ദയവുചെയ്ത് ഇത്തരത്തിലുള്ള ട്രോളുകളും തമാശകളും മാറ്റിവെക്കൂ.... യുദ്ധത്തെക്കുറിച്ച് ട്രോള്‍ ഉണ്ടാക്കാന്‍ ഒരു പക്ഷെ മലയാളിക്ക് മാത്രമേ കഴിയൂയെന്ന് സുധാ മേനോന്‍

യുക്രൈന്‍ റഷ്യന്‍ യുദ്ധം നടക്കുന്ന വേളയില്‍ യുദ്ധത്തെക്കുറിച്ചുള്ള തമാശകളും ട്രോളുകളും ഒഴിവാക്കണമെന്ന് സാമൂഹ്യ പ്രവര്‍ത്തക സുധാ മേനോന്‍. ദയവുചെയ്ത് ട്രോളുകളും തമാശകളും മാറ്റിവെക്കൂ. പകരം യുദ്ധവിരുദ്ധ സന്ദേശങ്ങളാല്‍ സമൂഹമാധ്യമങ്ങള്‍ നിറയട്ടെ എന്നാണ് സുധാ മേനോന്‍ അഭ്യര്‍ഥിക്കുന്നത്.
'യുദ്ധത്തെക്കുറിച്ച് ട്രോള്‍ ഉണ്ടാക്കാന്‍ ഒരു പക്ഷെ മലയാളിക്ക് മാത്രമേ കഴിയൂ.കാരണം, യുദ്ധയും ,കൂട്ടപ്പലായനവും, കലാപങ്ങളും ഒക്കെ നമുക്ക് മറ്റെവിടെയോ ആര്‍ക്കൊക്കെയോ സംഭവിക്കുന്ന കഥകള്‍ മാത്രം ആണ്.
എന്നെങ്കിലും യുദ്ധത്തിന്റെ ഇരകളെ, പ്രത്യേകിച്ചും സ്ത്രീകളെയും കുട്ടികളെയും, കണ്ട മനുഷ്യര്‍ക്ക് ഓരോ യുദ്ധവും നല്‍കുന്നത് ഉറക്കമില്ലാത്ത രാത്രികള്‍ ആയിരിക്കും. അത് എഴുതി ഫലിപ്പിക്കാന്‍ കഴിയാത്ത ഒരവസ്ഥയാണ് ' എന്നാണ് സുധാ മേനോന്‍ തന്റെ ഫേസ്ബുക്കിലൂടെ അഭ്യര്‍ഥിക്കുന്നത്.
https://www.facebook.com/Malayalivartha





















