Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

മാര്‍ക്വേസിന്റെ ലോകമറിയാത്ത പ്രണയകഥ പുറത്ത്! മാധ്യമപ്രവര്‍ത്തകയുമായുള്ള ബന്ധത്തില്‍ ഒരു മകളും; മകളുടെ പേരിന് പ്രചോദനമായത് ഇന്ദിര ഗാന്ധിയും

19 JANUARY 2022 10:07 AM IST
മലയാളി വാര്‍ത്ത

ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ എന്ന നോവലിലൂടെ ലോകം മുഴുവന്‍ ആരാധകരുള്ള ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന്റെ സ്വകാര്യ ജീവിതം ഏറെക്കുറെ വായനക്കാര്‍ക്കെല്ലാം പരിചിതമാണ്. അദ്ദേഹം പ്രശസ്തനാകുന്നതിന് മുന്‍പേ തന്നെ മാര്‍ക്വേസും അദ്ദേഹത്തിന്റെ കുടുംബവും കടന്നുവന്ന വഴികള്‍ പലപ്പോഴായി ചര്‍ച്ച ആയിട്ടുണ്ട്.

മാര്‍ക്വേസ് മരിച്ച് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ കുറിച്ചുള്ള ഒരു രഹസ്യം പരസ്യമായിരിക്കുകയാണ്. അധികമാര്‍ക്കും അറിയാത്ത മാര്‍ക്വേസിന്റെ മകളെ കുറിച്ചാണ് അത്. എഴുത്തുകാരനും കാമുകിയുമടക്കം ചുരുക്കം ചില ബന്ധുക്കളും മാത്രമറിഞ്ഞ ഈ ബന്ധത്തില്‍ ജനിച്ച കുഞ്ഞിന്റെ പേര് ഇന്ദിര എന്നാണ്. മാര്‍ക്വേസിന് വിവാഹബന്ധത്തിനു പുറത്ത് ഒരു മകളുണ്ടെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചത് കൊളംബിയയിലെ എല്‍ യൂണിവേഴ്‌സല്‍ എന്ന പത്രമാണ്.



തൊണ്ണൂറുകളുടെ തുടക്കത്തില്‍ മെക്സിക്കന്‍ എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ സൂസന കാറ്റോയുമായി മാര്‍ക്വേസ് അടുപ്പത്തിലായി. ഈ ബന്ധത്തിലുണ്ടായ കുട്ടിയാണ് ഇന്ദിര. സൂസനയും മാര്‍ക്വേസും രണ്ട് സിനിമകള്‍ക്ക് വേണ്ടി ഒരുമിച്ച് തിരക്കഥ ഒരുക്കിയിരുന്നു. സൂസന നിരവധി തവണ മാര്‍ക്വേസിനെ അഭിമുഖവും ചെയ്തിട്ടുണ്ട്. ഈ ബന്ധമാണ് പിന്നീട് പ്രണയത്തിലേക്ക് വളര്‍ന്നത്.

കുഞ്ഞുണ്ടായപ്പോള്‍ രഹസ്യമായി വെയ്ക്കാനാണ് ഇരുവരും തീരുമാനിച്ചത്. ഇന്ദിരയ്ക്ക് ഇപ്പോള്‍ മുപ്പതുകളുടെ തുടക്കമാണെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മാര്‍ക്കേസിന്റെ ബന്ധുക്കള്‍ വാര്‍ത്താ ഏജന്‍സി അസോസിയേറ്റഡ് പ്രസിനോട് ഇക്കാര്യം സ്ഥിരീകരിച്ചു.



മാതാപിതാക്കളെപ്പോലെ കലാലോകം തന്നെയാണ് ഇന്ദിരയും തെരഞ്ഞെടുത്തിരിക്കുന്നത്. മെക്സിക്കോയില്‍ ശ്രദ്ധിക്കപ്പെടുന്നൊരു ഡോക്യുമെന്ററി ഫിലിം മേക്കറായി മാറുകയാണ് ഇന്ദിരയിപ്പോള്‍. മെക്സിക്കോയില്‍ നിന്ന് പലായനം ചെയ്യുന്ന അഭയാര്‍ത്ഥികളുടെ ജീവിതം ആസ്പദമാക്കി ഇന്ദിര സംവിധാനം ചെയ്ത ഡോക്യുമെന്ററി നിരവധി അവാര്‍ഡുകളും നേടിയിരുന്നു.

