അമേരിക്കയിലെ വിദഗ്ദ്ധപരിശോധനയ്ക്കും ചികിത്സയ്ക്കും ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ മടങ്ങിയെത്തും.... ഇന്ന് അമേരിക്കയില്‍ നിന്നും തിരിക്കും...

അമേരിക്കയിലെ വിദഗ്ദ്ധപരിശോധനയ്ക്കും ചികിത്സയ്ക്കും ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ മടങ്ങിയെത്തും. സുഖമുണ്ടെന്നും മുന്‍ നിശ്ചയപ്രകാരം നാളെ തിരിച്ചെത്തുമെന്നും മുഖ്യമന്ത്രി ഇന്നലെ ഓണ്‍ലൈന്‍ മന്ത്രിസഭായോഗത്തില്‍ പറഞ്ഞു.
ഇന്ന് അമേരിക്കയില്‍ നിന്ന് തിരിക്കുന്ന മുഖ്യമന്ത്രി നാളെ രാവിലെയോടെയാണ് തിരുവനന്തപുരത്തെത്തുക. ഈ മാസം 15നാണ് മുഖ്യമന്ത്രി അമേരിക്കയിലെ മെയോ ക്ലിനിക്കിലേക്ക് പോയത്.
അതേസമയം ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സിനെ ചൊല്ലിയുണ്ടായ വിവാദം വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ല. മതിയായ രാഷ്ട്രീയകൂടിയാലോചന ഇല്ലാതെയാണ് ഓര്‍ഡിനന്‍സെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കഴിഞ്ഞദിവസം വിമര്‍ശിച്ചിരുന്നെങ്കിലും സി.പി.ഐ. മന്ത്രിമാര്‍ വിഷയം ഉന്നയിച്ചില്ല.
ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി അമേരിക്കയില്‍നിന്നാണ് പങ്കെടുത്തത്.
"
https://www.facebook.com/Malayalivartha






















