മര്യാദയ്ക്ക് കീഴടങ്ങിക്കോണം....! യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ, തടയാൻ ശ്രമിക്കുന്നവർക്ക് സൈന്യം മറുപടി നൽകും...എന്തിനും തയ്യാർ, ഇടപെട്ടാൽ ഇതുവരെ കാണാത്ത തരത്തിൽ തിരിച്ചടി, വെല്ലുവിളിച്ച് പുട്ടിൻ, ആശങ്കയിൽ ലോകം

യുക്രൈനെതിരെ റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുട്ടിൻ യുദ്ധം പ്രഖ്യാപിച്ചു. തടയാൻ ശ്രമിക്കുന്നവർ സൈന്യം മറുപടി നൽകുമെന്നും ഇടപെട്ടാൽ ഇതുവരെ കാണാത്ത തരത്തിൽ തിരിച്ചടിയുണ്ടാകുമെന്നും പുട്ടിൻ വെല്ലുവിളിച്ചിട്ടുണ്ട്. എന്തിനും റഷ്യ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഡോണ്ബോസിലേക്ക് കടക്കാനാണ് സൈന്യത്തിന് പുട്ടിൻ നിർദേശം നൽകിയത്. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നാണ് ഇന്ത്യ അറിയിക്കുന്നത്. യുദ്ധം സംബന്ധിച്ച നിലപാട് സുരക്ഷാസമിതിയോഗത്തെ അറിയിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി.
യുക്രൈനില്‍ റഷ്യന്‍ ആക്രമണം ഉടനുണ്ടാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മുന്നറിയിപ്പ് നല്‍കിയിരുന്നു. കിഴക്കന്‍ യുക്രൈന്‍ മേഖലയിലെ വ്യോമാര്‍തിര്‍ത്തി റഷ്യ അടച്ചാതായാണ് റിപ്പോര്‍ട്ട്. യുക്രെയ്ന്‍ അതിര്‍ത്തിയില്‍ ഒന്നര ലക്ഷത്തോളം സൈനികരെയാണ് പുടിന്‍ യുദ്ധസജ്ജരാക്കി നിര്‍ത്തിയിരിക്കുന്നത്. പടിഞ്ഞാറന്‍ റഷ്യയിലും തെക്കന്‍ ബെലറൂസിലും റഷ്യ സൈനികവിന്യാസം കൂട്ടിയതിന്റെ പുതിയ ഉപഗ്രഹദൃശ്യങ്ങള്‍ യു.എസിലെ മാക്സര്‍ ടെക്നോളജീസ് പുറത്തുവിട്ടു.
എന്നാൽ റഷ്യയുടെ ആക്രമണമുണ്ടായാല്‍ നേരിടാനും പ്രതിരോധിക്കാനും തയ്യാറാണെന്ന് യുക്രൈന്‍ അറിയിച്ചത്. 30 ലക്ഷത്തോളം യുക്രെയ്ന്‍കാരാണ് റഷ്യയിലുള്ളത്. യുദ്ധസാധ്യത കണക്കിലെടുത്ത് 18-60 പ്രായക്കാരോട് സൈന്യത്തില്‍ ചേരാന്‍ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കി ഉത്തരവിട്ടു.
യുക്രെയ്നില്‍നിന്ന് റഷ്യ നയതന്ത്രജ്ഞരെ പിന്‍വലിക്കാന്‍ തുടങ്ങിയിട്ടുണ്ട്. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായി ഈയാഴ്ച അവസാനം നടക്കാനിരുന്ന കൂടിക്കാഴ്ച യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ റദ്ദാക്കി.
