Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റഫാലിൽ ഫ്രാൻസിന് അഭിവൃദ്ധി... എല്ലാം ഇന്ത്യയുടെ ഐശ്വര്യം... രാജ്യത്തിന് വേണ്ടത് 42 എണ്ണം...

12 FEBRUARY 2022 05:07 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയ്ക്ക് റഫാലുകളെ വിൽക്കാൻ സാധിച്ചതോടെ ഫ്രാൻസിന് നല്ല നാളുകളാണ് ഉണ്ടായിരിക്കുന്നത്. അവരുടെ ആയുധ ശേഖരത്തിൽ ഒരു കാലത്ത് മങ്ങലേറ്റ് കിടന്നിരുന്ന റഫാലുകളെ കൊതിച്ച് നിരവധി രാജ്യങ്ങളാണ് ഇപ്പോൾ കാത്തുകിടക്കുന്നത്. ഫ്രാൻസിൽ നിന്നും 36 റഫാൽ വിമാനങ്ങളാണ് ഇന്ത്യ വാങ്ങിയത്. $8.1 billion deal.

ഏകദേശം 59,000 കോടി രൂപ ചെലവിട്ട ഈ ഇടപാട് യാഥാർത്ഥ്യമായതോടെയാണ് ലോകരാജ്യങ്ങളുടെ കണ്ണ് റഫാലിലേക്ക് പതിഞ്ഞത്. റഫാലുകൾ ഉപയോഗിച്ചുള്ള പറക്കലിൽ ഇന്ത്യൻ വ്യോമസേന സംതൃപ്തി പ്രകടിപ്പിച്ചതോടെ ഫ്രാൻസിന് റഫാൽ വിൽപ്പനയിൽ ശുക്രൻ ഉദിക്കുകയായിരുന്നു. ഇപ്പോഴിതാ ഏഷ്യൻ രാജ്യമായ ഇന്തോനേഷ്യ 42 റഫാലുകളെ സ്വന്തമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഓർഡർ ലഭിച്ചതായി ഫ്രാൻസ് സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം യുഎസും ബ്രിട്ടനും ഓസ്‌ട്രേലിയയും ചേർന്ന് AUKUS എന്ന പേരിൽ ഒരു പുതിയ തന്ത്രപരമായ സഖ്യം സൃഷ്ടിച്ചതിന് ശേഷം, ഒരു ആഗോള നാവിക ശക്തിയായി സ്വയം കരുതുന്ന പാരീസ്, ഇന്തോ-പസഫിക്കിൽ ഭൗമരാഷ്ട്രീയ ബന്ധം വിപുലീകരിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് കരാർ.

അടുത്തിടെ ഏകപക്ഷീയമായി ബില്ല്യൺ ഡോളറിന്റെ അന്തർവാഹിനി ഇടപാട് ഓസ്‌ട്രേലിയ റദ്ദാക്കിയതിന്റെ ക്ഷീണത്തിലായിരുന്നു ഫ്രാൻസ്. ഇന്തോനേഷ്യ 42 റാഫേലുകൾക്ക് ഓർഡർ നൽകിയതായി ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ളോറൻസ് പാർലി വ്യക്തമാക്കി. ഇന്തോനേഷ്യയിൽ സന്ദർശനം നടത്തവേയാണ് ഇടപാട് ഉറപ്പിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ട്വീറ്റ് വന്നത്. ഇന്ത്യയ്ക്ക് ശേഷം ഇന്തോ-പസഫിക് മേഖലയിലെ ദസ്സാൾട്ട് ഏവിയേഷൻ നിർമ്മിക്കുന്ന ജെറ്റിനെ ആശ്രയിക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി ഇന്തോനേഷ്യയെ ഈ ഉത്തരവ് മാറ്റുമെന്ന് പാർലി പറഞ്ഞു.

