Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

ലോകം നിശ്ചലമാകും?പുടിനെ തളച്ചില്ലെങ്കില്‍ പണി കിട്ടുന്നത് കേരളത്തില്‍; അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നു

24 FEBRUARY 2022 10:56 AM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കൻ സംസ്ഥാനമായ ടെക്സസിൽ കനത്ത പ്രളയക്കെടുതി...

പ്രതികാരദാഹിയായി ട്രംപ്... ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനികപോരാട്ടം അതീവ ഗുരുതര അവസ്ഥയിലേക്ക്, ആറാം രാത്രിയും ഇറാന്റെ ഉറക്കം കെടുത്തി യുഎസ് വ്യോമാക്രമണം; രണ്ട് പേർ‌ കൊല്ലപ്പെട്ടു, പാലങ്ങൾ തകർന്നു

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

'ആയുധം താഴെവെച്ച് വീട്ടില്‍പ്പോകൂ'- യുക്രൈന്‍ സൈന്യത്തോട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍.  'ഇടപെടുന്ന പുറംകക്ഷികള്‍ പ്രത്യാഘാതം നേരിടേണ്ടി വരും'യുക്രൈയിനെതിരെ റഷ്യ സൈനിക നടപടി പ്രഖ്യാപിച്ചതോടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നു.

 

ഏഴുവര്‍ഷത്തിനിടെ ഇതാദ്യമായാണ് അസം സ്‌കൃത എണ്ണവില 100 ഡോളര്‍ പിന്നിടുന്നത്. ആഗോളതലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപമെന്നുകരുതുന്ന സ്വര്‍ണവിലയെയും സ്വാധീനിച്ചു. രാവിലെ 9.20ലെ കണക്കുപ്രകാരം ആഗോള വിപണിയില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് 1.1ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,932 ഡോളര്‍ നിലവാരത്തിലെത്തി. സംസ്ഥാനത്ത് സ്വര്‍ണവില പവന് 680 രൂപ കൂടി 37,480 രൂപയിലെത്തി. ഗ്രാമിന് 4685 രൂപയുമായി. ഒരുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില. കഴിഞ്ഞ നവംബറിനുശേഷം 30ശതമാനത്തിലേറെയാണ് എണ്ണവിലയിലുണ്ടായ വര്‍ധന. കോവിഡിന്റെ ആഘാതത്തില്‍നിന്ന് ആഗോളതലത്തില്‍ സമ്പദ്ഘടനകള്‍ തിരിച്ചുവരവുനടത്താന്‍ തുടങ്ങിയതോടെ ഡിമാന്റ് കൂടിയതയാണ് വിലവര്‍ധനയ്ക്ക് തുടക്കമിട്ടത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷംകൂടിയായപ്പോള്‍ ദിനംപ്രതിയെന്നോണം വിലവര്‍ധിച്ചു.

 

സൈനിക നീക്കത്തോടെ ആഗോളതലത്തില്‍ റഷ്യക്കുമേല്‍ ഉപരോധമുണ്ടാകാനും രാജ്യത്തെ എണ്ണവ്യവസായത്തെ ബാധിക്കാനും ഇടയാക്കിയേക്കാം. ഇത് വിപണിയില്‍ ലഭ്യതക്കുറവുണ്ടാക്കും. സംഘര്‍ഷംതുടരുന്നതോടെ ദിനംപ്രതിയെന്നോണം വിലയില്‍ വര്‍ധനവുണ്ടാകുമെന്നുമാണ് വിലയിരുത്തല്‍.   മാത്രവുമല്ല പുടനെ അനുനയിപ്പിച്ചില്ലെങ്കില്‍ പണി ഇരന്നുവാങ്ങേണ്ടി വരും അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങള്‍ക്ക്. യുക്രൈന്‍ കീഴടക്കാന്‍ റഷ്യ ഉദ്ദേശിക്കുന്നില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. യുക്രൈനെ നിരായുധീകരിക്കുക എന്നതാണ് സൈനിക നടപടിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

