Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി! കൈനിറയെ ശമ്പളവും.... എന്ത് പറയുന്നു? ചില രാജ്യങ്ങൾ ഇങ്ങനെയാണ് ഭായ്!!! ലോകത്തിൽ ചില രാജ്യങ്ങളിൽ നാലുദിവസം ജോലി ചെയ്‍താൽ മതിയാകും, ഇത് നടപ്പിലാക്കുന്ന രാജ്യങ്ങൾ പറയുന്നത് അത് ജീവനക്കാരെ കൂടുതൽ പ്രൊഡക്ടീവ് ആക്കുന്നുണ്ട്; കിടിലൻ ജോലിയും കൈനിറയെ ശമ്പളവുമാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഈ രാജ്യങ്ങൾ നിങ്ങളെ കാത്തിരിക്കുകയാണ്....

21 FEBRUARY 2022 01:58 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

'കാമികാസെ ഡോൾഫിനുകൾ' എന്ന അവകാശവാദം: സമുദ്ര സസ്തനികൾ ഇറാന്റെ രഹസ്യ ആയുധമാണോ? ആശങ്കകൾ പുതിയ തലത്തിലേക്ക്..

വർക്കഹോളിക്ക് ആയ സംബ്രദായമൊക്കെ മാറുകയാണ്. ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി. എന്ത് പറയുന്നു.... അതെ, സാധാരണയായി മിക്ക രാജ്യങ്ങളിലും, മിക്ക കമ്പനികളിലും തിങ്കൾ മുതൽ വെള്ളി വരെ ജോലി ചെയ്യേണ്ടി വരുന്ന കാഴ്ച്. എന്തിനേറെ പറയുന്നു... ചിലയിടങ്ങളിൽ ആഴ്ചയിൽ ആറ് ദിവസം വരെ ജോലി ചെയ്യേണ്ടുന്ന അവസ്ഥയും ഉണ്ട്. മിക്കവരുടേയും സ്വപ്നമായിരിക്കും ഒരു അധികദിവസത്തെ ഓഫ് എന്നത്. എന്നാൽ, ലോകത്തിൽ ചില രാജ്യങ്ങളിൽ നാലുദിവസം ജോലി ചെയ്‍താൽ മതിയാകും. അത് നടപ്പിലാക്കുന്ന രാജ്യങ്ങൾ പറയുന്നത് അത് ജീവനക്കാരെ കൂടുതൽ പ്രൊഡക്ടീവ് ആക്കുന്നുണ്ട് എന്നാണ്. പ്രവാസികൾക്കും സന്തോഷം നൽകുന്ന ജോലി ചെയ്യാൻ തെരഞ്ഞെടുക്കാൻ ഏതൊക്കെയാണ് ആ രാജ്യങ്ങൾ എന്ന് നമുക്ക് നോക്കാം.


സ്പെയിൻ: ഗാർഡിയൻ പറയുന്നതനുസരിച്ച്, കഴിഞ്ഞ വർഷം, സ്പാനിഷ് സർക്കാർ ഒരു ട്രയൽ എന്നോണം ആഴ്ചയിൽ നാലുദിവസം മാത്രം പ്രവൃത്തി ദിവസം ആക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. സ്പാനിഷ് ഗവൺമെന്റ് തൊഴിലാളികളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കാതെ തന്നെ മൂന്ന് വർഷത്തേക്ക് ആഴ്ചയിൽ 32 മണിക്കൂർ ജോലി ചെയ്‍താൽ മതിയാകും എന്ന് സമ്മതിച്ചിരിക്കുകയാണ് അധികൃതർ.

ഐസ്‍ലാൻഡ്: 2015 മുതൽ 2019 വരെ, ഐസ്‌ലാൻഡ് പ്രവൃത്തി ദിനം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ലോകത്തിലെ ഏറ്റവും വലിയ ട്രയൽ നടത്തിയിരുന്നു. അത് വലിയ വിജയം തന്നെ ആയിരുന്നു. എല്ലാവരും സന്തുഷ്ടരും ആരോഗ്യമുള്ളവരും കൂടുതൽ ഉൽപ്പാദനക്ഷമതയുള്ളവരുമായി മാറുകയായിരുന്നു. ഐസ്‌ലാൻഡിലെ 2,500 തൊഴിലാളികളിലാണ് പഠനം നടത്തിയിട്ടുള്ളത്. ചുരുക്കിയ തൊഴിൽ ദിനങ്ങൾ കൂടുതൽ ഉൽപ്പാദനക്ഷമതയിലേക്കും സന്തോഷകരമായ തൊഴിൽ ശക്തിയിലേക്കും നയിക്കുമോ എന്നറിയാനായിരുന്നു ഈ പഠനം. പ്രീസ്‌കൂളുകൾ, ഓഫീസുകൾ, സോഷ്യൽ സർവീസ് പ്രൊവൈഡർമാർ, ആശുപത്രികൾ എന്നിവയുൾപ്പെടെ വിവിധ തരത്തിലുള്ള ജോലിസ്ഥലങ്ങളിലാണ് പരീക്ഷണങ്ങൾ നടത്തിയത്.

