Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

വജ്രായുധമിറക്കി ഇസ്രായേല്‍... ഇസ്രയേലിന്റെ അതിര്‍ത്തി കടന്ന് ഇനി ഒരു ഇല ഇപ്പുറത്തേക്ക് എത്തില്ല ... ആരോ 3 എന്നറിയപ്പെടുന്ന അതി ശക്തമായ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനം വികസിപ്പിച്ചെടുത്ത് ഇസ്രയേലിന്റെ വ്യോമ പ്രതിരോധ വകുപ്പ്

19 JANUARY 2022 10:53 AM IST
മലയാളി വാര്‍ത്ത

ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്ന , ഇപ്പോഴും നേരിട്ട് കൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് ഇസ്രായേല്‍. പലസ്തീനിലെ ഹമാസ് ആയാലും , ഇറാന്റെ ആണവായുധ ഭീഷണി ആയാലും , തുര്‍ക്കിയും പാകിസ്ഥാനും അടക്കമുള്ള പ്രഖ്യാപിത ശത്രുക്കള്‍ ആയാലും , ഇവര്‍ എല്ലാം ഇസ്രയേലിന്റെ പതനം കാണാന്‍ മന കോട്ട കെട്ടി നടക്കുന്നവരാണ്. അത് മാത്രമല്ല ഇസ്രായേല്‍ എന്ന രാജ്യത്തിന്റെ സമ്പൂര്‍ണ്ണ നാശവും ഇവരുടെ ലക്ഷ്യത്തില്‍ പെടുന്നതാണ്.


തുടരെ തുടരെയുള്ള ഹമാസ് ആക്രമണത്തില്‍ നിന്നും ഇസ്രായേല്‍ അതിര്‍ത്തിയെ ഒരു ഉരുക്ക് കോട്ട പോലെ സംരക്ഷിച്ചു പോരുന്ന അയേണ്‍ ഡോം എന്ന മിസൈല്‍ പ്രതിരോധ സംവിധാനത്തെ കുറിച്ച് നമ്മള്‍ എല്ലാം കേട്ടിട്ടുണ്ട്. അതിനു സമാനമായ ഒന്ന് നിര്‍മ്മിക്കുവാനോ, അല്ലെങ്കില്‍ ഇസ്രയേലിന്റെ ഈയൊരു പ്രതിരോധ മതിലില്‍ വിള്ളല്‍ വീഴ്ത്തുവാനോ ഇന്ന് വരെ ശത്രുക്കള്‍ക്ക് കഴിഞ്ഞിട്ടില്ല,




എന്നാല്‍ കടിച്ചതിനും വലുതാണ് മാളത്തില്‍ എന്ന് പറയുന്നത് പോലെ , അതിന്റെയൊക്കെ വല്യേട്ടന്‍ എന്ന് വിശേഷിപ്പിക്കാന്‍ പറ്റുന്ന ഒരു അത്യുഗ്രന്‍ ഐറ്റം തന്നെയാണ് ഇപ്പോള്‍ ഇസ്രായേല്‍ പൂര്‍ണ്ണ സജ്ജമാക്കിയിരിക്കുന്നത്. ഇസ്രയേലിന്റെ അതിര്‍ത്തി കടന്ന് ഇനി ഒരു ഇല ഇപ്പുറത്തേക്ക് എത്തില്ല എന്ന് ചുരുക്കം. ആരോ 3 എന്നറിയപ്പെടുന്ന അതി ശക്തമായ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനം വികസിപ്പിച്ചടുത്തിരിക്കുകയാണ് ഇസ്രയേലിന്റെ വ്യോമ പ്രതിരോധ വകുപ്പ്. ഇത് മേഖലയിലെ കളികള്‍ മാറ്റി മറിക്കാന്‍ ഇസ്രായേലിന് കനത്ത ആധിപത്യം തന്നെ നല്‍കിയിരിക്കുകയാണ്


ഇറാനുമായുള്ള സംഘര്‍ഷം അതിന്റെ മൂര്‍ദ്ധന്യത്തില്‍ നില്‍ക്കുന്നതിനിടയില്‍ ആണ് , ഇസ്രായേല്‍ ചൊവ്വാഴ്ച ആരോ-3 മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ ആസൂത്രിത പരീക്ഷണം വിജയകരമായി നടത്തിയതായി ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്.




