലരെയും അലട്ടുന്നുണ്ട്.

 

 

 

 

 

 

 

ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ വീണ്ടും യാത്രാ നിരോധനം ഏര്‍പ്പെടുത്താനും അതിര്‍ത്തികള്‍ അടയ്ക്കാനും തുടങ്ങിയിരിക്കുന്നു. പുതിയതായി കണ്ടെത്തിയ കൊറോണ വൈറസ് വകഭേദം അതിര്‍ത്തി നിയന്ത്രണ നടപടികള്‍ നടപ്പിലാക്കാൻ പല രാജ്യങ്ങളെയും നിര്‍ബന്ധതിരായിക്കിയിരിക്കുകയാണ്.വിദേശ യാത്രകള്‍ക്കായി വീണ്ടും തുറന്നു തുടങ്ങിയ സന്ദര്‍ഭത്തിലാണ് പല രാജ്യങ്ങള്‍ക്കും ഒമൈക്രോണ്‍ വകഭേദത്തിന്റെ വ്യാപനം തടയുന്നതിനായി വീണ്ടും യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്തേണ്ടി വന്നിരിക്കുന്നത്. ചില രാജ്യങ്ങള്‍ അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടച്ചിരിക്കുകയാണ്. അതേസമയം മറ്റ് ചില രാജ്യങ്ങള്‍ പരിശോധനകൾ കര്‍ശനമാക്കിയിട്ടുമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (43 minutes ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (48 minutes ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (1 hour ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (2 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (2 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (3 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (4 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (4 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (4 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (4 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (4 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (4 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (4 hours ago)

Malayali Vartha Recommends