Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡ്രോണ്‍ കളി ഇനി വേണ്ട... ചൈനക്ക് ഇന്ത്യയുടെ പണി ...ഡ്രോണുകളുടെ ഇറക്കുമതി നിരോധിച്ച് ഇന്ത്യ, മുട്ട് മടക്കി വമ്പന്മാര്‍

12 FEBRUARY 2022 11:46 AM IST
മലയാളി വാര്‍ത്ത

കോവിഡ് മഹാമാരി പിടിമുറുക്കിയ കാലഘട്ടത്തില്‍ ഭക്ഷണം, പലചരക്ക്, മെഡിക്കല്‍ സപ്ലൈസ്, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയെല്ലാം കോണ്‍ടാക്ട് ലെസ്സ് അഥവാ സ്പര്‍ശന രഹിത ഡെലിവറിയിലേക്ക് മാറുന്നത് വേഗം വര്‍ധിപ്പിച്ചിരുന്നു , ഇത് ഡ്രോണ്‍ വ്യവസായത്തെ വലിയ അളവില്‍ മുകളിലോട്ട് കൊണ്ട് വന്നിരിക്കുകയാണ് .


എന്നാല്‍ അത്ഭുതകരം എന്ന് തോന്നുന്ന ഒരു നടപടിയിലൂടെ ഡ്രോണുകളുടെ ഇറക്കുമതി ഇന്ത്യ നിരോധിച്ചിരിക്കുകയാണ്. ഒരു വെടിക്ക് രണ്ടിലധികം പക്ഷികളെയാണ് ഇന്ത്യ ഇതിലൂടെ ഉന്നം വയ്ക്കുന്നത്. സ്വാഭാവികമായും ഇതിലൂടെ ആദ്യത്തെ വെടി നമ്മള്‍ വെക്കാന്‍ പോകുന്നത് ചൈനക്ക് തന്നെയാണ്.




ഇതിലൂടെ സാമാന്യം നല്ല പണി കൊടുത്തിരിക്കുകയാണ് ഇന്ത്യ ചൈനക്ക് എന്ന് പറഞ്ഞാല്‍ അത് തെറ്റായിരിക്കില്ല. കാരണം ഈ നടപടിയിലൂടെ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച ഡ്രോണ്‍ നിര്‍മ്മാതാക്കളായ ചൈനയുടെ എസ് സെഡ് ഡി ജെ ഐ ടെക്നോളജി കമ്പനിയുടെ വളര്‍ന്നുവരുന്ന വിപണിയെ ഫലപ്രദമായി തടയുകയും ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ പ്രാദേശികമായാ വ്യവസായികളെ പ്രോത്സാഹിപ്പിക്കുകയും ആണ് ചെയ്യുന്നത്.


ഇതിലൂടെ രണ്ട് കാര്യങ്ങളാണ് സര്‍ക്കാര്‍ ഉന്നം വയ്ക്കുന്നത്, ഒന്ന് ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധത്തെ പഴുതുകള്‍ ഇല്ലാതാക്കുക. കാരണം ചൈന ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളിലെ ഡ്രോണുകള്‍ നമ്മള്‍ ഉപയോഗിക്കുകയാണെങ്കില്‍ നമ്മുടെ ഭൂമി ശാസ്ത്രപരമായ വിവരങ്ങള്‍ ശത്രു രാജ്യത്തിന്റെ കൈകളില്‍ എത്താന്‍ സാധ്യത ഉണ്ട് ഇത് ഏതു വിധേനയും ഇല്ലായ്മ ചെയ്യുക . രണ്ടാമത് നമ്മുടെ ആഭ്യന്തര വിപണിയുടെ സ്വയം പര്യാപ്തതയെ ശക്തിപ്പെടുത്തുക





