Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

അർധന​ഗ്ന നൃത്തവേദി, കമനീയമായ കിടപ്പുമുറികൾ...മുന്തിരിത്തോട്ടങ്ങൾ; കരിങ്കടൽ തീരത്തെ പുടിന്റെ അത്യാഢംബര രഹസ്യക്കൊട്ടാരത്തിന്റെ ചിത്രങ്ങൾ പുറത്ത്: നിർമ്മിച്ചത് 130 കോടി യുഎസ് ഡോളറിൽ

23 JANUARY 2022 11:30 AM IST
മലയാളി വാര്‍ത്ത

റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ കരിങ്കടൽ തീരത്ത് അതീവരഹസ്യമായി പണികഴിപ്പിച്ചെന്ന് കരുതപ്പെടുന്ന കൊട്ടാരം പോലത്തെ വസതിയുടെ ചിത്രങ്ങൾ പുറത്ത്. ഇപ്പോൾ ജയിലിൽ കഴിയുന്ന റഷ്യൻ പ്രതിപക്ഷ നേതാവായ അലക്സി നാവൽനിയുടെ അനുകൂലികളാണ് ഇത്രയും ചിത്രങ്ങൾ പുറത്തുവിട്ടത്. കമനീയമായ കിടപ്പുമുറികൾ, കൊട്ടാരങ്ങളെ അനുസ്മരിക്കുന്ന പുറംമോടി, പോൾ ഡാൻസിങ് എന്ന അർധന​ഗ്ന നൃത്തം നടത്തുന്നതിനായുള്ള പ്രത്യേക വേദി, വില കൂടിയ ടൈലുകളും സിറാമിക് സാമ​ഗ്രികളും അലങ്കരിക്കുന്ന ശുചിമുറികൾ, തിയേറ്റർ, ഐസ് ഹോക്കി കളിക്കാനായുള്ള റിങ്ക്, സ്വകാര്യ ബോട്ട് ജെട്ടി, മുന്തിരിത്തോട്ടങ്ങൾ തുടങ്ങിയവ അടങ്ങിയ അത്യാഢംബര ഗൃഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

 

നാവൽനിയുടെ നേതൃത്വത്തിലുള്ള ആന്റി കറപ്ഷൻ ഫൗണ്ടേഷൻ ഈ ​ഗൃഹത്തിന്റെ പേരിൽ വൻതോതിൽ അഴിമതി നടന്നതായി കഴിഞ്ഞ വർഷം ആരോപിച്ചിരുന്നു. 18000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഈ കൊട്ടാരം 130 കോടി യുഎസ് ഡോളർ ചെലവിലാണു നിർമിച്ചതെന്നാണു പ്രതിപക്ഷം ഉയർത്തിയ പ്രധാന ആരോപണം.

കരിങ്കടൽ തീരത്തെ ഗെലെൻഡ്സിക്കിനു സമീപമുള്ള ഈ നിർമിതിക്കായി പണം കണ്ടെത്താൻ മന്ത്രിസഭാ തലത്തിൽ വൻ അഴിമതി നടന്നെന്നും ആരോപണം ഉയർന്നിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം പുടിനും റഷ്യൻ സർക്കാരും അന്ന് നിഷേധിച്ചു. ഈ വീടിനെക്കുറിച്ച് നവൽനി ടെലിവിഷൻ ചാനലുകളോടും പ്രതികരിച്ചിരുന്നു. ഇതിനു മുകളിലൂടെ വിമാനഗതാഗതത്തിനു നിരോധനമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. റഷ്യയ്ക്കുള്ളിൽ മറ്റൊരു ചെറിയ പരമാധികാര രാജ്യം, ഭരിക്കുന്നത് എതിരാളികളില്ലാത്ത പുതിയകാല സാർ ചക്രവർത്തി– എന്നായിരുന്നു പരിഹാസരൂപേണ നാവൽനി വീടിനെക്കുറിച്ച് വിശേഷിപ്പിച്ചത്.

 

2020ൽ സൈബീരിയയിൽ വച്ച് നാവൽനി നോവിചോക് എന്ന വിഷംമൂലമുള്ള ആക്രമണത്തിന് വിധേയമായിരുന്നു. കഴിഞ്ഞ ജനുവരിയിൽ റഷ്യയിൽ തിരിച്ചെത്തിയ ഇദ്ദേഹം അറസ്റ്റിലായി. ഇപ്പോൾ മൂന്നര വർഷത്തെ ജയിൽശിക്ഷ അനുഭവിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ  (45 minutes ago)

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (58 minutes ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (1 hour ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (1 hour ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (1 hour ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (2 hours ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (2 hours ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (9 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (9 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (10 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (11 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (11 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (12 hours ago)

Malayali Vartha Recommends