ആക്രമണ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ യുഎസ് സൈന്യത്തെ നാറ്റോ രാജ്യങ്ങളുടെ അതിര്‍ത്തിയിലേക്ക് അയക്കാന്‍ യുഎസ് പ്രസിഡന്റ് ബൈഡന്‍ ഉത്തരവിട്ടു കഴിഞ്ഞു. ബൈഡന്‍ റഷ്യ യുക്രെയ്ന്‍ സംഘര്‍ഷ സാധ്യതകളെ വിലയിരുത്തുന്നതിനിടെ ദേശീയ ടെലിവിഷനിലൂടെ ശക്തമായ മുന്നറിയിപ്പാണ് റഷ്യക്ക് നല്‍കിയത്. സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നതിനുള്ള ഉത്തരവിനു പുറമെ 6000 യുഎസ് സൈനികരെ കൂടി യുക്രെയ്ന്‍ അതിര്‍ത്തിയിലേക്ക് വിന്യസിപ്പിക്കുന്നതിനുള്ള തീരുമാനവും പ്രഖ്യാപിച്ചു.
നടപടികള്‍ക്കെതിരെ റഷ്യയ്ക്ക് മേല്‍ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.ജര്‍മനി, പോളണ്ട്, റൊമേനിയ തുടങ്ങിയ രാജ്യങ്ങളുടെ യുക്രെയ്‌നുമായി ചേര്‍ന്നു കിടക്കുന്ന അതിര്‍ത്തിയിലേക്കാണു സൈന്യം നീങ്ങിയിരിക്കുന്നത്. റഷ്യയുടെ 19,0000 സൈനികരാണ് മുന്‍ സോവിയറ്റ് ഭാഗമായിരുന്ന യുക്രെയ്‌നിന്റേയും ബെലറസിന്റേയും അതിര്‍ത്തിയിലുള്ളത്. വലിയ തോതിലുള്ള ആക്രമണത്തിനാണ് റഷ്യ തയാറാകുന്നതെന്ന് യുഎസ് ഇന്റലിജന്‍സിന് ലഭിച്ചിരിക്കുന്ന വിവരം. നാറ്റോയുടെ അതിര്‍ത്തിയിലെ ഓരോ ഇഞ്ചും കൃത്യമായി സംരക്ഷിക്കുമെന്ന് വ്യക്തമായ സന്ദേശമാണ് അമേരിക്കക്ക് നല്‍കാനുള്ളത്.
റഷ്യ ഇപ്പോള്‍ നടത്തിയിരിക്കുന്നത് രാജ്യാന്തര നിയമത്തിന്റെ ലംഘനമാണ്. യുക്രെയ്‌നിനെ പ്രതിരോധിക്കുന്നതിനുള്ള എല്ലാ സഹായങ്ങളും നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ വ്യക്തമാക്കി. 800 അംഗങ്ങള്‍ വരുന്ന ഇന്‍ഫാന്‍ട്രി ബറ്റാലിയന്‍ ടാസ്‌ക്ക് ഫോഴ്‌സും, എട്ടു എഫ്.35 ഫെറ്റര്‍ജറ്റും, ഒരു ഗ്രൂപ്പു അപ്പാച്ചി ഹെലികോപ്റ്ററും, നാറ്റോ രാജ്യങ്ങളായ ഇറ്റലി, ജര്‍മനി, ഗ്രീസ്, പോളണ്ട് അതിര്‍ത്തിയിലേക്ക് നീങ്ങിയിട്ടുണ്ട്.
അതേസമയം കിഴക്കന്‍ യുക്രെയ്നിലെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു.യുദ്ധഭീതി നിലനില്‍ക്കുന്നതിനാല്‍ ചില വ്യോമപാതകള്‍ വഴിയുള്ള യാത്ര അപകടകരമായ സാഹചര്യത്തിലാണ് യുക്രെയ്ന്‍ അധികൃതരുടെ നടപടി. അതിനിടെ, യുക്രെയ്നിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം നടന്നു. പാര്‍ലമെന്‍റ്, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയുടെ വെബ്സൈറ്റുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സൈബര്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.യുക്രെയ്ന് എല്ലാവിധ ആയുധ സഹായങ്ങളും നല്‍കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha






















