Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

ഉക്രൈന്‍ വിഷയത്തില്‍ സമ്മര്‍ദ്ദം കൂടുന്നു..... ഏതെങ്കിലും സാഹചര്യത്തില്‍ റഷ്യ യുക്രൈന്‍ ആക്രമിച്ചാല്‍ റഷ്യന്‍ പ്രെസിഡന്റ് വ്‌ലാഡിമിര്‍ പുടിന് വ്യക്തിപരമായ ഉപരോധം തന്നെ ഏര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ ജോ ബൈഡന്‍

27 JANUARY 2022 01:00 PM IST
മലയാളി വാര്‍ത്ത

അമേരിക്കയും ബൈഡനും സഖ്യ ശക്തികളും ഒരുമ്പെട്ട് തന്നെ ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ് എന്ന് ഉറപ്പായിരിക്കുകയാണ് ഉക്രൈന്‍ വിഷയത്തില്‍. ഓരോ ദിവസവും കടന്നു പോകുമ്പോഴും ഉക്രൈന്‍ വിഷയത്തില്‍ സമ്മര്‍ദ്ദം കൂടി വരുകയല്ലാതെ ഒരു തരിമ്പു പോലും കുറയുന്നില്ല.

ഇപ്പോഴിതാ ഒരു പടി കൂടെ കടന്ന് പുട്ടിനെതിരെ വ്യക്തി പരമായ ഭീഷണിയിലേക്ക് അത് മാറിയിരിക്കുകയാണ്. ഏതാനും രാജ്യങ്ങള്‍ തമ്മില്‍ തീരുമാനമെടുക്കുന്ന നയതന്ത്ര നടപടികള്‍ എന്നതില്‍ നിന്നും കാര്യങ്ങള്‍ മാറിയിരിക്കുന്നു കാര്യങ്ങള്‍ . ഒരു പരിധി വരെ കൈ വിട്ടു പോയിരിക്കുന്നു എന്ന് പറഞ്ഞാല്‍ കൂടെ തെറ്റാവുകയില്ല.

 



ഏതെങ്കിലും സാഹചര്യത്തില്‍ റഷ്യ യുക്രൈന്‍ ആക്രമിച്ചാല്‍ റഷ്യന്‍ പ്രെസിഡന്റ് വ്‌ലാഡിമിര്‍ പുടിന് വ്യക്തിപരമായ ഉപരോധം തന്നെ ഏര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ ജോ ബൈഡന്‍.


പാശ്ചാത്യ ചേരിയിലെ നേതാക്കള്‍ റഷ്യക്കെതിരെ സൈനിക തയ്യാറെടുപ്പുകള്‍ ശക്തമാക്കുകയും, ഏതെങ്കിലും കാരണവശാല്‍ റഷ്യ യൂറോപ്പിലേക്കുള്ള പ്രകൃതി വാതകം വെട്ടിക്കുറയ്ക്കുകയാണെങ്കില്‍ അത്തരമൊരു ഊര്‍ജ്ജ പ്രതിസന്ധിയില്‍ നിന്ന് യൂറോപ്പിനെ സംരക്ഷിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുകയാണ് , കാരണം അഥവാ റഷ്യ യുക്രെയ്ന്‍ ആക്രമിച്ചാല്‍ വ്ളാഡിമിര്‍ പുടിനെതിരെ വ്യക്തിപരമായ ഉപരോധം നടപ്പിലാക്കുന്നത് അമേരിക്ക പരിഗണിക്കുന്നു എന്നത് കൊണ്ട് തന്നെ അത്തരത്തിലൊരു നീക്കം റഷ്യയുടെ ഭാഗത്തു നിന്നും ഉണ്ടാകാനുള്ള സാധ്യതകളും കൂടി വരുകയാണ്. അത് കൊണ്ട് തന്നെ നാലു വശത്തു നിന്നും റഷ്യയെ ഒരു പഴുതും ഇല്ലാതെ പൂട്ടുകയാണ് പാശ്ചാത്യ രാജ്യങ്ങളുടെയും അമേരിക്കയുടെയും ലക്ഷ്യം.


ഏതെങ്കിലും കാരണവശാല്‍ റഷ്യ ഉക്രൈനിനെ ആക്രമിക്കുകയാണെങ്കില്‍ , അത് 'രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ലോകം കണ്ട ഏറ്റവും വലിയ അധിനിവേശം' ആയിരിക്കുമെന്നും ' അത് ഇന്ന് നിലനില്‍ക്കുന്ന ലോക ക്രമത്തെ തന്നെ മാറ്റുമെന്നും' ബൈഡന്‍ പറഞ്ഞു. അത് കൊണ്ട് തന്നെ പുടിനെതിരെ നേരിട്ടുള്ള ഉപരോധം ഒരുക്കുന്ന നടപടികളിലേക്ക് കടക്കുന്നത് താന്‍ പരിഗണിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഏതാണ്ട് ഒരു തീവ്ര വാദ നേതാവിന് തുല്യമായ പരിഗണന തന്നെയായിരിക്കും പുട്ടിന് ഉണ്ടാവുക.