ചൊവ്വാഴ്ച പുലര്‍ച്ചെ മധ്യ ഇസ്രായേലില്‍ വച്ചാണ് ഈ ലൈവ്-ഫയര്‍ ടെസ്റ്റ് നടത്തിയത് , രണ്ട് ആരോ 3 ഇന്റര്‍സെപ്റ്ററുകള്‍ ഒരേ ലക്ഷ്യത്തിലേക്ക് ആണ് വെടിയുതിര്‍ക്കുകയുണ്ടായത് .


'ആരോ സിസ്റ്റത്തിന്റെ പ്രവര്‍ത്തന റഡാര്‍ അറേകള്‍ ലക്ഷ്യം കണ്ടെത്തുകയും ഫയര്‍ മാനേജ്‌മെന്റ് സിസ്റ്റത്തിലേക്ക് ഡാറ്റ അയയ്ക്കുകയും ചെയ്തു, സിസ്റ്റം ഡാറ്റ വിശകലനം ചെയ്യുകയും ആക്രമണം പൂര്‍ണ്ണമായി ആസൂത്രണം ചെയ്യുകയും ചെയ്തു. പദ്ധതികള്‍ പൂര്‍ത്തീകരിക്കുവാന്‍ , രണ്ട് ആരോ 3 ഇന്റര്‍സെപ്റ്ററുകള്‍ ലക്ഷ്യത്തിലേക്ക് കുതിക്കുകയുണ്ടായി , അവര്‍ തങ്ങളുടെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി, ''പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.



ഇസ്രായേല്‍ ഡിഫെന്‍സ് ഫോഴ്‌സ് അഥവാ ഐഡിഎഫിന്റെയും യുഎസ് മിസൈല്‍ ഡിഫന്‍സ് ഏജന്‍സിയുടെയും സഹകരണത്തോടെയാണ് പരീക്ഷണം നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയത്


അതെ സമയം ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് ഈ വിക്ഷേപണത്തെ അങ്ങേയറ്റം പ്രശംസിക്കുകയും 'ഇസ്രായേല്‍ പ്രതിരോധ സേനയ്ക്ക് വലിയ ഉത്തേജനം' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.



'ഓരോ ചുവടിലും, ഓരോ വികസനത്തിലും, വര്‍ദ്ധിച്ചു വരുന്ന ഭീഷണികളില്‍ നിന്ന് സ്വയം പ്രതിരോധിക്കാനുള്ള കഴിവ് നേടിക്കൊണ്ട് ഞങ്ങള്‍ ഇസ്രായേല്‍ രാഷ്ട്രത്തെ സജ്ജമാക്കുന്നു. ഞങ്ങളുടെ സംവിധാനങ്ങള്‍, എത്ര ഭീതിദമായ സാഹചര്യവും തന്ത്രപരമായി കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം ഇസ്രായേലിന് നല്‍കുന്നു,' ചൊവ്വാഴ്ച വിക്ഷേപണത്തിന് ശേഷം ഗാന്റ്സിനെ ഉദ്ധരിച്ച് ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു .

മാസങ്ങളുടെ കാലതാമസത്തിനും സാങ്കേതിക പ്രശ്നങ്ങള്‍ക്കും ശേഷം 2018 ഫെബ്രുവരിയിലാണ് ആരോ 3 ആദ്യമായി വിജയകരമായി പരീക്ഷിച്ചത്. ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നത് ,




ഹ്രസ്വ, ഇടത്തരം, ദീര്‍ഘദൂര ആക്രമണങ്ങളില്‍ നിന്ന് ഇസ്രായേലിനെ സംരക്ഷിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള മറ്റ് നിരവധി മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുള്ളപ്പോഴും , ആരോ 3 ഇസ്രായേലിന്റെ ബഹു മുഖ മിസൈല്‍ പ്രതിരോധ ശൃംഖലയുടെ ഏറ്റവും ഉയര്‍ന്ന തലത്തെയാണ് പ്രതിനിധീകരിക്കുന്നത് .


കൂടാതെ, വിക്ഷേപണത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്റെ സിഇഒ ഇപ്രകാരം പറഞ്ഞു, ഇസ്രായേലിനു നേരെ വരുന്ന ഭീഷണികള്‍ കണ്ടെത്താനും ഇന്റര്‍സെപ്റ്ററുകള്‍ക്ക് വിക്ഷേപണ പാതകള്‍ കണക്കാക്കാനും കഴിവുള്ള അല്‍ഗോരിതങ്ങളെ പൂര്‍ണ്ണമായും അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയാണ് ആരോ 3. അതിലൂടെ എത്ര അപ്രതീക്ഷിതമായതും അതെ സമയം അപ്രവചനീയമായതുമായ ആക്രമണങ്ങളെയും മനസിലാക്കുവാനും വിലയിരുത്തുവാനും അതിനെ തകര്‍ക്കുവാനും ഉള്ള സാങ്കേതിക ക്ഷമത ആരോ 3 ന് ഉണ്ട്.




കഴിഞ്ഞ ആഴ്ചകളില്‍ ഇറാന്‍ നടത്തിയ നിരവധി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളെ തുടര്‍ന്നാണ് ചൊവ്വാഴ്ചത്തെ ഇസ്രായേല്‍ തങ്ങളുടെ ശക്തി ലോക രാജ്യങ്ങള്‍ക്കു വെളിപ്പെടുത്തി കൊടുക്കുന്ന പരീക്ഷണം നടത്തിയത് .


ആരോ പരീക്ഷണം സ്വതന്ത്രമായി നടപടിയെടുക്കാനുള്ള ഇസ്രായേലിന്റെ കഴിവ് ഉറപ്പാക്കിയതായി ഇറാനെ പ്രത്യക്ഷമായി തന്നെ ഭീഷണി പെടുത്തി കൊണ്ട് പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് പറഞ്ഞു.




'ഏറ്റവും മികച്ച പ്രതിരോധം ഏറ്റവും ഫലപ്രദമായ ആക്രമണത്തിന് അനുവദിക്കുന്നു ഒരു ധാരണയില്‍ നിന്ന്, മേഖലയിലെ വര്‍ദ്ധിച്ചു വരുന്ന ഭീഷണികളില്‍ നിന്ന് സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ കഴിവ് ഞങ്ങള്‍ സംരക്ഷിക്കുന്നു,' അദ്ദേഹം വ്യക്തമാക്കി .


ഇതോടു കൂടി ഇസ്രയേലിനെ അങ്ങ് തകര്‍ത്തു കളയാം എന്ന പലസ്തീന്‍ , ഇറാന്‍ , പാകിസ്ഥാന്‍ തുര്‍ക്കി എന്നീ രാജ്യങ്ങളുടെ വ്യാമോഹം പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ് എന്ന് തന്നെ പറയാം. ഏതായാലും ഇസ്രയേലിന്റെ ശത്രുക്കള്‍ കരുതിയിരുന്നു കൊള്ളുക എന്ന് മാത്രമേ പറയാനുള്ളൂ.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ  (47 minutes ago)

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (1 hour ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (1 hour ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (1 hour ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (1 hour ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (2 hours ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (2 hours ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (9 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (9 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (11 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (11 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (11 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (12 hours ago)

Malayali Vartha Recommends