നിങ്ങളുടെ കുട്ടികളേയും ഭാര്യമാരേയും പ്രായമായവരേയും മനുഷകവചമാക്കാന് നവനാസികളെ അനുവദിക്കരുത്; സ്വന്തം രാജ്യത്തിന്റെ ഭരണാധികാരികളെ പുറത്താക്കാന്‍ യുക്രെയ്ന് സൈന്യത്തോട് ആഹ്വാനം ചെയ്ത് റഷ്യന്‍ പ്രസിഡന്റെ വ്ലാദിമിര്‍ പുടിന്; പുടിന്റെ തന്ത്രപരമായ ആഹ്വാനം റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സലിനെ സംബോധന ചെയ്യുന്നതിനിടെ

യുദ്ധം രൂക്ഷമായിരിക്കെ സ്വന്തം രാജ്യത്തിന്റെ ഭരണാധികാരികളെ പുറത്താക്കാന്‍ യുക്രെയ്ന് സൈന്യത്തോട് ആഹ്വാനം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്. യുക്രെയ്ന് ഭരണാധികാരികള്‍ മയക്കുമരുന്നിന് അടിമകളും നവനാസികളുമാണെന്ന് പുടിന് ആരോപിച്ചു. നിലവിലെ ഭരണാധികാരികള്‍ ഭീരുക്കളാണെന്നും പുടിന് പരിഹസിച്ചു.
റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സലിനെ സംബോധന ചെയ്യുമ്ബോഴായിരുന്നു പുടിന്റെ ആഹ്വാനം. അധികാരം നിങ്ങളുടെ കൈകളിലെടുക്കയെന്ന് പുടിന് യുക്രെയ്ന് സൈന്യത്തോടായി പറഞ്ഞു. നിങ്ങളുടെ കുട്ടികളേയും ഭാര്യമാരേയും പ്രായമായവരേയും മനുഷകവചമാക്കാന് നവനാസികളെ അനുവദിക്കരുത്.അധികാരം നിങ്ങളുടെ കൈകളിലെടുക്കുക. കീവിലെ മയക്കുമരുന്ന് അടിമകളും നവനാസികളുമായുള്ളവരുമായി കരാറിലെത്തുന്നതിനേക്കാള് എളുപ്പമാണ് നിങ്ങളുമായി കരാറിലെത്താനെന്ന് പുടിന് പറഞ്ഞു.
https://www.facebook.com/Malayalivartha





















