ഫേസ്ബുക്കിന് ഭാഗികമായി വിലക്ക്; 48 മണിക്കൂറിനുള്ളില്‍ അര ലക്ഷം പേര് യുക്രൈനില്‍ നിന്ന് പലായനം ചെയ്തെന്ന് യു എന്‍; നാറ്റോയില്‍ ചേരാന്‍ ശ്രമിച്ചാല്‍ പരിണിത ഫലം അനുഭവിക്കേണ്ടി വരുമെന്ന് സ്വീഡനും ഫിന്‍ലാന്റിനും റഷ്യയുടെ മുന്നറിയിപ്പ്
ഫേസ്ബുക്കിന് ഭാഗികമായി വിലക്ക് ഏര്‍പ്പെടുത്തി റഷ്യ. അതേസമയം നാറ്റോയില്‍ ചേരാന്‍ ശ്രമിച്ചാല്‍ പരിണിത ഫലം അനുഭവിക്കേണ്ടി വരുമെന്ന് സ്വീഡനും ഫിന്‍ലാന്റിനും റഷ്യ മുന്നറിയിപ്പ് നല്കി.
നാറ്റോ ഉച്ചകോടിയിലേക്ക് ഇരു രാജ്യങ്ങളെയും നാറ്റോ സെക്രട്ടറി ക്ഷണിച്ചതിന് പിന്നാലെയാണ് മുന്നറിയിപ്പ്. 48 മണിക്കൂറിനുള്ളില്‍ അര ലക്ഷം പേര് യുക്രൈനില്‍ നിന്ന് പലായനം ചെയ്തെന്ന് യു എന്‍ അറിയിച്ചു.
അതേസമയം, യുദ്ധം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്ത് ഭരണാധികാരികളെ പുറത്താക്കാന്‍ യുക്രൈന് സൈന്യത്തോട് വ്ളാഡിമിര്‍ പുടിന് ആഹ്വാനം ചെയ്തു. യുക്രൈന്റെ ഭരണാധികാരികള്‍ മയക്കുമരുന്നിന് അടിമകളും നവനാസികളുമാണെന്ന് പുടിന് ആരോപിച്ചു.
https://www.facebook.com/Malayalivartha