Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

ചൈനയുടെ വല്യേട്ടന്‍ മനോഭാവത്തിന് കിട്ടിയ കനത്ത അടിയായിരുന്നു ഇന്ത്യയും ഫിലിപ്പൈന്‍സും തമ്മില്‍ നിലവില്‍ വന്ന ബ്രഹ്മോസ് ഉടമ്പടി... മുട്ടിടിച്ച് ചൈന...!!! ആശ്വാസത്തിൽ മറ്റ് രാജ്യങ്ങൾ

25 JANUARY 2022 02:37 PM IST
മലയാളി വാര്‍ത്ത

ചൈനയുടെ വല്യേട്ടന്‍ മനോഭാവത്തിന് കിട്ടിയ കനത്ത അടിയായിരുന്നു ഇന്ത്യയും ഫിലിപ്പൈന്‍സും തമ്മില്‍ നിലവില്‍ വന്ന ബ്രഹ്മോസ് ഉടമ്പടി.

സൗത്ത് ചൈന കടലില്‍ ചൈനയുടെ അധിനിവേശങ്ങളില്‍ സഹി കെട്ടാണ് ഇന്ത്യയുടെ സൂപ്പര്‍ സോണിക് മിസൈല്‍ ആയ ബ്രഹ്മോസ് മേടിക്കുവാന്‍ ഫിലിപ്പൈന്‍സ് തീരുമാനിച്ചത് , സമാനമായ സാഹചര്യം നില നില്‍ക്കുന്ന വിയറ്റ്‌നാം , ഇന്തോനേഷ്യ , മലേഷ്യ , തായ്വാന്‍ തുടങ്ങിയ മറ്റു രാജ്യങ്ങളും ഉടന്‍ തന്നെ ഇന്ത്യയുമായി ബ്രഹ്മോസ് മേടിക്കുവാനുള്ള കരാറില്‍ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 




ഫിലിപ്പൈന്‍സ് ഇന്ത്യയുമായി ബ്രഹ്മോസ് കരാറിലെത്തിയതോടെ കാര്യങ്ങള്‍ കൈ വിട്ടു പോകാന്‍ തുടങ്ങി എന്ന് ചൈനക്ക് മനസിലായി. ഉടനടി തന്നെ അല്പം യുദ്ധ ഉപകരണങ്ങള്‍ നല്‍കി കൊണ്ട് ഫിലിപ്പൈന്‍സിനെ കയ്യിലെടുക്കുവാനുള്ള നടപടികളുമായി ചൈന മുന്നോട്ട് പോയി.

ഇനി ഏതായാലും വല്യേട്ടന്‍ കളിയും തിണ്ണ മിടുക്കും അധിക കാലം മുന്നോട്ട് പോകില്ല എന്ന് തന്നെയാണ് ഇത് വ്യക്തമാകുന്നത് . അത് കൊണ്ട് തന്നെയാണ് ഇന്ത്യയും ഫിലിപ്പൈന്‍സും തമ്മിലുള്ള ഉടമ്പടി നിലവില്‍ വന്ന ഉടന്‍ തന്നെ ആ രാജ്യത്തെ അനുനയിപ്പിക്കാന്‍ വേണ്ട ശ്രമങ്ങള്‍ ചൈന തുടങ്ങിയത്.




ഡീല്‍ നടന്ന ഉടന്‍ തന്നെ കാര്യങ്ങള്‍ കൈ വിട്ടു പോകുമെന്ന് മനസിലാക്കിയ ചൈന രാജ്യത്തിന്റെ സായുധ സേനയ്ക്ക് ഒരു ബില്യണ്‍ ഫിലിപ്പീന്‍സ് പെസോ വിലമതിക്കുന്ന യുദ്ധേതര സൈനിക ഉപകരണങ്ങള്‍ സംഭാവന ചെയ്തിട്ടുണ്ട്.


