യുകെയില്‍ ഒമിക്രോണ്‍ ബാധിച്ച് ആദ്യ മരണം സ്ഥിരീകരിച്ചു; എല്ലാവരും ബൂസ്റ്റര്‍ വാക്‌സീന്‍ സ്വീകരിക്കുകയാണ് ഒമിക്രോണിനെ നേരിടാനുള്ള ഏറ്റവും നല്ല വഴിയെന്ന് ബോറിസ് ജോണ്‍സണ്‍

യുകെയില്‍ ഒമിക്രോണ്‍ ബാധിച്ച് ഒരാള്‍ മരിച്ചതായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സ്ഥിരീകരിച്ചു. നിരവധി പേരെ രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതില്‍ ഒരു മരണം ഒമിക്രോണ്‍ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പടിഞ്ഞാറന്‍ ലണ്ടനിലെ പാഡിങ്ടണില്‍ വാക്‌സിനേഷന്‍ ക്ലിനിക്ക് സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
കൊറോണ വൈറസിന്റെ നേരിയ പതിപ്പാണെങ്കിലും രോഗം കൂടുതല്‍ ജനസംഖ്യയിലേക്ക് പകരുന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാവരും ബൂസ്റ്റര്‍ വാക്‌സീന്‍ സ്വീകരിക്കുകയാണ് ഒമിക്രോണിനെ നേരിടാനുള്ള ഏറ്റവും നല്ല വഴിയെന്നും ബോറിസ് ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























