യുക്രെയ്‌നിനു നേരെയുള്ള റഷ്യന്‍ സൈനിക നീക്കം നിരീക്ഷിക്കുന്നതായി ഇന്ത്യ... യുഎന്‍ സുരക്ഷാ സമിതി യോഗത്തില്‍ ഇന്ത്യ നിലപാട് അറിയിക്കുമെന്നും വിദേശകാര്യമന്ത്രാലയം വൃത്തങ്ങള്‍

യുക്രെയ്‌നിനു നേരെയുള്ള റഷ്യന്‍ സൈനിക നീക്കം നിരീക്ഷിക്കുന്നതായി ഇന്ത്യ. യുഎന്‍ സുരക്ഷാ സമിതി യോഗത്തില്‍ ഇന്ത്യ നിലപാട് അറിയിക്കുമെന്നും വിദേശകാര്യമന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനിടെ, പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെത്തി. റഷ്യക്ക് പൂര്‍ണ പിന്തുണ ഉറപ്പിച്ചാണ് ഇമ്രാന്‍ റഷ്യയിലെത്തിയിരിക്കുന്നത്.
റഷ്യ യുദ്ധം ആരംഭിച്ചതോടെ യുഎന്‍ സഹായം അഭ്യര്‍ഥിച്ച് യുക്രെയ്‌നും രംഗത്തെത്തിയിട്ടുണ്ട്. യുഎന്‍ രക്ഷാ സമിതി അടിയന്തര യോഗം ചേരുന്നു.
"
https://www.facebook.com/Malayalivartha






















