Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകമഹായുദ്ധം പ്രതീക്ഷിച്ചവർക്ക് മുന്നിൽ പുതിയ നീക്കവുമായി റഷ്യ! യുദ്ധം നാളെ ആരംഭിക്കുമെന്ന അമേരിക്കയുടെ പ്രവചനം പൊളിച്ച്‌ റഷ്യ, യുക്രെയിന്‍ അതിര്‍ത്തിയില്‍ നിര്‍ണായക നീക്കങ്ങള്‍: അതിര്‍ത്തിയില്‍ യുദ്ധസന്നാഹമല്ല സൈനിക അഭ്യാസമാണ് നടക്കുന്നതെന്ന് റഷ്യ

15 FEBRUARY 2022 09:57 PM IST
മലയാളി വാര്‍ത്ത

റഷ്യ യുക്രെയിന്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് അയവ് വരുത്തുന്ന തീരുമാനവുമായി റഷ്യ. നാളെ യുക്രെയിനിലേക്ക് റഷ്യ ആക്രമണം ആരംഭിക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ് നിലനില്‍ക്കവേയാണ് അതിർത്തിയിൽ റഷ്യ നിർണായകമായ നീക്കങ്ങൾ ഒരുക്കിയിരിക്കുന്നത്.

അതിര്‍ത്തിയില്‍ നിന്നും കുറച്ച്‌ സൈന്യത്തെ റഷ്യ പിന്‍വലിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. യുക്രെയിന്‍ അതിര്‍ത്തിയില്‍ യുദ്ധസന്നാഹമല്ല സൈനിക അഭ്യാസമാണ് നടക്കുന്നതെന്നാണ് റഷ്യ നല്‍കുന്ന വിശദീകരണം. ഇത്തരത്തില്‍ അഭ്യാസങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് സൈനികര്‍ മടങ്ങുമെന്നാണ് റഷ്യ ഇപ്പോള്‍ നല്‍കുന്ന വിശദീകരണം. ഇത് ഇപ്പോഴത്തെ യുദ്ധാന്തരീക്ഷത്തിന്റെ കനം കുറയ്ക്കുമെന്ന് ഉറപ്പാണ്.

യുക്രെയിന്‍ അതിര്‍ത്തിയില്‍ റഷ്യ ഒരു ലക്ഷം സൈനികരെ വിന്യസിച്ചു എന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുക്രെയിന് പിന്തുണയുമായി അമേരിക്കയും നാറ്റോയിലെ മറ്റു യൂറോപ്യന്‍ ശക്തികളും ചേര്‍ന്നതോടെയാണ് സംഘര്‍ഷം കനത്തത്. റഷ്യന്‍ അധിനിവേശ പദ്ധതിയുടെ ഭാഗമാണ് ഇപ്പോഴത്തെ സൈനിക വിന്യാസമെന്നാണ് അമേരിക്കയുടെ വെളിപ്പെടുത്തല്‍. റഷ്യയുടെ സൈനിക നീക്കങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.

യുക്രെയിന് സമീപം വിന്യസിച്ചിരിക്കുന്ന ചില സേനാ വിഭാഗങ്ങള്‍ അവരുടെ അഭ്യാസങ്ങള്‍ പൂര്‍ത്തിയാക്കി തിരികെ പുറപ്പെടാന്‍ തയ്യാറെടുക്കുകയാണെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോര്‍ കൊനാഷെങ്കോവ് റഷ്യന്‍ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു. അതേസമയം എത്ര യൂണിറ്റുകള്‍ പിന്‍വലിച്ചുവെന്ന് വ്യക്തമല്ല. എന്നാല്‍ എല്ലാ സൈനിക വിഭാഗങ്ങളെയും പിന്‍വലിക്കണമെന്ന് യുക്രെയിന്‍ റഷ്യയോട് ആവശ്യപ്പെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (6 minutes ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (35 minutes ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (44 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (50 minutes ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (52 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (53 minutes ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (58 minutes ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (1 hour ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (1 hour ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (1 hour ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (1 hour ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (1 hour ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (2 hours ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (2 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (2 hours ago)

Malayali Vartha Recommends