പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പ്രഥമ റഷ്യാ സന്ദര്‍ശനം ഇന്നു മുതല്‍... രണ്ടു ദിവസം നീളുന്ന സന്ദര്‍ശനത്തിനിടെ അദ്ദേഹം പ്രസി ഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ചര്‍ച്ച നടത്തും

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പ്രഥമ റഷ്യാ സന്ദര്‍ശനം ഇന്നു മുതല്‍. രണ്ടു ദിവസം നീളുന്ന സന്ദര്‍ശനത്തിനിടെ അദ്ദേഹം പ്രസി ഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ചര്‍ച്ച നടത്തും.
23 വര്‍ഷത്തിനുശേമാണ് ഒരു പാക് പ്രധാനമന്ത്രി റഷ്യ സന്ദര്‍ശിക്കുന്നത്. പുടിന്‍ ഈ വര്‍ഷം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഇമ്രാന്റെ സന്ദര്‍ശനം ക്ഷണം സ്വീകരിച്ചല്ലെന്നു റിപ്പോര്‍ട്ടുണ്ട്. ഇമ്രാനാണു സന്ദര്‍ശനത്തിനു താത്പര്യം പ്രകടിപ്പിച്ചത്.
1999ന് ശേഷം ഇതാദ്യമായാണ് ഒരു പാകിസ്ഥാന്‍ പ്രധാനമന്ത്രി റഷ്യ സന്ദര്‍ശിക്കുന്നത്. 1999 മാര്‍ച്ചില്‍ അന്നത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫായിരുന്നു റഷ്യ സന്ദര്‍ശിച്ച അവസാനത്തെ പ്രധാനമന്ത്രി.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഈ വര്‍ഷത്തെ സന്ദര്‍ശനത്തിന് അന്തിമരൂപം നല്‍കാന്‍ മോസ്‌കോയും ഇസ്ലാമാബാദും ചര്‍ച്ചകള്‍ നടത്തുന്നതായി കഴിഞ്ഞ മാസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണിത്.
"
https://www.facebook.com/Malayalivartha






