ലോകത്തെ മാനുഫാക്ച്ചറിങ് ഹബ് ആയി അറിയപ്പെടുന്ന രാജ്യമാണ് ചൈന. ചൈനയുടെ സമ്പദ് വ്യവസ്ഥയെ ശക്തമാക്കുന്നതില്‍ ഈ മാനുഫാക്ച്ചറിങ് മേഖലയ്ക്ക് ഒഴിച്ച് കൂടാനാവാത്ത പങ്കാണുള്ളത്. അവര്‍ അത് ഒന്നോ രണ്ടോ ദിവസം കൊണ്ട് ഉണ്ടാക്കിയതും അല്ല മറിച്ച് വര്ഷങ്ങളുടെ ചിട്ടയായ പ്രവര്‍ത്തനവും നയങ്ങളും ലോക രാജ്യങ്ങളോടുള്ള സൗഹാര്‍ദ്ദപരമായ സമീപനവും കൊണ്ടായിരുന്നു. എന്നാല്‍ ഇന്ന് ചൈനയുടെ ഉല്പാദന രംഗത്തുള്ള ഈ പ്രാവീണ്യം ലോക രാജ്യങ്ങള്‍ക്ക് ഒഴിച്ചു കൂടാനാകാത്തതും, അങ്ങനെ ചെയ്താല്‍ പല രാജ്യങ്ങളുടെയും സാമ്പത്തിക വ്യവസ്ഥ തന്നെ തകരും എന്ന കണക്കു കൂട്ടലില്‍ ആണ് ചൈന. ഈ ഒരു കാരണം കൊണ്ട് കൂടെയാണ് ചൈന ഇന്ന് കാണിക്കുന്ന ധാര്‍ഷ്ട്യം അവര്‍ കാണിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്


കോവിഡ് മഹാമാരി കാരണവും, ചൈന പ്രകടിപ്പിക്കുന്ന ജനാധിപത്യ വിരുദ്ധമായ പ്രവണതകള്‍ കാരണവും , ചൈനീസ് സൈന്യം അപകടകരമാം വിധം സ്വയം ശക്തിപ്പെട്ടു കൊണ്ടിരിക്കുന്നത് കാരണവും , അവരുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് ആയ ഉല്പാദന രംഗത്തെ എങ്ങനെയെങ്കിലും ഒന്ന് പിടിച്ചു നിര്‍ത്തണം എന്ന നിലപാടിലാണ് പാശ്ചാത്യ രാജ്യങ്ങള്‍.




ഈ കാരണങ്ങള്‍; കൊണ്ട് തന്നെ ഉല്‍പ്പന്നങ്ങള്‍ക്കും ഘടകങ്ങള്‍ക്കുമായി ചൈനയ്ക്ക് മറ്റൊരു പകരക്കാരനെ തേടാന്‍ അല്ലെങ്കില്‍ സ്വയം പര്യാപ്തമാകാന്‍ ശ്രമിക്കുന്ന ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.


ഗാല്‍വാന്‍ വാലിയിലെ സംഘര്‍ഷങ്ങള്‍ക്ക് ശേഷം അനവധി ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അതിലെ ഏറ്റവും പുതിയ കാര്യമാണ് ഇപ്പോള്‍ ഡ്രോണുകളുടെ രൂപത്തില്‍ നടന്നിരിക്കുന്നത്



ചൈനയും യുഎസും തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് ഡ്രോണുകള്‍ ഇപ്പോള്‍ ശ്രദ്ധാ കേന്ദ്രമായി എത്തിയിരിക്കുന്നത്. ഷെന്‍ഷെന്‍ ആസ്ഥാനമായുള്ള ഡിജെഐ ഡ്രോണ്‍ നിര്‍മ്മാതാക്കള്‍ ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് രാജ്യ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി പല സെന്‍സിറ്റീവ് ഡാറ്റകളും കൈമാറ്റം ചെയ്‌തേക്കുമെന്ന ആശങ്കകള്‍ ഉയര്‍ന്നുവരുന്നുണ്ട് . പാലങ്ങളും അണക്കെട്ടുകളും പോലെയുള്ള നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ മുതല്‍ ഹൃദയമിടിപ്പും മുഖം തിരിച്ചറിയലും പോലുള്ള വ്യക്തിഗത വിവരങ്ങളും ഇതില്‍ ഉള്‍പ്പെട്ടേക്കാം


