പൗരന്മാര്‍ക്കെല്ലാം ആയുധം നല്‍കും, റഷ്യയുമായുള്ള എല്ലാ നയതന്ത്രബന്ധം വിച്ഛേദിച്ച് യുക്രൈന്‍: 50 റഷ്യന്‍ വിമത സൈനികരെ വധിച്ചതായി യുക്രൈയിന്‍ സൈന്യം

റഷ്യയുമായുള്ള എല്ലാവിധ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ചതായി യുക്രൈയിന്‍ ഭരണകൂടം. പ്രസിഡന്റ് വ്ലോദിമിര്‍ സെലെന്‍സ്കി ട്വിറ്റർ വഴിയായിരുന്നു ഇക്കാര്യം എല്ലാവരെയും അറിയിച്ചത്. മനസ്സാക്ഷി നഷ്ടപ്പെട്ടിട്ടില്ലാത്ത എല്ലാവരും റഷ്യന്‍ ആക്രമണത്തെ അപലപിക്കണമെന്നും സെലെന്‍സ്കി തന്റെ ട്വീറ്റില്‍ വ്യക്തമാക്കി.
രണ്ടാം ലോക മഹായുദ്ധ കാലത്തെ നാസി ജര്‍മന്‍ സൈനികരുമായി നിലവിലെ റഷ്യന്‍ സൈന്യത്തെ താരതമ്യപ്പെടുത്തിയ പ്രസിഡന്റ, യുക്രൈയിനെതിരേയുള്ള റഷ്യന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ തയ്യാറുള്ള എല്ലാ പൗരന്മാര്‍ക്കും സര്‍ക്കാര്‍ ആയുധങ്ങള്‍ എത്തിച്ചു നല്‍കുമെന്നും പറഞ്ഞു.
റഷ്യന്‍ സൈന്യത്തിനെതിരെ ശക്തമായി തിരിച്ചടിക്കുകയാണ് യുക്രൈയിന്‍ സൈന്യം. 50 റഷ്യന്‍ വിമത സൈനികരെ വധിച്ചതായി യുക്രൈയിന്‍ സൈന്യം അവകാശപ്പെട്ടു. ആറ് റഷ്യന്‍ വിമാനങ്ങളും ഹെലികോപ്ടറുകളും തകര്‍ത്തതയും യുക്രൈയിന സൈന്യം വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