യുക്രൈനില്‍നിന്നുള്ള ഭീഷണിയുടെ പശ്ചാത്തലത്തിലാണ് റഷ്യയുടെ നടപടി. യുക്രൈനെതിരെ പ്രത്യേക സൈനിക നടപടിക്കൊരുങ്ങുന്ന വിവരം ടെലിവിഷനിലൂടെയാണ് പുടിന്‍ പ്രഖ്യാപിച്ചത്. രക്തച്ചൊരിച്ചിലിന് ഉത്തരവാദി യുക്രൈന്‍ ഭരണകൂടമാണെന്നും അദ്ദേഹം പറഞ്ഞു.
റഷ്യ-യുക്രൈന്‍ സൈന്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാനാവാത്തതാണെന്ന് പറഞ്ഞ പുടിന്‍ ആയുധം താഴെവെച്ച് വീടുകളിലേക്ക് മടങ്ങിക്കോളാനാണ് സൈന്യത്തോട് പുതിന്റെ നിര്‍ദേശം. റഷ്യ-യുക്രൈന്‍ വിഷയത്തില്‍ പുറംകക്ഷികള്‍ ഇടപെടേണ്ടെന്ന മുന്നറിയിപ്പും പുടിന്‍ നല്‍കിയിട്ടുണ്ട്. നിങ്ങള്‍ ഇടപെടുന്നപക്ഷം, നിങ്ങള്‍ ആരും ചരിത്രത്തില്‍ ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത വിധത്തിലുള്ള പ്രത്യാഘാതം നേരിടേണ്ടിവരും. വിഷയത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും മറ്റുള്ളവര്‍ താന്‍ പറയുന്നത് ശ്രദ്ധിക്കുന്നുണ്ടെന്നാണ് കരുതുന്നതെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

യുക്രൈന്‍ നാറ്റോ സഖ്യത്തില്‍ ചേരുന്നത് നടയണം എന്നത് അടക്കമുള്ള റഷ്യന്‍ നിബന്ധനകള്‍ യു.എസും സഖ്യകക്ഷികളും ചെവിക്കൊണ്ടില്ലെന്ന ആരോപണവും പുടിന്‍ ഉന്നയിച്ചു. യുക്രൈനെതിരെയുള്ള നീക്കത്തിനു പിന്നാലെ റഷ്യക്കു നേര്‍ക്ക് അമേരിക്ക ഉള്‍പ്പെടെയുള്ളവര്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഒരു ഉപരോധവും ഏശുന്നില്ല; നാറ്റോ-അമേരിക്കന്‍ ഉപരോധ നീക്കം തിരിച്ചടിക്കുന്നത് യൂറോപ്പിനെ; പുടിന്റെ നീക്കങ്ങള്‍ തന്ത്രപരം. റഷ്യയുടെ നീക്കം അതീവ തന്ത്രപരമായെന്ന് ആഗോള സാമ്പത്തിക വിദഗ്ധര്‍. യുക്രെയ്‌നെതിരെ സൈനിക നീക്കം നടത്തുന്ന റഷ്യക്കെതിരെ സാമ്പത്തിക വാണിജ്യ ഉപരോധത്തിന് അമേരിക്കയും യൂറോപ്പും നടപടി തുടങ്ങിയപ്പോഴും രണ്ടു ദിവസം കാത്തിരുന്നശേഷമാണ് പുടിന്‍ യുക്രെയ്‌നെ ആക്രമിക്കാന്‍ തീരുമാനമെടുത്തത്. ആഗോളതലത്തില്‍ ബാങ്കുകളേയും ഓഹരികളേയും മരവിപ്പിച്ചാലും പ്രകൃതിവാതക വിഷയത്തില്‍ റഷ്യ വിലപേശിയാല്‍ കുടുങ്ങുക യൂറോപ്യന്‍ രാജ്യങ്ങളായിരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. റഷ്യയുടെ വിതരണം മുടങ്ങിയാല്‍ യൂറോപ്പിന്റെ കാര്യം പരുങ്ങലിലാകും. 48 ശതമാനം ക്രൂഡ് ഓയില്‍ യൂറോപ്പിലേക്കും 41 ശതമാനം ഏഷ്യയിലേക്കും നല്‍കുന്ന രാജ്യമാണ് റഷ്യ. യുക്രയ്‌നിന്റെ ദുര്‍ബല ഭരണകൂടത്തെ സഹായിക്കണോ അതോ ശക്തമായ റഷ്യയെ പിണക്കാതിരിക്കണോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് യൂറോപ്പാണ്. നാറ്റോ സഖ്യമാണ് റഷ്യയെ പ്രതിരോധിക്കുമെന്ന് പറയുന്നത്. എന്നാല്‍ റഷ്യയോട് ചേര്‍ന്നുകിടക്കുന്ന യുക്രെയ്‌നിനെ രക്ഷിക്കാന്‍ റഷ്യക്കെതിരെ എങ്ങനെ സൈനിക നീക്കം നടത്തുമെന്നതില്‍ അമേരിക്കയോ നാറ്റോയോ വെളിപ്പെടുത്തി യിട്ടില്ലെന്നതാണ് പുടിന്‍ മുതലെടുത്തത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാങ്കേതിക വിദ്യകള്‍ സാധാരണക്കാരിലേക്ക് എത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍  (48 minutes ago)

