Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'കനേഡിയന്‍മാര്‍ക്ക് പ്രതിഷേധിക്കാനും അവരുടെ സര്‍ക്കാരിനോട് വിയോജിക്കാനും അവരുടെ ശബ്ദം കേള്‍പ്പിക്കാനും അവകാശമുണ്ട്. ആ അവകാശം ഞങ്ങള്‍ എപ്പോഴും സംരക്ഷിക്കും. എന്നാല്‍ ഒരു കാര്യം ഞാന്‍ വ്യക്തമാക്കുകയാണ് : നമ്മുടെ സമ്പദ്വ്യവസ്ഥയെയോ നമ്മുടെ ജനാധിപത്യത്തെയോ നമ്മുടെ സഹപൗരന്മാരുടെ ദൈനംദിന ജീവിതത്തെയോ തടയാന്‍ ആര്‍ക്കും അവകാശമില്ല. അത് നിര്‍ത്തണം. ' പുലിവാല് പിടിച്ച് കാനഡ

11 FEBRUARY 2022 12:13 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ കര്‍ഷക സമരം കൊടുമ്പിരി കൊണ്ടിരിക്കുമ്പോള്‍, അതില്‍ ഒരു തരത്തിലും ബന്ധമില്ലാത്ത കാനേഡിയന്‍ പ്രധാനമന്ത്രി കയറി ഒരു അഭിപ്രായം പറയുകയുണ്ടായി.


അതിങ്ങനെയാണ്


കര്‍ഷകരുടെ പ്രതിഷേധത്തെ കുറിച്ച് ഇന്ത്യയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയില്ലെങ്കില്‍എന്റെ വ്യക്തിത്വം തെറ്റിദ്ധരിക്കപ്പെടും . സ്ഥിതി ആശങ്കാജനകമാണ്.



സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശം സംരക്ഷിക്കാന്‍ കാനഡ എപ്പോഴും തയ്യാറാണ് . സംഭാഷണത്തിന്റെ പ്രാധാന്യത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു, അതുകൊണ്ടാണ് ഞങ്ങളുടെ ആശങ്കകള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഞങ്ങള്‍ ഇന്ത്യന്‍ അധികാരികളെ നേരിട്ട് ഒന്നിലധികം മാര്‍ഗങ്ങള്‍ സമീപിച്ചത്.


കര്‍ഷക വിരുദ്ധ സമരക്കാര്‍ ദേശീയ പാതകള്‍ ഉപരോധിക്കുകയും 70000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹം ഇത് പറയുന്നത്


എന്നാല്‍ സമാനമായ സാഹചര്യം കാനഡയില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ സമാനമാകേണ്ടതല്ലേ എന്ന് ആരായാലും ചിന്തിച്ചു പോകും. എന്നാല്‍ ഈ ഒരു സാഹചര്യത്തില്‍ അദ്ദേഹം പറഞ്ഞത് നമ്മള്‍ പരിശോധിക്കുകയാണെങ്കില്‍ അത് ഇങ്ങനെയാണ്


ഒരു ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു, ''കനേഡിയന്‍മാര്‍ക്ക് പ്രതിഷേധിക്കാനും അവരുടെ സര്‍ക്കാരിനോട് വിയോജിക്കാനും അവരുടെ ശബ്ദം കേള്‍പ്പിക്കാനും അവകാശമുണ്ട്. ആ അവകാശം ഞങ്ങള്‍ എപ്പോഴും സംരക്ഷിക്കും. എന്നാല്‍ ഒരു കാര്യം ഞാന്‍ വ്യക്തമാക്കുകയാണ് : നമ്മുടെ സമ്പദ്വ്യവസ്ഥയെയോ നമ്മുടെ ജനാധിപത്യത്തെയോ നമ്മുടെ സഹപൗരന്മാരുടെ ദൈനംദിന ജീവിതത്തെയോ തടയാന്‍ ആര്‍ക്കും അവകാശമില്ല. അത് നിര്‍ത്തണം. '


സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ആവശ്യമായതെല്ലാം കനേഡിയന്‍ സര്‍ക്കാര്‍ ചെയ്യുമെന്ന് ജസ്റ്റിന്‍ ട്രൂഡോ പ്രതിജ്ഞയെടുത്തു. അദ്ദേഹം ഊന്നിപ്പറഞ്ഞു, ''ഇതുവരെ നൂറുകണക്കിന് ആര്‍സിഎംപി ഓഫീസര്‍മാരെ ഒട്ടാവ പോലീസ് സേവനങ്ങളെ പിന്തുണയ്ക്കാന്‍ അണിനിരത്തിയിട്ടുണ്ട്. ഞങ്ങളുടെ പ്രതികരണം കൂടുതല്‍ ശക്തമാക്കാന്‍ വ്യത്യസ്ഥ മുനിസിപ്പല്‍ പങ്കാളികളുമായി ചേര്‍ന്ന് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു, സാഹചര്യം നിയന്ത്രണത്തിലാക്കാന്‍ ആവശ്യമായ എല്ലാ വിഭവങ്ങളുമായി ഞങ്ങള്‍ അവിടെ തുടരും


അതായത് തുറന്നു പറയുകയാണെങ്കില്‍, ഏതു വിധേനയും പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ കഴിയാവുന്നതെല്ലാം ചെയ്യും എന്ന് തന്നെയാണ് കാനേഡിയന്‍ പ്രധാനമന്ത്രി തുറന്നു പറഞ്ഞിരിക്കുന്നത്


ഇരട്ടത്താപ്പ് എന്ന് പറഞ്ഞാല്‍ ഇതാണ്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ദേ ഇപ്പോള്‍ കാണിക്കുന്നതാണ്. അല്ലെങ്കില്‍ പണ്ടാരോ പറഞ്ഞത് പോലെ ആരാന്റമ്മയ്ക്ക് പ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേലാണ്, അത് സ്വന്തം വീട്ടില്‍ ആകുമ്പോഴാണ് നമ്മള്‍ അതിന്റെ ചൂടറിയുന്നത്. സമാനമായ സാഹചര്യത്തില്‍ കൂടെ കടന്നു പോവുകയാണ് കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.


കാര്യമെന്താണെന്നു വച്ചാല്‍, കാനഡയില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ നടത്തി വരുന്ന റോഡ് ഉപരോധം ആണ്. ഇത് അനുവദിച്ചു കൊടുക്കാന്‍ കഴിയില്ല , എന്ത് മാര്‍ഗ്ഗവും ഉപയോഗിച്ച് നേരിടും , എത്ര പൊലീസുകാരെ വേണമെങ്കിലും അതിനു വേണ്ടി ഇറക്കും എന്നാണ് അദ്ദേഹം പറയുന്നത്.


ശരി തന്നെ, രാജ്യ സുരക്ഷ ഏതൊരു ഭരണാധികാരിയുടെയും പ്രധാന പരിഗണന ആയിരിക്കണം. പ്രേത്യേകിച്ച് സാമ്പത്തിക വ്യവസ്ഥയെ കൂടി അത് ബാധിക്കുമ്പോള്‍. എന്നാല്‍ സ്വന്തം രാജ്യത്തെ കാര്യം വരുമ്പോള്‍ മാത്രമല്ല ഈ കാര്യം ഓര്‍ക്കേണ്ടത്, മറ്റു രാജ്യങ്ങള്‍ക്കും സമാനമായ സാഹചര്യത്തില്‍ ക്രമ സമാധാനം പരിപാലിക്കാന്‍ എല്ലാ വിധ അര്‍ഹതയും ഉണ്ട്.


ട്രൂഡോയുടെ ഈ ഇരട്ടത്താപ്പിന് രൂക്ഷമായ പ്രതികരണമാണ് ഇന്ത്യയിലെ സമൂഹ മാധ്യമങ്ങളില്‍ നിന്നും ഉണ്ടാകുന്നത്


ട്വിറ്ററില്‍ വൈറല്‍ ആയ ഒരു പ്രതികരണം ഇങ്ങനെ ആയിരിന്നു. ഏതു വിധേനയും പ്രക്ഷോഭത്തെ അടിച്ചമര്‍ത്തും എന്ന ട്രൂഡോയുടെ ട്വീറ്റിന് ഒരാള്‍ ചോദ്യം ചോദിക്കുന്നത് ഇങ്ങനെയാണ്


'സര്‍, ഒരു വര്‍ഷം മുമ്പ് ഇന്ത്യയുടെ തലസ്ഥാനത്ത് സമാനമായ ഒരു ഉപരോധം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ?


