മൂന്നാംദിവസവും കീവില്‍ ആക്രമണം കടുപ്പിച്ച് റഷ്യ....യുക്രെയ്ന്റെ രണ്ടു ചരക്കു കപ്പലുകള്‍ തകര്‍ത്തു, താപവൈദ്യുതനിലയം ആക്രമിച്ചു, അഞ്ചു വലിയ സ്ഫോടനങ്ങളാണ് കീവിന്റെ പരിസരത്തു നടന്നത് , സാധിക്കാവുന്ന രീതിയിലെല്ലാം ചെറുത്തുനില്ക്കാന് ശ്രമിക്കുകയാണ് യുക്രെയിന് സൈന്യം
മൂന്നാംദിവസവും കീവില്‍ ആക്രമണം കടുപ്പിച്ച് റഷ്യ. സാധിക്കാവുന്ന രീതിയിലെല്ലാം ചെറുത്തുനില്ക്കാന് ശ്രമിക്കുകയാണ് യുക്രെയിന് സൈന്യം. മൂന്നാം ദിനം ആക്രമണം ശക്തമാക്കിയ റഷ്യ താപവൈദ്യുതനിലയം ആക്രമിച്ചു. ഇവിടെ സ്ഫോടനങ്ങളും നടന്നു.
അഞ്ചു വലിയ സ്ഫോടനങ്ങളാണ് കീവിന്റെ പരിസരത്തു നടന്നത്. യുക്രെയ്ന്റെ രണ്ടു കപ്പലുകളും തകര്‍ത്തു. ഒഡേസ തുറമുഖത്തു നങ്കുരമിട്ടിരുന്ന രണ്ടു ചരക്കുകപ്പലുകളാണ് റഷ്യ തകര്‍ത്തത്.
അതേസമയം, പ്രത്യാക്രമണത്തില്‍ റഷ്യന്‍ വിമാനം വെടിവച്ചിട്ടതായി യുക്രെയ്ന് അറിയിച്ചു. കീവിനടുത്ത് വാസില്കീവിലാണ് സൈനിക വിമാനം വെടിവച്ചിട്ടത്. ഇതിനിടെ, യുക്രെയിന് സേനയോടു ഭരണകൂടത്തെ പുറത്താക്കാന്‍ ആഹ്വാനം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്.
https://www.facebook.com/Malayalivartha