പൗരന്മാര്ക്ക് ചിരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഉത്തരകൊറിയ, മദ്യപിക്കുന്നതിനും, സാധനങ്ങള്‍ വാങ്ങുന്നതിനും ഒഴിവുസമയങ്ങളില്‍ വിനോദങ്ങളില്‍ ഏര്പ്പെടുന്നതിനുമടക്കം നിരവധി നിയന്ത്രണങ്ങൾ

ഉത്തരകൊറിയയുടെ മുന്പരമോന്നത നേതാവ് കിം ജോംഗ് ഇല്ലിന്റെ ചരമവാര്ഷകത്തോട് അനുബന്ധിച്ച് പൗരന്മാര്ക്ക് ചിരിക്കുന്നതിന് വിലക്ക്. 10 ദിവസത്തേക്ക് ചിരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് . ഡിസംബര്‍ 17 വ്യാഴാഴ്ചയാണ് കിം ജോംഗ് ഇല്ലിന്റെ 10-ാം ചരമവാര്‍ഷികം.
വിലക്ക് ലംഘിച്ചാൽ പൗരന്മാര് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും. മദ്യപിക്കുന്നതിനും, സാധനങ്ങള്‍ വാങ്ങുന്നതിനും ഒഴിവുസമയങ്ങളില്‍ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതുമടക്കം നിരവധി നിയന്ത്രണങ്ങളാണ് രാജ്യത്ത് 10 ദിവസത്തേക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം കഴിഞ്ഞ ദിവസം ഉത്തര കൊറിയ സ്ഥാപകൻ കിം ഇൽ സുങ്ങിന്റെ ഇളയ സഹോദരൻ കിം യോങ് ജു (101) അന്തരിച്ചിരുന്നു. കിം ഇൽ സുങ്ങിന്റെ ചെറുമകനായ കിം ജോങ് ഉൻ ഉത്തര കൊറിയയുടെ പരമാധികാരിയായി സ്ഥാനമേൽക്കും വരെ രാജ്യത്തെ രണ്ടാമനായി കരുതപ്പെട്ടിരുന്നത് കിം യോങ് ജു ആയിരുന്നു. വർക്കേഴ്സ് പാർട്ടിയുടെ നിലപാടുകളും നയങ്ങളും നടപ്പിലാക്കാൻ പരിശ്രമിച്ച നേതാവായിരുന്നു കിം യോങ് ജു എന്ന് കിം ജോങ് ഉൻ അനുശോചന സന്ദേശത്തിൽ പറഞ്ഞിരുന്നു.
1972 ൽ ദക്ഷിണ കൊറിയയുമായുള്ള സമാധാനക്കരാർ ഒപ്പുവച്ചത് കിം യോങ് ജു ആയിരുന്നു. എന്നാൽ, സുങ്ങിന്റെ മൂത്ത മകൻ കിം ജോങ് ഇൽ പാർട്ടിയുടെ നേതൃത്വം 1973 ൽ ഏറ്റെടുത്തതിനു പിന്നാലെ രാഷ്ട്രീയ രംഗത്ത് യോങ് ജു മെല്ലെ അപ്രത്യക്ഷനായി. 2015 ലാണ് അവസാനം പൊതുവേദിയിൽ വന്നത്.
https://www.facebook.com/Malayalivartha

