സ്കോട്ട്ലാൻഡ്: ഐസ്‌ലാൻഡിന്റെ നാല് ദിവസം മാത്രം പ്രവൃത്തിദിനമാക്കിയതിന്റെ വിജയത്തിന് ശേഷം, ജോലിയും ജീവിതവും സന്തുലിതമാക്കുന്നതിനുള്ള ഒരു പുതിയ മാർഗം പരീക്ഷിക്കുന്നതിനായി സ്കോട്ട്‌ലൻഡും നാലുദിവസം മാത്രം പ്രവൃത്തി ദിനമാക്കി മാറ്റുകയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ആഴ്ചയിൽ നാല് ദിവസം പ്രവൃത്തിദിനവും മൂന്ന് ദിവസം അവധിയും വേണമെന്ന് നിരവധി ആളുകൾ പറഞ്ഞതിനാൽ തന്നെ ഇത് എങ്ങനെ നടപ്പിലാക്കാം എന്നതിനെക്കുറിച്ചുള്ള ആശയങ്ങൾ രാജ്യം ആസൂത്രണം ചെയ്യുകയാണ്.

അതോടൊപ്പം തന്നെ തിങ്ക് ടാങ്ക്, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് പോളിസി റിസർച്ചിന്റെ (ഐപിപിആർ) ഗവേഷണത്തെ അടിസ്ഥാനമാക്കി, 80 ശതമാനം ആളുകളും ശമ്പളം നഷ്ടപ്പെടാതെ തങ്ങളുടെ ജോലി ദിവസങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത് അവരുടെ ക്ഷേമത്തിൽ നല്ല സ്വാധീനം ചെലുത്തുമെന്ന് കരുതുന്നു.

അയർലൻഡ്: അയർലൻഡും ഇക്കാര്യത്തിൽ അതിന്റെ പൈലറ്റ് പ്രോഗ്രാം ആരംഭിച്ചിരിക്കുകയാണ്. ഇത് ജീവനക്കാരുടെ ശമ്പളത്തിൽ നഷ്ടം കൂടാതെ നാല് ദിവസം മാത്രം പ്രവൃത്തി ദിനമാക്കി നോക്കും. ഈ പ്രോഗ്രാം 2022 ജനുവരിയിൽ ആരംഭിച്ചുകഴിഞ്ഞു. പുതിയ പ്രോഗ്രാമിന് കീഴിൽ, ഓർഗനൈസേഷനുകൾക്ക് പരിശീലനവും ആഴ്ചയിലെ നാല് ദിവസം എങ്ങനെ പ്രവർത്തിക്കാം എന്നതിനെക്കുറിച്ചുള്ള നിർദേശങ്ങളും ലഭിക്കുന്നതാണ്. പ്രോഗ്രാമിന്റെ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിനുള്ള ഗവേഷണത്തിനും ഐറിഷ് സർക്കാർ ധനസഹായം നൽകും. രാജ്യത്തുടനീളമുള്ള 17 കമ്പനികൾ പ്രോഗ്രാമിനായി സൈൻ അപ്പ് ചെയ്തതായിട്ടാണ് റിപ്പോർട്ട്.

ന്യൂസിലാൻഡ്: രണ്ട് വർഷം മുമ്പ്, ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്താ ആർഡേൻ തൊഴിലുടമകളോട് നാല് ദിവസത്തെ പ്രവൃത്തി ദിനവും മറ്റ് ഫ്ലെക്സിബിൾ വർക്കിംഗ് ഓപ്ഷനുകളും പരിഗണിക്കണമെന്ന് നിർദ്ദേശിച്ചിരിക്കുകയാണ്. ബാർൺസിന്റെ കമ്പനിയായ പെർപെച്വൽ ഗാർഡിയനിലെ ജീവനക്കാർ 2018 മുതൽ ആഴ്ചയിൽ നാല് ദിവസമാണ് ജോലി ചെയ്യുന്നത്. ആറാഴ്ചത്തെ ട്രയലിന് ശേഷം ഉൽപ്പാദനക്ഷമത 20 ശതമാനം മെച്ചപ്പെട്ടുവെന്ന് കണ്ടെത്തിയശേഷം ശമ്പളം കുറക്കാതെ തന്നെ നാലുദിവസം മാത്രം പ്രവൃത്തി ദിനമാക്കി മാറ്റിയിട്ടുണ്ട്.

