ശ്രീലങ്കന്‍ പാര്‍ലമെന്റെ സസ്പെന്‍ഡ് ചെയ്തു; പ്രസിഡന്റെ ഗോടബയ രാജപക്സ സിംഗപ്പൂരിലേക്ക്; സ്വകാര്യ സന്ദര്‍ശനം വൈദ്യപരിശോധനയ്ക്കെന്ന് റിപ്പോർട്ട്

ശ്രീലങ്കന്‍ പാര്‍ലമെന്റെ സസ്പെന്‍ഡ് ചെയ്ത് പ്രസിഡന്റെ ഗോടബയ രാജപക്സ സിംഗപ്പൂരിലേക്കു തിരിച്ചു. മുന്‍കൂട്ടി നിശ്ചയിക്കാതെയുള്ള പ്രസിഡന്റിന്റെ സ്വകാര്യ സന്ദര്‍ശനം വൈദ്യ പരിശോധനക്കാണെന്ന് സൂചനയുണ്ട്.
അടുത്തമാസം നടക്കാനിരിക്കുന്ന പാര്ലമെന്റെസമ്മേളനം ഒരാഴ്ചത്തേക്കുകൂടി നീട്ടുകയും ചെയ്തിട്ടുണ്ട്. വിദേശത്തേക്കു പോകുന്ന കാലയളവില്‍ പാര്‍ലമെന്റെ സസ്പെന്‍ഡ് ചെയ്യാനുള്ള ഗോടബയയുടെ തീരുമാനത്തെക്കുറിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച അവസാനിച്ച പാര്‍ലമെന്റെ സെഷന് ജനുവരി 11നാണ് ചേരേണ്ടിയിരുന്നത്. ഇത് ജനുവരി 18ലേക്ക് നീട്ടിയിട്ടുണ്ട്.
പാര്‍ലമെന്റെ സസ്പെന്‍ഡ് ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് ഗോടബയ സിംഗപ്പൂരിലേക്കു തിരിച്ചത്. പ്രസിഡന്റ് സ്വകാര്യ സന്ദര്ശനത്തിലാണെന്നാണ് അദ്ദേഹത്തിെന്റ കാര്യാലയം വിശദീകരിച്ചത്.
https://www.facebook.com/Malayalivartha

























