മയക്കുമരുന്നു നല്‍കി ബലാത്സംഗം; അമേരിക്കന്‍ ഗായകന്‍ ക്രിസ് ബ്രൗണിനെതിരേ പീഡനാരോപണം! 20 മില്യണ്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊറിയോഗ്രാഫറും നര്‍ത്തകിയും ഗായികയുമായ മോഡലുമായ യുവതി
അമേരിക്കന്‍ ഗായകന്‍ ക്രിസ് ബ്രൗണിനെതിരേ പീഡനാരോപണം ഉന്നയിച്ച് യുവതി രംഗത്ത്. മയക്കുമരുന്നു നല്‍കി തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതിയിൽ ആരോപിക്കുന്നത്. ഇതിനോടകം തന്നെ 20 മില്യണ്‍ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.
കൊറിയോഗ്രാഫറും നര്‍ത്തകിയും ഗായികയും മോഡലുമാണ് ഈ യുവതിയെന്നാണ് ലഭ്യമാകുന്ന വിവരം. ഒരു സുഹൃത്ത് പറഞ്ഞത് പ്രകാരം ഡിസംബറില്‍ മിയാമിയിലെ വസതിയില്‍ എത്തിയതായിരുന്നു. സുഹൃത്ത് ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ ക്രിസ് ബ്രൗണ്‍ ഫോണ്‍ വാങ്ങി യുവതിയെ പരിചയപ്പെടുകയുണ്ടായി. മ്യൂസിക് ഇന്‍ഡസ്ട്രിയില്‍ അവസരങ്ങള്‍ ഒരുക്കിത്തരാമെന്ന് വാഗ്ദാനം നല്‍ക്കുകയായിരുന്നു. ഇതേക്കുറിച്ച് സംസാരിക്കാന്‍ തന്റെ ഡിഡിയിലെ ആഡംബര വസതിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
ഇതോടൊപ്പം തന്നെ തനിക്ക് കുടിക്കാന്‍ ഒരു പാനീയം നല്‍കി. അല്‍പ്പസമയത്തിന് ശേഷം ബോധരഹിതയായി. അതിനുശേഷമാണ് പീഡനം നടന്നതെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha






















