Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആണ്‍കുഞ്ഞ് ജനിക്കാന്‍ വേണ്ടി മന്ത്രവാദി ഗര്‍ഭിണിയോട് കാട്ടിയത്? യുവതിയുടെ എക്‌സ്‌റേ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു

10 FEBRUARY 2022 07:14 PM IST
മലയാളി വാര്‍ത്ത

കുഞ്ഞുങ്ങളെ ലഭിക്കുമെന്ന് പറഞ്ഞ് ഇപ്പോഴും പലസ്ഥലത്തും പല തരത്തിലുള്ള വ്യാജ മന്ത്രവാദങ്ങളും മറ്റും നടക്കുന്നുണ്ട്. അത്തരത്തിലൊരു സംഭവമാണ് പാക്കിസ്ഥാനിലെ ഒരു ഗ്രാമത്തില്‍ നടന്നിരിക്കുന്നത്. ഗര്‍ഭിണിയായ യുവതിയുടെ തലയില്‍ ആണി അടിച്ചു കയറ്റി മന്ത്രവാദി. വേദന സഹിക്കാന്‍ കഴിയാതെ ആശുപത്രിയില്‍ ചികിത്സതേടിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ഗര്‍ഭിണിയായ യുവതി മൂന്ന് പെണ്‍മക്കളുടെ അമ്മകൂടിയാണ്. എന്നാല്‍ ഇനി ജനിക്കുന്ന കുഞ്ഞ് പെണ്‍കുഞ്ഞായാല്‍ ഭര്‍ത്താവ് ഉപേക്ഷിച്ചുപോകുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു.

അതുകൊണ്ടാണ് അയല്‍വാസിയില്‍ നിന്ന് ഈ ആചാരത്തെ കുറിച്ച് കേട്ടറിഞ്ഞാണ് യുവതി വിശ്വാസ ചികിത്സകനെ സമീപിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. വേദന സഹിക്കാനാകാതെ 5 സെന്റിമീറ്റര്‍ നീളത്തിലുള്ള ആണി യുവതി പ്ലയര്‍ ഉപയോഗിച്ച് പുറത്തെടുക്കാന്‍ ശ്രമിച്ചിരുന്നു. അതിന് സാധിക്കാതെ വന്നതോടെയാണ് യുവതി ആശുപത്രിയിലെത്തിയത്. പെഷവാറിലെ ലേഡി റീഡിംഗ് ആശുപത്രിയിലാണ് യുവതി എത്തിയത്. തുടക്കത്തില്‍, താന്‍ തന്നെ ഈ പ്രവൃത്തി നടത്തിയെന്ന് യുവതി ഡോക്ടര്‍മാരോട് പറഞ്ഞു, എന്നാല്‍ പിന്നീട് ഒരു മന്ത്രവാദി ചെയ്തതാണെന്ന് സമ്മതിച്ചു. താനിക്ക് ആണ്‍കുഞ്ഞിനെ ലഭിക്കുമെന്ന് മന്ത്രവാദി ഉറപ്പ് നല്‍കിയതായും യുവതി പറഞ്ഞു. എന്നാല്‍ എക്‌സ്‌റേ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.

ഒരു നിരപരാധിയായ സ്ത്രീയുടെ ജീവിതം കൊണ്ട് കളിക്കുകയും അവളുടെ തലയില്‍ ആണി കയറ്റുകയും ചെയ്ത മന്ത്രവാദിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി പെഷവാര്‍ പോലീസ് മേധാവി അബ്ബാസ് അഹ്‌സന്‍ ചൊവ്വാഴ്ച പുറത്തിറക്കിയ ട്വീറ്റില്‍ പറഞ്ഞു.

പോലീസ് ദിവസങ്ങളോളം യുവതി ചികിത്സ തേടിയ ആശുപത്രി ജീവനക്കാരെ അഭിമുഖം നടത്തുകയും തലയില്‍ നിന്ന് ആണി നീക്കം ചെയ്ത ശേഷം ആശുപത്രി വിട്ട സ്ത്രീയെ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്തു. 'ഞങ്ങള്‍ ഉടന്‍ തന്നെ മന്ത്രവാദിയുടെ മേല്‍ കൈ വയ്ക്കും,' മിസ്റ്റര്‍ അഹ്‌സന്‍ പറഞ്ഞു.യുവതിയെ ആദ്യം ആശുപത്രിയില്‍ ഹാജരാക്കിയപ്പോള്‍ സംഭവം പോലീസിനെ അറിയിക്കുന്നതില്‍ ജീവനക്കാര്‍ പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് തന്റെ ഉദ്യോഗസ്ഥര്‍ പരിശോധിക്കുമെന്നും അഹ്‌സന്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (9 minutes ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (24 minutes ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (31 minutes ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (42 minutes ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (52 minutes ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (1 hour ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (1 hour ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (1 hour ago)

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ  (1 hour ago)

‘Kamikaze Dolphins’ തകരുമോ യുഎസ് കപ്പലുകൾ  (1 hour ago)

വിയറ്റ്‌നാം ബോട്ടപകടം.. മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്...  (1 hour ago)

ലോകകപ്പിന്റെ രണ്ടാം സെമിയിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീന മുൻ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും...  (2 hours ago)

ശക്തമായ കാറ്റിൽ പാരച്യൂട്ടിന് നിയന്ത്രണം നഷ്ടപ്പെട്ടു... അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സാഹസിക വിനോദമായ സ്കൈ ഡൈവിങ്ങിനിടെ അപകടം... ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്....  (2 hours ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ  (2 hours ago)

Malayali Vartha Recommends