റഷ്യയുമായുള്ള എല്ലാ ചര്‍ച്ചകളും നിര്‍ത്തിവച്ചു.. യുക്രെയ്നില്‍ റഷ്യ ആക്രമണ പരമ്പര നടത്തുന്ന പശ്ചാത്തലത്തില്‍ കടുത്ത നടപടിയുമായി ന്യൂസിലന്‍ഡും...

റഷ്യയുമായുള്ള എല്ലാ ചര്‍ച്ചകളും നിര്‍ത്തിവച്ചു.. യുക്രെയ്നില്‍ റഷ്യ ആക്രമണ പരമ്പര നടത്തുന്ന പശ്ചാത്തലത്തില്‍ കടുത്ത നടപടിയുമായി ന്യൂസിലന്‍ഡും.
റഷ്യന്‍ സ്ഥാനപതിയെ രാജ്യത്ത് നിന്ന് പുറത്താക്കുന്നത് പരിഗണിക്കുകയാണെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡന്‍ പറഞ്ഞു. റഷ്യന്‍ അധികൃതര്‍ക്ക് ന്യൂസിലന്‍ഡ് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
റഷ്യന്‍ സൈന്യത്തിനായുള്ള ചരക്ക് കയറ്റുമതിയും നിരോധിച്ചു. റഷ്യയുമായുള്ള എല്ലാ ചര്‍ച്ചകളും നിര്‍ത്തിവച്ചതായും ന്യൂസിലന്‍ഡ്. യുക്രെയ്ന്‍ പ്രതിസന്ധി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡന്‍ ആവശ്യപ്പെട്ടു.
ന്യൂസിലന്‍ഡില്‍ റഷ്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി സര്‍ക്കാര്‍ പ്രതിഷേധം അറിയിച്ചു. റഷ്യക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നത് ചര്‍ച്ച ചെയ്യാന്‍ വിദേശ, വ്യാപാര മന്ത്രാലയം യോഗം ചേര്‍ന്നു.
"
https://www.facebook.com/Malayalivartha





















