റഷ്യയ്ക്ക് പിന്തുണയുമായി ചൈന... യുെ്രെകനിലെ നിലവിലെ സാഹചര്യത്തെ എങ്ങനെ അധിനിവേശമെന്ന് നിരീക്ഷിക്കും

റഷ്യയ്ക്ക് പിന്തുണയുമായി ചൈന രംഗത്തെത്തി. യുെ്രെകനില്‍ റഷ്യ നടത്തുന്ന സൈനിക നീക്കങ്ങളെ അധിനിവേശമെന്ന് വിളിക്കുന്നത് എതിര്‍ത്ത് ചൈന. യുെ്രെകനിലെ നിലവിലെ സാഹചര്യത്തെ എങ്ങനെ അധിനിവേശമെന്ന് നിരീക്ഷിക്കും.
യുെ്രെകനിലെ പ്രശ്‌നത്തിന് വളരെ സങ്കീര്‍ണ്ണമായ മറ്റൊരു ചരിത്ര പശ്ചാത്തലമുണ്ട്. അത് ഇന്നും തുടരുകയാണ്. പക്ഷേ അത് എല്ലാവരും കാണാന്‍ ആഗ്രഹിക്കുന്നത് ആയിരിക്കില്ലെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ചുന്‍യിംഗ് പറഞ്ഞു.
യുെ്രെകനിലെ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നാണ് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ചുന്‍യിംഗ് പറഞ്ഞത്. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുന്നത് തടയാന്‍ സംയമനം പാലിക്കാന്‍ ഞങ്ങള്‍ എല്ലാ ഭാഗത്തുനിന്നും ആവശ്യപ്പെടുകയാണെന്നായിരുന്നു ചൈന അറിയിച്ചത്. ഇത് ചൈനയും പാശ്ചാത്യരും തമ്മിലുള്ള വ്യത്യാസമായിരിക്കാമെന്നും ചൈന തിടുക്കത്തില്‍ ഒരു നിഗമനത്തിലേക്ക് പോകില്ലെന്നും ഹുവാ ചുന്‍യിംഗ് പറഞ്ഞു.
എല്ലാ കക്ഷികളും സംയമനം പാലിക്കണം. ചൈനീസ് പൗരന്മാരോട് വീടുകളില്‍ സുരക്ഷിതമായി കഴിയണമെന്നും ചൈന ആവശ്യപ്പെട്ടു. അത്യാവശ്യമായി എവിടെയെങ്കിലും വാഹനം ഓടിച്ചു പോവേണ്ടതുണ്ടെങ്കില്‍ മുന്‍കരുതലായി ചൈനീസ് പതാക പ്രദര്‍ശിപ്പിക്കാനും ചൈന നിര്‍ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha





