ബഹ്‌റൈനില്‍ ഇറങ്ങാനാകാതെ വിമാനം തിരിച്ച് പോയി പ്രവാസികൾ കുടുങ്ങി..! ഗൾഫിൽ കൊടും യുദ്ധം  (51 minutes ago)

എയര്‍ ഇന്ത്യ വിമാനം പൈലറ്റ് മനഃപൂര്‍വം ഇടിച്ചത്..! കോക്പിറ്റ് ശബ്ദരേഖ തയ്യാര്‍; ക്യാപ്റ്റന്റെ വീട് വളഞ്ഞ് NIA  (56 minutes ago)

ഭർത്താവിനും മകനും അനസ്തേഷ്യ കൊടുത്ത് കുത്തി..! മൃതദേഹത്തിനടുത്ത് റീൽസ് നോക്കിയിരുന്ന ഈ 'തള്ള'..!  (1 hour ago)

ഭര്‍ത്താവിനെ കൊല്ലാന്‍ കാമുക് 'ലൊക്കേഷന്‍ ലൈവ് വീഡിയോ' അയയ്ച്ച് കൊടുത്ത് ഭാര്യ  (1 hour ago)

നാട്ടിലേക്ക് പ്രവാസികൾ വരുന്നില്ല...! വിമാനങ്ങൾ ഇല്ല വീട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ വിമാനത്താവളത്തിൽ മരിച്ച് പ്രവാസി  (1 hour ago)

I P ബിനുവിന്റെ അവസ്ഥ കണ്ടോ ഷുഗർ കൂടി ബോധരഹിതൻ ആശുപ്രതിയിൽ..! തിരിഞ്ഞ് നോക്കാതെ പിണറായി..!AC റൂമിൽ ഉറങ്ങി വീണ  (1 hour ago)

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ കറന്‍റ് പോയി..ചാടി എഴുന്നേറ്റ് അവർ ടെൻഷനാവണ്ട ഇപ്പോൾ വരും..! ജനം എടുത്ത് അലക്കി തുടങ്ങി  (1 hour ago)

പെണ്ണേ ഷോ കാണിക്കാതെ വീട്ടിൽ പോ..സുഗുപട വളഞ്ഞു കൊടുങ്കാറ്റായി പെണ്ണ് ഒരുത്തനും അടുത്തില്ല..! എല്ലാത്തിനെയും തീർത്തു  (1 hour ago)

സംഘപരിവാര്‍ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങുന്ന രീതിയിലുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

വീണ വിജയനെ അറസ്റ്റുചെയ്യും മാസപ്പടി കണക്കുകള്‍ പുറത്ത് വേറെയും അക്കൗണ്ടില്‍ പണം ഇഡിയുടെ തീരുമാനം ഉടന്‍  (1 hour ago)

അഞ്ചുവയസുകാരന് സഹപാഠിയായ പെണ്‍കുട്ടിയുടെ ക്രൂരമര്‍ദനം  (1 hour ago)

വീരശൂര പരാക്രമി I P ബിനുവിന്റെ കാൽ മുറിച്ച് മാറ്റേണ്ടി വരുമോ..? ഷുഗർ കൂടി മരവിപ്പ്,ആശുപത്രിയിൽ തിരിഞ്ഞ് നോക്കാതെ പിണറായി..!!  (1 hour ago)

Chittoor സിനിമാക്കഥകളെ പോലും വെല്ലുന്ന ക്രൂരത  (2 hours ago)

ഒരു നിര യുവ എംഎല്‍എമാർ സതീശനുമായി നല്ല ബന്ധത്തിലല്ല.  (2 hours ago)

Malayali Vartha Recommends