നാറ്റോ സേനയെ സര്‍വ്വ സജ്ജരായി നിര്‍ത്തുകയും ഉക്രെയ്നുമായുള്ള അതിര്‍ത്തിക്കടുത്ത് റഷ്യയുടെ സൈനിക ശേഖരണത്തിന് മറുപടിയായി കൂടുതല്‍ കപ്പലുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് കിഴക്കന്‍ യൂറോപ്പിനെ ശക്തിപ്പെടുത്തുകയും ചെയ്തതിനിടെയാണ് ഈയൊരു അപൂര്‍വ ഉപരോധ ഭീഷണി ബൈഡന്റെ ഭാഗത്തു നിന്നും വന്നിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഒരു ബല പരീക്ഷണത്തിന് തന്നെയാണ് ലോകം ഇപ്പോള്‍ വേദി ആയി കൊണ്ടിരിക്കുന്നത്


''അതെ. ഞാന്‍ അത് മുന്നില്‍ കാണുന്നുണ്ട് കാണും,' ഭീമാകാരമായ രഹസ്യ സ്വത്ത് കൈവശം വച്ചതായി എതിരാളികള്‍ പണ്ടേ ആരോപിക്കുന്ന പുടിനെതിരേ വ്യക്തിഗത ഉപരോധം നടപ്പിലാക്കാന്‍ താങ്കള്‍ ലക്ഷ്യമിടുന്നുണ്ടോ എന്ന് വാഷിംഗ്ടണില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ബൈഡന്‍ ഇപ്രകാരം പറഞ്ഞത്.


അനവധി യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്ക് ആവശ്യമായ പ്രകൃതി വാതകം ഇപ്പോള്‍ ലഭ്യമാകുന്നത് റഷ്യയില്‍ നിന്നാണ്. റഷ്യയില്‍ നിന്നുള്ള ഈ ഒഴുക്ക് തടസ്സപ്പെട്ടാല്‍, ലോകമെമ്പാടുമുള്ള പ്രകൃതിവാതക വിതരണം യൂറോപ്പിലേക്കുള്ള വഴിതിരിച്ചുവിടാന്‍ അമേരിക്ക സംവിധാനമൊരുക്കിയതോടു കൂടെയാണ്, ഏറ്റവും കുറഞ്ഞത് അവര്‍ അങ്ങനെയാണ് അവകാശപ്പെടുന്നത് , ഇതോടു കൂടിയാണ് പുടിന്റെ ഏറ്റവും ശക്തമായ സാമ്പത്തിക ആയുധത്തിനു മങ്ങലേറ്റത്. ഇതോടു കൂടിയാണ് പുട്ടിനെതിരെ തുറന്ന ഭീഷണിയുമായി അമേരിക്ക ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്


ഉക്രെയ്‌നിലെ ക്രിമിയ മേഖലയില്‍ റഷ്യ അധിനിവേശം നടത്തിയതിന് ശേഷം 2014-ല്‍ നടപ്പിലാക്കിയ മുന്‍ നടപടികള്‍ക്ക് അപ്പുറത്തേക്ക് 'വലിയ പ്രത്യാഘാതങ്ങളോടെ' പുട്ടിനു നേരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഒരു മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുകയുണ്ടായി


എന്നാല്‍ ഞങ്ങള്‍ ഒരു തരത്തിലുള്ള ആക്രമണവും ആസൂത്രണം ചെയ്യുന്നില്ലെന്നും നാറ്റോയുടെയും യുഎസിന്റെയും നടപടികളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധിക്ക് കാരണമായതെന്നും ആണ് റഷ്യ പറയുന്നത് . ഉക്രെയ്നെ ഒരിക്കലും അംഗമായി അംഗീകരിക്കില്ലെന്ന നാറ്റോയുടെ വാഗ്ദാനമുള്‍പ്പെടെ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്ന് സുരക്ഷാ ഗ്യാരണ്ടി റഷ്യ ആവശ്യപ്പെടുന്നുണ്ട് . റഷ്യയ്ക്കും നാറ്റോ രാജ്യങ്ങള്‍ക്കും ഇടയിലുള്ള ഒരു ബഫര്‍ ആയാണ് മോസ്‌കോ മുന്‍ സോവിയറ്റ് റിപ്പബ്ലിക്കിനെ കാണുന്നത്. അത് കൊണ്ട് തന്നെ ഉക്രയിനിനു നാറ്റോ അംഗത്വം നല്‍കുന്നത് തങ്ങളുടെ സുരക്ഷയ്ക്കുള്ള ഭീഷണി ആയാണ് റഷ്യ കാണുന്നത്


