Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

'ലേഡി അല്‍ഖ്വയ്ദ'; 86 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആഫിയ സിദ്ദിഖി ആരാണ് ? തടവുകാരുടെ ക്രൂരമര്‍ദനവും ശരീരമാകെ പരിക്കുകളുമായി ആഫിയയുടെ നിലവിലെ സ്ഥിതി ഇങ്ങനെ...

16 JANUARY 2022 01:57 PM IST
മലയാളി വാര്‍ത്ത

യുഎസിലെ ടെക്‌സസിലുള്ള ജൂതപ്പള്ളിയില്‍ റാബി ഉള്‍പ്പെടെ നാലു പേരെ അക്രമി തോക്കുചൂണ്ടി ബന്ദികളാക്കിയ സംഭവത്തില്‍ നാലു പേരെയും മോചിപ്പിച്ചു.

ആക്രമിയെ സേന വധിക്കുകയും ചെയ്തു. അമേരിക്കയില്‍ 86 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന പാക് വനിതയായ ആഫിയ സിദ്ദിഖിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ആയുധധാരികള്‍ ബന്ദികളാക്കിയത്. ആരാണ് ഈ ആഫിയ സിദ്ദിഖി ? ലേഡി അല്‍ഖ്വയ്ദ എന്നറിയപ്പെടുന്ന ആഫിയ സിദ്ദിഖിയെക്കുറിച്ച് അറിയാം.


അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പാകിസ്ഥാന്‍ വംശജയാണ് ആഫിയ. 1995ല്‍ അമേരിക്കയിലെ മസാച്യുസൈറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയില്‍ നിന്നും ബിരുദാനന്തര ബിരുദവും ശേഷം ബോസ്റ്റണിലെ ബ്രാന്‍ഡീസ് സര്‍വകലാശാലയില്‍ നിന്നും ന്യൂറോ സയന്‍സില്‍ ഡോക്ടറേറ്റും നേടിയ ഇവര്‍ 2003ല്‍ പാകിസ്ഥാനിലേയ്ക്ക് തന്റെ ജന്മനാടായ പാകിസ്ഥാനിലേക്ക് മടങ്ങി.

എന്നാല്‍ അതിനു പിന്നാലെ ആഫിയയെയും മൂന്നു മക്കളെയും പാക് രഹസ്യാന്വേഷണ ഏജന്‍സി തട്ടിക്കൊണ്ടുപോയെന്ന് അവരുടെ കുടുംബം ആരോപിച്ചിരുന്നു. 2008ല്‍ അഫ്ഗാന്‍ പൊലീസ് ആഫിയയെ കസ്റ്റഡിയിലെടുത്തിരുന്നു. ചാവേര്‍ ബോംബാക്രമണം ആസൂത്രണം ചെയ്തുവെന്നും രാസായുധങ്ങളും ബോംബുകളും എങ്ങനെ നിര്‍മിക്കാമെന്നതിനെക്കുറിച്ചുള്ള കുറിപ്പുകള്‍ കൈവശം വച്ചുവെന്നതും ആരോപിച്ചാണ് ആഫിയയെ കസ്റ്റഡിയിലെടുത്തത്.

 


ചോദ്യം ചെയ്യുന്നതിനിടെ യുഎസ് സൈനികന്റെ റൈഫിള്‍ തട്ടിയെടുത്ത ആഫിയ ഉദ്യോഗസ്ഥര്‍ക്കു നേരെ തോക്ക് ചൂണ്ടുകയും ഒരു എഫ്ബിഐ ഏജന്റിനെയും ഒരു സൈനിക ഉദ്യോഗസ്ഥനെ പരിക്കേല്‍പ്പിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2019ല്‍ 46കാരിയായ ആഫിയ കുറ്റക്കാരിയാണെന്ന് ന്യൂയോര്‍ക്ക് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് 86വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. ടെക്‌സാസിലെ ഫോര്‍ട്ട് വര്‍ത്തിലുള്ള ഫെഡറല്‍ മെഡിക്കല്‍ സെന്റര്‍ ജയിലിലാണ് നിലവില്‍ ആഫിയ. വധശ്രമം, ആക്രമണം എന്നീ കുറ്റങ്ങളാണ് ആഫിയക്കെതിരെ ചുമത്തിയിരിക്കുന്നത്. ആഫിയയുടെ ശിക്ഷയെ പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ എതിര്‍ക്കുകയായിരുന്നു. അറസ്റ്റുമായി ബന്ധപ്പെട്ട് നിരവധി നഗരങ്ങളില്‍ പ്രതിഷേധങ്ങളുയര്‍ന്നു. മാധ്യമങ്ങളില്‍ അറസ്റ്റിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു.

വര്‍ഷങ്ങളായി ആഫിയയുടെ മോചനത്തിനായുള്ള നീക്കങ്ങള്‍ പാകിസ്ഥാന്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. തെറ്റായ തെളിവുകള്‍ വഴിയാണ് അവരില്‍ കുറ്റം ആരോപിക്കപ്പെട്ടതെന്ന് ടെക്സസിലെ കൗണ്‍സില്‍ ഒഫ് അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫൈസാന്‍ സയ്യിദ് അഭിപ്രായപ്പെട്ടു. ടെക്‌സാസിലെ ഫോര്‍ട്ട് വര്‍ത്തിലുള്ള ഫെഡറല്‍ ജയിലില്‍ കഴിയുന്ന ആഫിയയെ അടുത്തിടെ മറ്റൊരു തടവുകാരി ആക്രമിക്കുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി കോടതി രേഖകള്‍ പറയുന്നു.

 

സഹ തടവുകാരില്‍ നിന്നും ക്രൂരമായ മര്‍ദ്ദനം എറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ആഫിയയുടെ കണ്ണുകള്‍ക്ക് ചുറ്റും പൊള്ളലേറ്റതായും ഇടതു കണ്ണിന് സമീപത്തായി പാടുകളുമുണ്ട്. ഗുരുതരമായ പരിക്കുകളോടെ അവരെ വീല്‍ചെയറിലാണ് ജയിലിന്റെ മെഡിക്കല്‍ യൂണിറ്റിലേക്ക് കൊണ്ടുപോകേണ്ടിവന്നതെന്ന് അഭിഭാഷകന്‍ പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (5 minutes ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (32 minutes ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (48 minutes ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (51 minutes ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (1 hour ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (1 hour ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (1 hour ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (1 hour ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (8 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (9 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (10 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (10 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (10 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (11 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (11 hours ago)

Malayali Vartha Recommends