Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലിനയുടെ അഞ്ചാം വയസില്‍ അവളുടെ വയര്‍ അസാധാരണമായി വീര്‍ക്കാന്‍ തുടങ്ങി.... അവള്‍ക്ക് വയറ്റില്‍ ട്യൂമറാണെന്ന വിലയിരുത്തലിലാണ് ഡോക്ടര്‍മാര്‍ എത്തിയത്.....എന്നാല്‍ ഏഴ് മാസം കഴിഞ്ഞപ്പോള്‍ ശസ്ത്രലോകത്തെ ഞെട്ടിപ്പിച്ച് കൊണ്ട് ആ സത്യം ഏവരും മനസിലാക്കി...അവള്‍ ഗര്‍ഭിണിയാണെന്ന്....ഗര്‍ഭിണിയാക്കിയത് സ്വന്തം പിതാവ്?

19 FEBRUARY 2022 12:39 PM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയ്ക്ക് പ്രായം അഞ്ചു വയസ്… ഒരുപക്ഷേ വിശ്വസിക്കാന്‍ കഴിയില്ല. അതെ.. വെറും അഞ്ചാം വയസില്‍ പ്രസവിച്ച പെണ്‍കുട്ടിയാണ് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ.. ഒന്നാലോചിച്ച് നോക്കൂ.. കളിച്ച് ചിരിച്ച് നടക്കേണ്ട കുട്ടിക്കാലം.. ലൈംഗികത എന്താണെന്നോ ഒരാള്‍ പ്രസവത്തിലൂടെയാണ് ഈ ഭൂമിയിലേക്ക് വരുന്നതെന്നോ അറിയാത്ത പ്രായം.

പെറുവിലെ ടിക്രാപോയില്‍ 1933ലാണ് ലിന മെദിന ജനിക്കുന്നത്. ലിനയുടെ അഞ്ചാം വയസില്‍ അവളുടെ വയര്‍ അസാധാരണമായി വീര്‍ക്കാന്‍ തുടങ്ങി. മാതാപിതാക്കള്‍ അവളെ ഡോക്ടറെ കാണിച്ചു. അവള്‍ക്ക് വയറ്റില്‍ ട്യൂമറാണെന്ന വിലയിരുത്തലിലാണ് ഡോക്ടര്‍മാര്‍ എത്തിയത്. എന്നാല്‍ ഏഴ് മാസം കഴിഞ്ഞപ്പോള്‍ ശസ്ത്രലോകത്തെ ഞെട്ടിപ്പിച്ച് കൊണ്ട് ആ സത്യം ഏവരും മനസിലാക്കി. അവള്‍ ഗര്‍ഭിണിയാണെന്ന്.

 

തുടര്‍ന്ന് 1939 മെയ് 14ന് അവളൊരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ശസ്ത്രക്രിയ വഴി കുഞ്ഞിനെ പുറത്തെടുത്തു. അഞ്ചുവയസും ഏഴ് മാസവും 21 ദിവസവുമായിരുന്നു അന്ന് ലിനയുടെ പ്രായം. മൂന്നുകിലോയ്ക്കടുത്തായിരുന്നു കുഞ്ഞിന്റെ ഭാരം.ന്നാൽ എന്തുകൊണ്ട് ലിനയ്‌ക്കിത് സംഭവിച്ചു.. എങ്ങനെ അവൾ ഗർഭിണിയായി എന്നതാണ് സ്വാഭാവികമായും ഉയരുന്ന ചോദ്യം. ഇതറിയാൻ പ്രികോഷ്യസ് പ്യൂബേർട്ടി എന്ന രോഗാവസ്ഥയെക്കുറിച്ച് അറിയേണ്ടതുണ്ട്.

എട്ട്-ഒമ്പത് വയസിനുള്ളില്‍ കുട്ടികളില്‍ കാണുന്ന രോഗാവസ്ഥയാണിത്. ഒരു വയസുള്ള പെണ്‍കുഞ്ഞ് ഋതുമതിയായി എന്നൊക്കെ കേട്ടിട്ടില്ലേ, ഇന്ത്യയില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. പ്രികോഷ്യസ് പ്യൂബേര്‍ട്ടി സ്ഥിരീകരിക്കുന്നവര്‍ക്ക് ശരീര വളര്‍ച്ച പെട്ടെന്നാകാം സംഭവിക്കുന്നത്. പ്രത്യുല്‍പാദന ശേഷി ഇത്തരക്കാര്‍ക്ക് ചെറിയ വയസില്‍ തന്നെ കൈവരിക്കാനാകുമെന്നതാണ് രോഗത്തിന്റെ സവിശേഷത.

 

എല്ലുകളുടെയും പേശികളുടെയും ദ്രുതഗതിയിലുള്ള വളർച്ച, ശരീരത്തിന്റെ ആകൃതിയിലും വലിപ്പത്തിലുമുള്ള മാറ്റങ്ങൾ, പ്രത്യുൽപാദനത്തിനുള്ള ശരീരത്തിന്റെ കഴിവിന്റെ വികാസം എന്നിവ പ്രായപൂർത്തിയാകുന്നതിൽ ഉൾപ്പെടുന്നു.അകാല യൗവനത്തിന്റെ കാരണം പലപ്പോഴും കണ്ടെത്താൻ കഴിയില്ല. അപൂർവ്വമായി, അണുബാധകൾ, ഹോർമോൺ തകരാറുകൾ, മുഴകൾ, മസ്തിഷ്ക തകരാറുകൾ അല്ലെങ്കിൽ പരിക്കുകൾ എന്നിവ പോലുള്ള ചില അവസ്ഥകൾ അകാല യൗവനത്തിന് കാരണമായേക്കാം.ഇതാണ് ലീനയ്ക്കും സംഭവിച്ചത്..

 

ഇക്കാര്യത്തിന് ഔദ്യോഗികമായി സ്ഥിരീകരിച്ച ഒരു ഉത്തരമുണ്ടായിട്ടില്ല. എങ്കിലും ലിനയെ ഗര്‍ഭിണിയാക്കിയത് സ്വന്തം പിതാവ് തന്നെയായിരുന്നുവെന്നാണ് അന്നത്തെ മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിന്റെ പേരില്‍ അയാള്‍ അറസ്റ്റിലാകുകയും കുറച്ചുനാള്‍ വിചാരണ നേരിടുകയും ചെയ്തിരുന്നു.

 

എന്നാല്‍ തെളിവില്ലാതിരുന്നതിനാല്‍ ഇയാളെ വെറുതെവിട്ടു.
സ്വന്തം പിതാവിന്റെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയായ, പ്രികോഷ്യസ് പ്യൂബേര്‍ട്ടി ബാധിതയായ ലിന, പിന്നീട് ഗര്‍ഭിണിയാവുകയായിരുന്നുവെന്നാണ് പലരും ഇക്കാര്യത്തെ വിലയിരുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (28 minutes ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (37 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (43 minutes ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (45 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (46 minutes ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (51 minutes ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (1 hour ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (1 hour ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (1 hour ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (1 hour ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (1 hour ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (2 hours ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (2 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (2 hours ago)

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ  (2 hours ago)

Malayali Vartha Recommends