ഇന്ത്യയില്‍ നിന്ന് മൂന്ന് സൂപ്പര്‍സോണിക് ബ്രഹ്മോസ് മിസൈല്‍ ബാറ്ററികള്‍ വാങ്ങാനുള്ള പദ്ധതി രാജ്യം വെളിപ്പെടുത്തിയതിന് രണ്ട് ദിവസത്തിന് ശേഷം ജനുവരി 16 ന് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ഉപകരണങ്ങള്‍ മനിലയില്‍ എത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


ജല ശുദ്ധീകരണ വാഹനങ്ങള്‍, ആംബുലന്‍സുകള്‍, അഗ്‌നിശമന ട്രക്കുകള്‍, ബോംബ് നിര്‍മാര്‍ജന സ്യൂട്ടുകള്‍, ഡ്രോണ്‍ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന യുദ്ധേതര ഉപകരണങ്ങളുടെ ആദ്യ കയറ്റുമതി ജനുവരി 16 ന് എത്തിയതായി ദേശീയ പ്രതിരോധ വകുപ്പ് അറിയിച്ചു.


എന്നാല്‍ മനിലയോടുള്ള ബെയ്ജിംഗിന്റെ ഔദാര്യം ദക്ഷിണ ചൈനാ കടലിലെ ചൈനീസ് സൈന്യത്തിന്റെ കുതന്ത്രങ്ങളുമായി ഒത്തു പോകുന്നതല്ല . കഴിഞ്ഞ വര്‍ഷം ഒന്നിലധികം തവണ, വിറ്റ്‌സണ്‍ റീഫിന്റെ തര്‍ക്ക പ്രദേശത്ത് ചൈന ഫിലിപ്പീന്‍സിനെ ഭയപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 2021 ന്റെ തുടക്കത്തില്‍, ചൈനീസ് നാവികസേന കൈകാര്യം ചെയ്യുന്ന 200 ഓളം ചൈനീസ് കപ്പലുകള്‍ ഇവിടങ്ങളില്‍ നിലയുറപ്പിച്ചതായി ഫിലിപ്പീന്‍സ് ആരോപിച്ചിരുന്നു.



കാര്യങ്ങള്‍ വ്യക്തമാണ്. കൃത്യമായ നിലപാട് ഫിലിപ്പൈന്‍സ് എടുത്തു കഴിഞ്ഞു, ഇനിയും ചൈനയുടെ മുന്നില്‍ ഏറാന്‍ മൂളി നില്‍ക്കുവാന്‍ ഞങ്ങള്‍ക്ക് സൗകര്യമില്ല എന്ന് തന്നെയാണ് അവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. തിരിച്ചടിക്കാനുള്ള ആയുധ ബലം അവര്‍ക്ക് ഇന്ത്യ നല്‍കാന്‍ പോവുകയാണ്. ഇതിന്റെ കൃത്യമായ പ്രതിഫലനം തന്നെയാണ് ചൈനീസ് അധികാരികളില്‍ നിന്നും ഉണ്ടായിരിക്കുന്നത്.


അതെ , ഇന്ത്യ കരുത്തു കാട്ടി തുടങ്ങിയിരിക്കുന്നു. ചൈനയുടെ അധിനിവേശ പ്രവൃത്തികളില്‍ നിന്നും ചെറു രാജ്യങ്ങള്‍ക്ക് നെഞ്ച് വിരിച്ചു സ്വന്തം കാലില്‍ നില്‍ക്കാനുള്ള ധൈര്യം ഇപ്പോള്‍ പതുക്കെ പതുക്കെ വന്നു കൊണ്ടിരിക്കുന്നു, കാരണം നമ്മുടെ രാജ്യം തന്നെ. ഇന്ത്യ ചൈനയോട് കാണിച്ച ചങ്കുറപ്പും , നമ്മുടെ ആയുധ ശക്തിയും, ബ്രഹ്മോസ് എന്ന അതീവ അപകടകാരിയായ മിസൈലും തന്നെ.


കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയുമായി ബ്രഹ്മോസ് ഉടമ്പടിയില്‍ എത്തിയാലുള്ള ഭയാനകമായ വിപത്ത് ചൈന തിരിച്ചറിഞ്ഞില്ലെങ്കില്‍ അവരെ മണ്ടന്മാര്‍ എന്ന് തന്നെ വിളിക്കേണ്ടി വരും. ചൈന തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും ചൈനയെ ചുറ്റി പറ്റി സൗത്ത് ചൈനാ കടലില്‍ സ്ഥിതി ചെയ്യുന്ന അനവധി രാജ്യങ്ങള്‍ക്ക് ഉടന്‍ തന്നെ ഇന്ത്യ ബ്രഹ്മോസ് മിസൈല്‍ കൊടുക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. അനവധി രാജ്യങ്ങള്‍ സമാന ആവശ്യവുമായി ഇന്ത്യയെ സമീപിച്ചു കഴിഞ്ഞിട്ടുണ്ട് .


മാത്രമല്ല, ഇതോടു കൂടി , കളി ഇന്ത്യ ഒരു ചുവട് മുന്നോട്ട് നീക്കിയിരിക്കുകയാണ്.


ശ്രീലങ്കയെ അധീനപ്പെടുത്തി ഇന്ത്യയെ വളയാം എന്ന് ചൈന കരുതുമ്പോള്‍, പ്രേത്യേകിച്ചൊന്നും ചെയ്യാതെ തന്നെ ചൈനയെ വളയാനുള്ള സാഹചര്യം ആണ് ഇവിടെ നമുക്ക് വന്നിരിക്കുന്നത്. അതും ചൈനയുടെ കയ്യിലിരുപ്പ് കൊണ്ട് മാത്രം


'നൈന്‍ ഡാഷ് ലൈന്‍' എന്ന് വിളിക്കുന്ന ചൈന മാത്രം ശരിയെന്നു കരുതുന്ന ഒരു സാങ്കല്പിക സമുദ്രാതിര്‍ത്തി അടിസ്ഥാനമാക്കിയാണ് ചൈന ഏതാണ്ട് മുഴുവന്‍ ദക്ഷിണ ചൈനാ കടലിനും അവകാശവാദം ഉന്നയിക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് അന്താരാഷ്ട്ര കോടതി യാതൊരു അടിസ്ഥാനവും ഇല്ലാത്ത വാദം എന്ന് പറഞ്ഞു കൊണ്ട് ചൈനയുടെ ഈ അവകാശ വാദത്തെ തള്ളിയിരുന്നു .


എന്നാല്‍ ഈ വിധി അംഗീകരിക്കാതിരുന്ന ചൈന , ഫിലിപ്പീന്‍സ്, മലേഷ്യ, വിയറ്റ്‌നാം, ബ്രൂണെ, തായ്വാന്‍ എന്നീ രാജ്യങ്ങളും അവകാശവാദമുന്നയിക്കുന്ന തര്‍ക്കമുള്ള കടലിലേക്ക് കൃത്രിമ ദ്വീപുകള്‍ നിര്‍മ്മിക്കുകയും നാവികസേന, തീരസംരക്ഷണ സേന, മത്സ്യബന്ധന കപ്പലുകളുടെ കപ്പല്‍ എന്നിവയെ വിന്യസിക്കുകയും ചെയ്തുകൊണ്ട് സ്വന്തം അപ്രമാദിത്വം കാണിക്കുകയാണ് ചെയ്തത്.


കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന നിലപാട് പിന്തുടരുന്ന ചൈനയോട് കൈയ്യൂക്ക് കാണിക്കുകയല്ലാതെ വേറെ വഴി ഇല്ല എന്ന് മനസ്സിലാക്കിയിരിക്കുകയാണ് ഇപ്പോള്‍ മറ്റ് രാജ്യങ്ങള്‍. അതിന് അവര്‍ ആശ്രയിക്കുന്നത് ഇന്ത്യയെയും ആണ്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ  (46 minutes ago)

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (59 minutes ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (1 hour ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (1 hour ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (1 hour ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (2 hours ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (2 hours ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (9 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (9 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (10 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (11 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (11 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (12 hours ago)

Malayali Vartha Recommends