Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മകന് റിലാക്‌സേഷന്‍ ലഭിക്കാന്‍ അമ്മ ചെയ്തത്? പതിനാലുകാരനായ മകന് മയക്കുമരുന്ന് നല്‍കിയ അമ്മ പിടിയില്‍

17 FEBRUARY 2022 09:49 PM IST
മലയാളി വാര്‍ത്ത

പതിനാലു വയസ്സുകാരനായ മകന് സ്ഥിരമായി മയക്കുമരുന്ന് നല്‍കിയ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ബന്ധുക്കളിലൊരാളുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. ഫ്‌ളോറിഡയിലെ പാസ്‌കോ കൗണ്ടിയിലെ 38കാരിയായ ചെറില്‍ ആന്‍ ആസിക്കാണ് അറസ്റ്റിലായത്. കുട്ടിയെ ഫോണില്‍ വിളിച്ച സംസാരിച്ച ബന്ധുവിന് കുട്ടിയുടെ സംസാരത്തില്‍ എന്തോ പന്തികേട് അനുഭവപ്പെടുകയായിരുന്നു.

ഇത് ചോദ്യം ചെയ്തപ്പോള്‍ പെട്ടന്ന് കുട്ടിയുടെ കയ്യില്‍ നിന്ന് ഫോണ്‍ വാങ്ങിയ അമ്മ അവന്‍ സെഡേഷനുള്ള ഒരു മരുന്ന് കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞ് വിഷയം മാറ്റുകയായിരുന്നു. പിന്നീട് സ്ഥകാലബോധം നഷ്ടപ്പെട്ട കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാനായി ബന്ധു ഇടപെട്ട് ആംബുലന്‍സ് വിളിക്കുകയായിരുന്നു. ഈ സമയത്ത് കുട്ടിയെ അരികില്‍ വിളിച്ച അമ്മ താന്‍ മരുന്ന് നല്‍കിയ കാര്യം ആരോടും പറയരുതെന്ന് കുട്ടിയോട് പറഞ്ഞു.

പിന്നീട് പരിശോധനയില്‍ കുട്ടി മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതോടെ താന്‍ കുളിക്കാന്‍ പോകുന്നതിനിടയില്‍ മകന്‍ താനറിയാതെ മരുന്ന് എടുത്തതാണെന്ന് യുവതി പോലീസിനോട് പറഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്യലില്‍ താന്‍ തന്നെയാണ് മരുന്ന് നല്‍കിയതെന്ന് യുവതി സമ്മതിച്ചു. മകന് റിലാക്‌സേഷന്‍ ലഭിക്കാനാണ് താന്‍ മയക്കുമരുന്ന് നല്‍കിയതെന്നും യുവതി മൊഴി നല്‍കി. കുട്ടികളെ ദുരുപയോഗം ചെയ്യുക, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുക എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (27 minutes ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (36 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (42 minutes ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (44 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (45 minutes ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (50 minutes ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (1 hour ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (1 hour ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (1 hour ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (1 hour ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (1 hour ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (1 hour ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (2 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (2 hours ago)

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ  (2 hours ago)

Malayali Vartha Recommends