ശക്തമായ കാറ്റിൽ പാരച്യൂട്ടിന് നിയന്ത്രണം നഷ്ടപ്പെട്ടു... അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സാഹസിക വിനോദമായ സ്കൈ ഡൈവിങ്ങിനിടെ അപകടം... ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി.... അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സാഹസിക വിനോദമായ സ്കൈ ഡൈവിങ്ങിനിടെ ഉണ്ടായ ദാരുണ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം. 28 കാരനായ മണി ചന്ദ്ര തേജ ഗദ്ദാം ആണ് മരിച്ചത്.
ഈ കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഓറഞ്ച് ടൗണിലെ പ്രമുഖ സ്കൈ ഡൈവിങ് കേന്ദ്രമായ ജംപ്ടൗൺ സ്കൈ ഡൈവിങ്ങിലാണ് സംഭവം നടന്നത്. സ്കൈ ഡൈവിങ് നടത്തി തിരികെ നിലത്തേക്ക് ഇറങ്ങുന്നതിനിടെ 30 അടി ഉയരത്തിൽ നിന്ന് മണി താഴേക്ക് വീഴുകയായിരുന്നു. പെട്ടെന്നുണ്ടായ ശക്തമായ കാറ്റിൽ പാരച്യൂട്ടിന് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ അതോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ മസാച്യുസെറ്റ്സ് സ്റ്റേറ്റ് പൊലീസിന്റെ ഡിറ്റക്ടീവ് വിഭാഗവും ക്രൈം സീൻ സർവീസസും ഓറഞ്ച് പൊലീസും സംയുക്തമായി അന്വേഷണമാരംഭിച്ചു.
"
https://www.facebook.com/Malayalivartha


