മാസങ്ങളോളം നിര്‍ണായകമായ ഹൈവേകള്‍ തടഞ്ഞ പ്രതിഷേധങ്ങള്‍ സമീപത്തെ വ്യാപാരസ്ഥാപനങ്ങളുടെ ഉപജീവനം തകര്‍ത്തു. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് വലിയ അസൗകര്യം സൃഷ്ടിച്ചു.


നിങ്ങള്‍ ആ പ്രതിഷേധങ്ങള്‍ക്ക് പിന്തുണ അറിയിച്ചതായി ആണ് അന്ന് ഞങ്ങള്‍ വാര്‍ത്തകളില്‍ കേട്ടത്. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് എന്താണ് പറ്റിയത് ?




കര്‍ഷകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കനേഡിയന്‍ പ്രധാനമന്ത്രിയും അവിടെയുള്ള മറ്റ് നേതാക്കളും നടത്തിയ അഭിപ്രായങ്ങളോട് ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു, ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ അവര്‍ പരാമര്‍ശങ്ങള്‍ 'വിവരമില്ലാത്തതും' 'അനാവശ്യമുള്ളതും' എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്


'ഇന്ത്യയിലെ കര്‍ഷകരുമായി ബന്ധപ്പെട്ട് കനേഡിയന്‍ നേതാക്കള്‍ വിവരമില്ലാത്ത ചില അഭിപ്രായങ്ങള്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട്. അത്തരം അഭിപ്രായങ്ങള്‍ അനാവശ്യമാണ്, പ്രത്യേകിച്ച് ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളുമായി ബന്ധപ്പെട്ട്,' വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ അന്ന് പറഞ്ഞതാണ്


യുഎസ്-കാനഡ അതിര്‍ത്തി കടക്കുന്ന ട്രക്കറുകള്‍ക്കുള്ള വാക്സിന്‍ ഉത്തരവിനെതിരെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ ആയിരക്കണക്കിന് ട്രക്കര്‍മാരും മറ്റ് പ്രകടനക്കാരും ജനുവരി പകുതിയോടെയാണ് ഒട്ടാവയില്‍ ഒത്തുകൂടി കാനഡയിലുടനീളം പ്രതിഷേധ തരംഗം ആരംഭിച്ചത് . ട്രൂഡോയ്ക്കെതിരെ വിവിധ ഗ്രൂപ്പുകള്‍ ഒന്നിച്ചതോടെ പ്രതിഷേധം സര്‍ക്കാര്‍ വിരുദ്ധ പ്രകടനമായി പരിണമിക്കുകയായിരുന്നു


സമാനമായ സാഹചര്യം തന്നെയായിരുന്നു ഇന്ത്യയിലും


എന്തായാലും തങ്ങളുടെ വിവരമില്ലായ്മയെ കുറിച്ച് കനേഡിയന്‍ നേതാക്കള്‍ക്ക് ഇപ്പൊ കുറച്ചു വിവരം വന്നു കാണും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

 

"  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (6 minutes ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (21 minutes ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (28 minutes ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (39 minutes ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (49 minutes ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (57 minutes ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (1 hour ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (1 hour ago)

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ  (1 hour ago)

‘Kamikaze Dolphins’ തകരുമോ യുഎസ് കപ്പലുകൾ  (1 hour ago)

വിയറ്റ്‌നാം ബോട്ടപകടം.. മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്...  (1 hour ago)

ലോകകപ്പിന്റെ രണ്ടാം സെമിയിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീന മുൻ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും...  (1 hour ago)

ശക്തമായ കാറ്റിൽ പാരച്യൂട്ടിന് നിയന്ത്രണം നഷ്ടപ്പെട്ടു... അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സാഹസിക വിനോദമായ സ്കൈ ഡൈവിങ്ങിനിടെ അപകടം... ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്....  (2 hours ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ  (2 hours ago)

Malayali Vartha Recommends