ഇതിനിടയില്‍ 2014-ല്‍ മോസ്‌കോ പിടിച്ചെടുത്ത ഉക്രേനിയന്‍ ഉപദ്വീപായ ക്രിമിയയ്ക്കുള്ളില്‍, ഉക്രേനിയന്‍ അതിര്‍ത്തിക്ക് സമീപം 6,000 സൈനികരെ കൂടെ റഷ്യ ഉള്‍പ്പെടുത്തി കൊണ്ട് പുതിയ സൈനികാഭ്യാസം നടത്തുമെന്ന് റഷ്യന്‍ സൈന്യം പ്രഖ്യാപിച്ചു. വെടിമരുന്ന്, യുദ്ധവിമാനങ്ങള്‍, ബോംബറുകള്‍, വിമാന വിരുദ്ധ സംവിധാനങ്ങള്‍, റഷ്യയുടെ കരിങ്കടല്‍, കാസ്പിയന്‍ കടല്‍ എന്നിവയില്‍ നിന്നുള്ള കപ്പലുകള്‍ എന്നിവ ഉപയോഗിച്ചുള്ള അഭ്യാസ പരിശീലനങ്ങള്‍ ഇതില്‍ പെടുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.


ഉക്രെയ്‌നിലൂടെ കടന്നുപോകുന്ന പൈപ്പ്‌ലൈനിലൂടെയുള്ള പ്രകൃതിവാതകത്തിന്റെ ഒഴുക്ക് പ്രതിദിനം 100 മീറ്റര്‍ ക്യുബിക് മീറ്ററില്‍ നിന്ന് 50 മീറ്ററായി റഷ്യ ഇതിനകം കുറച്ചിട്ടുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൈപ്പ് ലൈന്‍ മനപ്പൂര്‍വ്വം വെട്ടിക്കുറച്ചാലോ സംഘര്‍ഷത്തിന്റെ ഫലമായി പെട്ടെന്ന് നിന്ന് പോവുകയോ മറ്റോ ചെയ്താല്‍ അതൊക്കെ എത്രയും പെട്ടെന്ന് മാറ്റിസ്ഥാപിക്കാന്‍ കഴിയുമെന്ന് വാഷിംഗ്ടണ്‍ കണക്കാക്കുന്നു.


എന്നാല്‍ കുഴക്കുന്ന ഒരു വസ്തുത ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് , ഉക്രൈന്‍ യുദ്ധം ഉണ്ടാവുകയും , റഷ്യന്‍ ഉപരോധത്തിന് ശേഷം ലോകത്തിന്റെ മറ്റു ഭാഗത്തു നിന്നും ഗ്യാസ് യൂറോപ്പിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്യുകയാണെങ്കില്‍, അത് പ്രധാനമായും ദ്രവീകൃത പ്രകൃതി വാതകത്തിന്റെ അഥവാ എല്‍എന്‍ജി യുടെ രൂപത്തിലായിരിക്കണം, എന്നാല്‍ നിലവില്‍ എല്‍എന്‍ജിയുടെ മുഴുവന്‍ ആഗോള വിപണിയും എടുത്താലും ഈ കുറവ് നികത്താന്‍ പര്യാപ്തമല്ല. അങ്ങനെ ആണെങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്ന് അമേരിക്ക പറയുന്നതില്‍ എത്ര മാത്രം സത്യാവസ്ഥയുണ്ട് എന്ന ഒരു ചോദ്യവും ഉയര്‍ന്നു വരുന്നുണ്ട്.


എന്നാല്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഫ്രാന്‍സ്, ജര്‍മ്മനി, റഷ്യ, ഉക്രെയ്ന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നയതന്ത്ര തല ഉദ്യോഗസ്ഥര്‍ ബുധനാഴ്ച പാരീസില്‍ കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, സംഘര്‍ഷങ്ങള്‍ നയതന്ത്രപരമായി പരിഹരിക്കപ്പെടും എന്ന പ്രതീക്ഷകള്‍ ഇപ്പോഴും ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ  (48 minutes ago)

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (1 hour ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (1 hour ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (1 hour ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (1 hour ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (2 hours ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (2 hours ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (9 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (9 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (11 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (11 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (11 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (12 hours ago)

Malayali Vartha Recommends