പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമുള്ള വെബ്‌സൈറ്റിന്റെ അമരക്കാരിയായി ഇന്ത്യക്കാരി

അഡല്‍റ്റസ് ഓണ്‍ലി വെബ്‌സൈറ്റ് എന്ന് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവരാണ് പലരും. അതില്‍ തന്നെ അമരത്ത് ഇന്ത്യക്കാരി എത്തുകയെന്നു വച്ചാല്‍. അതും കോടിക്കണക്കിന് മൂല്യമുള്ള കമ്പനിയില്‍.
അഡല്‍റ്റസ് ഓണ്‍ലി വെബ്‌സൈറ്റ് ആയ ഒണ്‍ലി ഫാന്‍സ് സിഇഒ ആയി ഇന്ത്യന്‍ വംശജയായ അമ്രപാലി ഗാനാണ് നിയമിതയായത്. ഒരു ബില്യണില്‍ അധികം ഡോളറിന്റെ മൂല്യമുള്ള കമ്പനിയാണ് ഒണ്‍ലി ഫാന്‍സ്. ഇതോടു കൂടി സുന്ദര്‍ പിച്ചൈ, സത്യ നാദെല്ല, ഇന്ദ്ര നൂയി, അരവിന്ദ് കൃഷ്ണ, പരാഗ് അഗര്‍വാള്‍ തുടങ്ങിയവരുടെ പേരുകള്‍ക്കൊപ്പം അമ്രപാലിയുമുണ്ടാകും.
മുംബയിലാണ് അമ്രപാലിയുടെ ജനനം. എഫ്‌ഐഡിഎമ്മില്‍ നിന്ന് മെര്‍ച്ചന്‍ഡൈസ് മാര്‍ക്കറ്റിംഗില്‍ അസോസിയേറ്റ് ഓഫ് ആര്‍ട്‌സ് ബിരുദം നേടി. തുടര്‍ന്ന് കാലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പിആര്‍, ഓര്‍ഗനൈസേഷണല്‍ കമ്മ്യൂണിക്കേഷന്‍സ് എന്നിവയില്‍ ബാച്ചിലര്‍ ഓഫ് ആര്‍ട്‌സ് നേടി. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്നും സര്‍ട്ടിഫി്കറ്റ് കോഴ്‌സും വിജയകരമായി പൂര്‍ത്തിയാക്കിയാണ് അമ്രപാലി ഗാന്‍ ഒണ്‍ലി ഫാന്‍സിന്റെ സിഇഒ പദവിയിലേക്കെത്തുന്നത്.
നിലവില്‍ 36 വയസുള്ള അമി ഗാന്‍ അവിവാഹിതനാണ്. സിഇഒ ആയി നിയമിക്കപ്പെടുന്നതിന് മുമ്പ്, ഒണ്‍ലി ഫാന്‍സില്‍ 2020 മുതല്‍ ചീഫ് മാര്‍ക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസറായി അമി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. യുഎസിലെ ആദ്യത്തെ കഞ്ചാവ് റെസ്‌റ്റോറന്റായ കനാബിസ് കഫേയില്‍ മാര്‍ക്കറ്റിംഗ് & പബ്ലിസിറ്റി വൈസ് പ്രസിഡന്റായി ഒരു വര്‍ഷം പ്രവര്‍ത്തിച്ച പരിചയവും ഇവര്‍ക്കുണ്ട്.
https://www.facebook.com/Malayalivartha
