ഇന്ദിരയെ വര്‍ഷങ്ങളായി അറിയാമെന്നും എന്നാല്‍ മാര്‍ക്വേസും സൂസനയും ഇതേപ്പറ്റി പുറത്തു പറയരുത് എന്ന് പറഞ്ഞിരുന്നതായും മാര്‍ക്വേസിന്റെ ബന്ധു ഷാനി ഗാര്‍സിയ മാര്‍ക്വേസ് പറഞ്ഞു. മാര്‍ക്വേസിന്റെ മക്കള്‍ക്കും ഇതേപ്പറ്റി ബോധ്യമുണ്ടെന്നും ബന്ധു പറഞ്ഞു. മെഴ്സിഡസ് ബാര്‍ച്ചയെയാണ് മാര്‍ക്വേസ് വിവാഹം ചെയ്തത്. ഇവര്‍ക്ക് റോഡ്രിയോ എന്നും ഗോണ്‍സാലോയെന്നും പേരുള്ള രണ്ട് മക്കളുമുണ്ട്.



മാതാപിതാക്കള്‍ മരണംവരെ താമസിച്ച മെക്സിക്കോ സിറ്റിയില്‍ തന്നെയാണ് ഇവര്‍ രണ്ടു പേരുമുള്ളത്. 2020ലാണ് മാര്‍ക്വേസിന്റെ ഭാര്യ മെഴ്സിഡസ് ബാര്‍ച്ച മരിക്കുന്നത്. ഇവരോടുള്ള ബഹുമാനം കാരണമാണ് ഇന്ദിരയെക്കുറിച്ച് സംസാരിക്കാതിരുന്നത് എന്നും ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു.

 

ഇന്ത്യന്‍ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിര ഗാന്ധിയില്‍ നിന്നാണ് മകളുടെ പേരു കണ്ടെത്തിയതെന്നാണ് യൂണിവേഴ്‌സല്‍ പത്രം പറയുന്നത്. 2014 ലാണ് മാര്‍ക്വേസ് അന്തരിച്ചത്. മാര്‍ക്വേസും ഇന്ദിര ഗാന്ധിയും പരസ്പരം വലിയ ആദരവു പുലര്‍ത്തിയിരുന്നു. ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ ഇന്ദിര വായിച്ചു കൊണ്ടിരുന്ന സമയത്താണ് മാര്‍ക്വേസിന് സാഹിത്യ നൊബേല്‍ ലഭിക്കുന്നത്. മാര്‍ക്വേസിനെ ആദ്യം അഭിനന്ദനമറിയിച്ച ലോക നേതാക്കളിലൊരാള്‍ ഇന്ദിര ഗാന്ധിയായിരുന്നു. സുഹൃത്തായ ക്യൂബന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്‌ട്രോ വഴി 1983 ല്‍ ഇന്ദിര ഗാന്ധി മാര്‍ക്കേസിനെ ഇന്ത്യയിലേക്കു ക്ഷണിച്ചു.

 



ഡല്‍ഹിയില്‍ ചേരിചേരാ പ്രസ്ഥാനത്തിന്റെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കാസ്‌ട്രോയ്‌ക്കൊപ്പം എത്തിയ മാര്‍ക്വേസ് ആദ്യം വിമാനത്തില്‍ നിന്ന് ഇറങ്ങിയില്ല. രാഷ്ട്രത്തലവനായ കാസ്‌ട്രോയ്ക്കുള്ള ഔപചാരിക സ്വീകരണത്തിനു ശേഷം പുറത്തിറങ്ങിയാല്‍ മതിയെന്ന് അദ്ദേഹം കരുതി. എന്നാല്‍, വിമാനത്തിന്റെ ഗോവണി വരെ എത്തി ഇന്ദിര മാര്‍ക്വേസിനെ തിരക്കി. ഇന്ദിര തന്റെ ജന്മനാടായ അരാക്കാറ്റക്കയില്‍ പിറന്നിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചതായി മാര്‍ക്വേസ് പറഞ്ഞിട്ടുണ്ട്. വീണ്ടും ഇന്ത്യയിലേക്കു വരണമെന്ന് മാര്‍ക്വേസിനെ ഇന്ദിര ക്ഷണിച്ചിരുന്നു. എന്നാല്‍ 1984 ല്‍ ഇന്ദിര വെടിയേറ്റു മരിച്ച വിവരമറിഞ്ഞപ്പോള്‍ മാര്‍ക്വേസ് തീരുമാനമെടുത്തു,-''ഇനിയൊരിക്കലും ഇന്ത്യ സന്ദര്‍ശിക്കില്ല''.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (4 minutes ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (31 minutes ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (47 minutes ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (50 minutes ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (1 hour ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (1 hour ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (1 hour ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (1 hour ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (8 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (8 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (10 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (10 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (10 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (11 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (11 hours ago)

Malayali Vartha Recommends