നൈജറില്‍ നൈജീരിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഏഴു കുട്ടികള്‍ മരിച്ചു.... കുട്ടികള്‍ കളിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ നൈജീരിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഏഴു കുട്ടികള്‍ മരിച്ചു. കൊള്ളക്കാരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് കുട്ടികള്‍ കൊല്ലപ്പെട്ടതെന്ന് നൈജറിലെ മാറാഡി മേഖല ഗവര്‍ണര്‍ അറിയിച്ചു.
ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. നച്ചാഡെ ഗ്രാമത്തിലാണ് വ്യോമാക്രമണം നടന്നത്. കുട്ടികള്‍ കളിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
നാല് പേര്‍ തല്‍ക്ഷണം മരിച്ചു. മൂന്ന് പേര്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചതെന്നും ഗവര്‍ണര്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha






