ഫ്രാൻസുമായുള്ള പങ്കാളിത്തം യുദ്ധോപകരണങ്ങൾ വാങ്ങുന്നതിൽ മാത്രമായി പരിമിതപ്പെടുത്താതെ സംയുക്ത ഉൽപ്പാദനം, സാങ്കേതിക കൈമാറ്റം, പ്രതിരോധ വ്യവസായങ്ങളിലെ നിക്ഷേപം എന്നിവയും ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ പറഞ്ഞു.

ഇന്ത്യ റഫാൽ സ്വന്തമാക്കിയതിന് പിന്നാലെ 19 ബില്യൺ ഡോളറിന് 80 വിമാനങ്ങൾ വാങ്ങുന്നതിനായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഫ്രാൻസുമായി കരാർ ഒപ്പുവച്ചിരുന്നു. ക്രൊയേഷ്യ, ഈജിപ്ത്, ഗ്രീസ്, ഖത്തർ എന്നീ രാജ്യങ്ങളാണ് നിലവിൽ ഇന്ത്യയ്ക്ക് പുറമേ റഫാലുകൾ ഉപയോഗിക്കുന്നത്.

വ്യോമസേനയ്ക്ക് പിന്നാലെ ഇന്ത്യൻ നാവിക സേനയും വിമാനവാഹിനി കപ്പലിലേക്കായി റഫാലിനെ പരിഗണിക്കുന്നുണ്ട്. ഓഗസ്റ്റിൽ ഇന്ത്യൻ നാവികസേനയിൽ ചേരുന്ന തദ്ദേശീയ വിമാന വാഹിനികപ്പലായ വിക്രാന്തിലേക്കാണ് ഇത്.

റഫാലുകളെ യു എ ഇ വാങ്ങിയത് ഇന്ത്യയുടെ പാത പിന്തുടർന്നാണ്. റഫാലുകളുടെ സ്ഥിരതയും, കരുത്തുമാണ് ഇവിടെ യു എ ഇയെ ഇടപാടിലേക്ക് നയിച്ചത്. ദസ്സാൾട്ട് ഏവിയേഷൻ മുൻപ് നിർമ്മിച്ച മിറാഷ് 2000 യുദ്ധവിമാനങ്ങൾ യുഎഇയുടെ ആയുധ ശേഖരത്തിലുണ്ട്. ഇന്ത്യയിലും ഈ അവസ്ഥ സമാനമായിരുന്നു.

ഇന്ത്യയിലേക്കുള്ള റഫാലുകളുടെ നോൺ സ്‌റ്റോപ് പറക്കലിൽ ആകാശത്ത് വച്ച് എണ്ണ നിറയ്ക്കുന്നതിനും മറ്റുമായി സഹായം നൽകിയതും യു എ ഇയുടെ സൈനിക വിമാന ടാങ്കറുകളായിരുന്നു. 2011 മുതൽ റഫാലുകളെ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട് യുഎഇ ഫ്രാൻസ് ചർച്ചകൾ നടക്കുകയാണ്. മറ്റൊരു ഗൾഫ് രാഷ്ട്രമായ ഖത്തറും 36 റഫാലുകളെ ഫ്രാൻസിൽ നിന്നും സ്വന്തമാക്കിയിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (8 minutes ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (23 minutes ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (30 minutes ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (41 minutes ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (51 minutes ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (59 minutes ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (1 hour ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (1 hour ago)

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ  (1 hour ago)

‘Kamikaze Dolphins’ തകരുമോ യുഎസ് കപ്പലുകൾ  (1 hour ago)

വിയറ്റ്‌നാം ബോട്ടപകടം.. മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്...  (1 hour ago)

ലോകകപ്പിന്റെ രണ്ടാം സെമിയിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീന മുൻ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും...  (2 hours ago)

ശക്തമായ കാറ്റിൽ പാരച്യൂട്ടിന് നിയന്ത്രണം നഷ്ടപ്പെട്ടു... അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സാഹസിക വിനോദമായ സ്കൈ ഡൈവിങ്ങിനിടെ അപകടം... ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്....  (2 hours ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ  (2 hours ago)

Malayali Vartha Recommends