Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചൂതാട്ടത്തിനും ആഡംബര ജീവിതം നയിക്കുന്നതിനുമായി മോഷണം നടത്തി കന്യാസ്ത്രീ; സ്കൂള്‍ ഫണ്ടില്‍ നിന്നും 800,000 ഡോളര്‍ മോഷ്ടിച്ച കന്യാസ്ത്രീയെ ഒരു വര്‍ഷത്തേക്ക് ജയിലില്‍ അടച്ചു, 80കാരിയായ മേരി മാർഗരറ്റ് ക്രൂപ്പർ ഇനി അഴിക്കുള്ളിൽ

08 FEBRUARY 2022 11:12 AM IST
മലയാളി വാര്‍ത്ത

ചൂതാട്ടത്തിനും ആഡംബര ജീവിതം നയിക്കുന്നതിനുമായി സ്കൂള്‍ ഫണ്ടില്‍ നിന്നും 800,000 ഡോളര്‍ (5,97,13,200 രൂപ) മോഷ്ടിച്ച കന്യാസ്ത്രീയെ ഒരു വര്‍ഷത്തേക്ക് ജയിലില്‍ അടയ്ക്കുകയുണ്ടായി. കാലിഫോർണിയയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 80കാരിയായ മേരി മാർഗരറ്റ് ക്രൂപ്പറാണ് തിങ്കളാഴ്ച അഴിക്കുള്ളിലായത്

ലോസ് ഏഞ്ചൽസിനടുത്തുള്ള ഒരു റോമൻ കാത്തലിക് എലിമെന്‍ററി സ്കൂളിന്‍റെ പ്രിൻസിപ്പലായി ജോലി ചെയ്തുവരികയായിരുന്നു മേരി. ലാസ് വെഗാസിലെ ചൂതാട്ടത്തിനു വേണ്ടി 835,000 ഡോളര്‍ സ്കൂൾ ഫണ്ടില്‍ നിന്നും വകമാറ്റി ചെലവഴിക്കുകയായിരുന്നു ഇവർ. തഹോ തടാകം പോലെയുള്ള മനോഹരമായ റിസോർട്ടുകളിലേക്ക് ആഡംബര യാത്രകൾ നടത്താനും മേരി തട്ടിയെടുത്ത പണം വിനിയോഗിച്ചതായി കണ്ടെത്തുകയുണ്ടായി.

"ഞാൻ പാപം ചെയ്തു, ഞാൻ നിയമം ലംഘിച്ചു, എനിക്കൊന്നും പറയാനില്ല" കുറ്റം സമ്മതിച്ച ക്രൂപ്പർ കോടതിയോട് പറഞ്ഞതായി ലോസ് ഏഞ്ചൽസ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. "എന്‍റെ നേർച്ചകൾ, കൽപനകൾ, നിയമം, എല്ലാറ്റിനുമുപരിയായി പലരും എന്നിൽ അർപ്പിച്ചിരിക്കുന്ന പവിത്രമായ വിശ്വാസത്തിന്‍റെ ലംഘനമാണ്" മേരി വെളിപ്പെടുത്തുകയുണ്ടായി. കഴിഞ്ഞ വർഷം ഒരു ഹിയറിംഗിനിടെ തട്ടിപ്പ് നടത്തിയതും കള്ളപ്പണം വെളുപ്പിക്കലും മേരി ക്രൂപ്പർ സമ്മതിക്കുകയുണ്ടായി.

അതോടൊപ്പം തന്നെ ട്യൂഷനും ചാരിറ്റബിൾ സംഭാവനകളും നൽകുന്നതിനായി സ്കൂളിലേക്ക് അയച്ച പണം ക്രൂപ്പർ നിയന്ത്രിക്കുന്ന രഹസ്യ അക്കൗണ്ടുകളിലേക്ക് എങ്ങനെയാണ് ഒഴുകിയതെന്ന് കോടതി ചോദിച്ചു. തട്ടിപ്പിനെക്കുറിച്ച് ഒരു ഓഡിറ്റര്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ രേഖകള്‍ നശിപ്പിക്കാന്‍ ജീവനക്കാരോട് ക്രൂപ്പര്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളിൽ വ്യക്തമാക്കുന്നു. പുരോഹിതന്മാർക്ക് കന്യാസ്ത്രീകളെക്കാൾ മികച്ച ശമ്പളമാണ് ലഭിക്കുന്നതെന്നും താൻ ശമ്പളവർധന അർഹിക്കുന്നുവെന്നും ലോസ് ആഞ്ചലസ് അതിരൂപതയോട് ക്രൂപ്പർ ആവശ്യപ്പെട്ടതായി ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

അതേസമയം ക്രൂപ്പര്‍ ചൂതാട്ടത്തിന് അടിമയാണെന്ന് അവരുടെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ഇതു കാരണമൊന്നുമല്ലെന്നും കുറ്റത്തില്‍ ഒഴിഞ്ഞുനില്‍ക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഒരു നല്ല അധ്യാപികയായിരുന്നു ക്രൂപ്പറെന്ന് ജില്ലാ ജഡ്ജി ഓട്ടിസ് ഡി. റൈറ്റ് പറഞ്ഞു. 12 മാസവും ഒരു ദിവസവും ക്രൂപ്പര്‍ തടവില്‍ കഴിയേണ്ടി വരുന്നതാണ് എന്നും കോടതി വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (4 minutes ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (22 minutes ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (37 minutes ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (44 minutes ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (55 minutes ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (1 hour ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (1 hour ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (1 hour ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (1 hour ago)

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ  (1 hour ago)

‘Kamikaze Dolphins’ തകരുമോ യുഎസ് കപ്പലുകൾ  (2 hours ago)

വിയറ്റ്‌നാം ബോട്ടപകടം.. മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്...  (2 hours ago)

ലോകകപ്പിന്റെ രണ്ടാം സെമിയിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീന മുൻ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും...  (2 hours ago)

ശക്തമായ കാറ്റിൽ പാരച്യൂട്ടിന് നിയന്ത്രണം നഷ്ടപ്പെട്ടു... അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സാഹസിക വിനോദമായ സ്കൈ ഡൈവിങ്ങിനിടെ അപകടം... ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്....  (2 hours ago)

Malayali Vartha Recommends