യുക്രൈന്റെ സൈനിക താവളങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും തകര്‍ത്തെന്ന് റഷ്യ... റഷ്യക്കെതിരേ തിരിച്ചടിക്കാന്‍ സൈന്യം നടപടി തുടങ്ങിയെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി

യുക്രൈന്റെ സൈനിക താവളങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും തകര്‍ത്തെന്ന് റഷ്യ. അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പടെയാണ് തകര്‍ത്തെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയമാണ് അവകാശപ്പെട്ടത്.
അതേസമയം, കിഴക്കന്‍ യുക്രെയ്‌നില്‍ അഞ്ച് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതായി യുക്രെയ്ന്‍ സൈന്യം ആവകാശപ്പെട്ടു. ഒരു റഷ്യന്‍ ഹെലികോപ്റ്ററും തകര്‍ത്തതായി വാര്‍ത്തകളുണ്ട്.
റഷ്യക്കെതിരേ തിരിച്ചടിക്കാന്‍ സൈന്യം നടപടി തുടങ്ങിയെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി അറിയിച്ചിരുന്നു.
രാജ്യത്ത് പട്ടാള ഭരണം പ്രഖ്യാപിക്കാന്‍ യുക്രെയ്ന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗത്തില്‍ തീരുമാനമാകുകയും ചെയ്തു.
https://www.facebook.com/Malayalivartha






