ജപ്പാൻ: ടെക്നോളജിയിൽ മുൻപന്തിയിൽ നിൽക്കുന്ന ജോലിയുടെ കാര്യക്ഷമതയെയും ഗുണനിലവാരത്തെയും കുറിച്ച് എപ്പോഴും സംസാരിക്കുന്ന രാജ്യമാണ് ജപ്പാൻ. അങ്ങനെ ഈ മാതൃക സ്വീകരിക്കാൻ സ്ഥാപനങ്ങളെ പ്രേരിപ്പിച്ചു ജപ്പാനും എത്തി. 2021 ജൂണിലാണ് ജപ്പാൻ സർക്കാർ ഈ സംരംഭം ആരംഭിച്ചത്. നാല് ദിവസത്തെ വർക്ക് വീക്ക് ആരംഭിക്കാൻ ജപ്പാൻ കമ്പനികളോട് ആവശ്യപ്പെടുകയുണ്ടായി. ജപ്പാന്റെ വർക്ക്ഹോളിക് സംസ്കാരം തകർത്ത് 4 ദിവസം മാത്രം ജോലി ചെയ്താൽ മതിയെന്ന് വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയ ജാപ്പനീസ് കമ്പനിയാണ് പാനസോണിക്.

 

യുഎഇ: 2021 ഡിസംബർ ആദ്യം തന്നെ ഔദ്യോഗിക പ്രവൃത്തി ദിനം ആഴ്ചയിൽ നാലര ദിവസമായി വെട്ടിക്കുറച്ചുകൊണ്ട് വിപ്ലവം സൃഷ്‌ടിച്ച ഗൾഫ് രാഷ്ട്രമാണ് യുഎഇ. അഞ്ച് ദിവസം ജോലിയെന്നത് മാറ്റി. റിപ്പോർട്ടുകൾ പ്രകാരം, പുതിയ മാറ്റം 2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു. തൊഴിൽ-ജീവിതം സന്തുലിതമായിരിക്കുന്നതിനും ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനുമാണ് പുതിയ മാറ്റം നടപ്പിലാക്കിയതെന്ന് യുഎഇ ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിക്കുകയായിരുന്നു.

ബെൽജിയം: കൊവിഡിന് ശേഷമാണ് ബെൽജിയം ആഴ്ചയിൽ നാലുദിവസം പ്രവൃത്തിദിനമെന്നത് നടപ്പിലാക്കിയിരുന്നത്. പാൻഡെമിക്കിനൊപ്പമുള്ള രണ്ട് പ്രയാസകരമായ വർഷങ്ങൾക്ക് ശേഷം ജീവനക്കാരെയും ബിസിനസുകളെയും ശക്തിപ്പെടുത്താൻ ഇത് സഹായിക്കും എന്നാണ് കരുതുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (9 minutes ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (20 minutes ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (32 minutes ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (34 minutes ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (35 minutes ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (40 minutes ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (44 minutes ago)

MARRIAGE കല്യണ തട്ടിപ്പ് കയ്യോടെ തൂക്കി  (52 minutes ago)

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (1 hour ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (1 hour ago)

വിവാദമായ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ അപ്പീല്‍ നല്‍കുമെന്ന് പിഎസ്‌സി  (1 hour ago)

പഠിക്കാൻ ഭാര്യ ഗൾഫിലേക്ക് അവിടെ രണ്ടാം വിവാഹം, മകളെ തട്ടിയെടുത്തു..! രഞ്ജീഷ് തൂങ്ങി മരിച്ചു..പൊട്ടിക്കരഞ്ഞ് നാട്ടുകാർ  (2 hours ago)

ഉറഞ്ഞുതുള്ളി സൂപ്രണ്ട്.... അടിച്ചതേ സൂപ്രണ്ടിന് ഓർമ്മയുള്ളു, തിരിച്ചടിച്ച് മാലാഖമാർ,എടുത്തുടുത്തു..! കണ്ണൂർ ആശുപത്രിയിൽ കൂട്ടയടി  (2 hours ago)

ബഹ്റൈനിൽ എത്തിയിട്ട് വെറും ആറുമാസം മാത്രം... പ്രവാസി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി  (2 hours ago)

ഇ20 പെട്രോൾ മൂലം എൻജിൻ തകരാറിലായെന്ന കേസിൽ ഉപഭോക്താവിന് അനുകൂലമായ ചരിത്രവിധി പുറപ്പെടുവിച്ച് കോടതി...  (3 hours ago)

Malayali Vartha Recommends