എന്നിരുന്നാലും, ചില ഡ്രോണ്‍ ഘടകങ്ങളുടെ ഇറക്കുമതി അനുമതിയില്ലാതെ അനുവദിക്കുമെന്ന് ഇന്ത്യയുടെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ഈ അടുത്ത ദിവസങ്ങളില്‍ പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞു. ഗവേഷണത്തിനും വികസനത്തിനും പ്രതിരോധത്തിനും സുരക്ഷാ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന ഡ്രോണുകളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.



പ്രാദേശിക ഡ്രോണ്‍ നിര്‍മ്മാതാക്കള്‍ക്ക് ലൈസന്‍സുകള്‍ നേടുന്നത് എളുപ്പമാക്കുന്നതിന് ഡ്രോണുകളുടെ ഉപയോഗത്തെക്കുറിച്ചുള്ള നിയമങ്ങളില്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം ഇളവ് വരുത്തുകയും ഭാരമേറിയ പേലോഡുകള്‍ അനുവദിക്കുകയും ചെയ്തിരുന്നു , ലോകത്തെ ഏറ്റവും വലിയ ബ്രാന്‍ഡുകളെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനും ലോകത്തിലേക്ക് കയറ്റുമതി ചെയ്യുന്നതിനുമായി 20 ബില്യണ്‍ ഡോളറിന്റെ പദ്ധതി ഇന്ത്യ വിഭാവനം ചെയ്തിട്ടുണ്ട് ഇത് പ്രകാരം ഡ്രോണ്‍ നിര്‍മ്മാതാക്കള്‍ക്ക് ഇന്ത്യ 1.2 ബില്യണ്‍ രൂപ അതായത് 16 മില്യണ്‍ ഡോളര്‍ ഇന്‍സെന്റീവ് വാഗ്ദാനം ചെയ്യും.


നമ്മുടെ രാഷ്ട്രത്തെ ഒരു പ്രധാനപ്പെട്ട ഡ്രോണ്‍ നിര്‍മാണ കേന്ദ്രമാക്കി മാറ്റാന്‍ ഇന്ത്യയുടെ ഈ നീക്കം സഹായിക്കുമെന്ന് പ്രാദേശിക ഡ്രോണ്‍ നിര്‍മാതാക്കളായ രട്ടാനിന്ത്യ എന്റര്‍പ്രൈസസ് ലിമിറ്റഡ് പറഞ്ഞു. പുതിയ നിയമങ്ങള്‍ സപ്ലൈ ചെയിന്‍ പ്രവര്‍ത്തനങ്ങള്‍, ഇന്‍വെന്ററി, ഫണ്ട് മാനേജ്‌മെന്റ് എന്നിവയില്‍ മികച്ച കാര്യക്ഷമത കൊണ്ട് വരുമെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (6 minutes ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (21 minutes ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (28 minutes ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (39 minutes ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (49 minutes ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (57 minutes ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (1 hour ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (1 hour ago)

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ  (1 hour ago)

‘Kamikaze Dolphins’ തകരുമോ യുഎസ് കപ്പലുകൾ  (1 hour ago)

വിയറ്റ്‌നാം ബോട്ടപകടം.. മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്...  (1 hour ago)

ലോകകപ്പിന്റെ രണ്ടാം സെമിയിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീന മുൻ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും...  (1 hour ago)

ശക്തമായ കാറ്റിൽ പാരച്യൂട്ടിന് നിയന്ത്രണം നഷ്ടപ്പെട്ടു... അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സാഹസിക വിനോദമായ സ്കൈ ഡൈവിങ്ങിനിടെ അപകടം... ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്....  (2 hours ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ  (2 hours ago)

Malayali Vartha Recommends