യുക്രൈൻ സ്ത്രീകൾ ലെവൽ വേറെ..കവലകളിൽ ഇരുന്ന് സൊറ പറയും,ബിയർ കുടിക്കും..എന്നിരുന്നാലും കുടുംബനാഥകളായ സ്ത്രീകളെ പുരുഷന്മാർക്ക് വലിയ ബഹുമാനമാണ്..കരണമെന്തെന്നോ ? മദ്യപാനികളായ കുടുംബം നോക്കാത്ത ഭർത്താവിനെ തൂക്കി വലിച്ചെറിയാനും യുക്രൈൻ സ്ത്രീകൾക്ക് മടിയില്ല ... അധ്വാനശീലരായ , കുടുംബം പുലർത്താൻ പാടുപെടുന്ന യുക്രൈൻ സ്ത്രീകളുടെ ജീവിതം ഇങ്ങനെ

സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രൈൻ 1991ലാണ് സ്വതന്ത്ര റിപ്പബ്ലിക്കായത്.. റഷ്യ, പോളണ്ട്, ബലാറസ്, ഹങ്കറി, സ്ലൊവാക്യ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന യുക്രൈൻ ഒമ്പതാം ശതകത്തിൽ കീവൻ റഷ്യ എന്നാണറിയപ്പെട്ടിരുന്നത്. നാടോടികളായിരുന്നു കീവൻ റഷ്യക്കാർ.
വലിപ്പമുള്ള രാജ്യമായിരുന്നതുകൊണ്ട് നിരവധി ഗോത്രനേതാക്കൾ ഇവിടെ അവകാശം സ്ഥാപിച്ച് അവരുടെ ഭരണസംവിധാനങ്ങൾ ഏർപ്പെടുത്തി. കൂട്ടത്തിൽ സമ്പന്നമായ മേഖലകൾ കൈയടക്കാൻ അതിർത്തിരാജ്യങ്ങൾ തയ്യാറായതോടെ യുക്രൈൻ യൂറോപ്പിലെ സ്ഥിരം സംഘർഷമേഖലയായി മാറി .
പൊതുവെ അധ്വാനശീലരായ ഇവരിൽ അധികവും കാർഷികവൃത്തിയിൽ ഏർപ്പെട്ടവരാണ്. ആട് ,കോഴി വളർത്തലാണ് ഇവരുടെ പ്രധാന വരുമാന മാർഗ്ഗം. ഇവിടെ കാണുന്ന പ്രത്യേകത സ്ത്രീകളാണ് കുടുംബം നോക്കുന്നത് എന്നുള്ളതാണ്
ഇന്ത്യയിൽ നിന്നും വിഭിന്നമായി സ്ത്രീകൾക്ക് ഏറെ പ്രാധാന്യം നൽകുന്ന രാജ്യമാണ് യുക്രെയിൻ. ഓരോ വീട്ടിലും സ്ത്രീകൾ തന്നെയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ഇവിടെ പുരുഷന്മാർ സ്ത്രീകളെയല്ല, സ്ത്രീകൾ പുരുഷന്മാരെയാണ് ഉപേക്ഷിക്കുന്നത്. എന്നാൽ കാരണം എല്ലായിടത്തും ഒന്നുതന്നെ. മദ്യപാനവും കുടുംബത്തെ നോക്കാത്തതുമൊക്കെ തന്നെയാണ് യുക്രെയിനിലെ സ്ത്രീകളെ അതിന് പ്രേരിപ്പിക്കുന്നത്. കുടുംബനാഥകളായ സ്ത്രീകളെ പുരുഷന്മാർ വളരെയധികം ബഹുമാനിക്കുന്നുണ്ട്
കവലകളിൽ ഇരുന്ന് സൊറ പറഞ്ഞും ബിയർ കുടിച്ചും വൈകുന്നേരം ചെലവഴിക്കുന്നത് ഏറെയും സ്ത്രീകളാണ് .. ഇവിടെ മിക്ക കുടുംബങ്ങളിലും സ്ത്രീകൾ മാത്രമാണ് ഉള്ളത് ..കാരണം മിക്ക കുടുംബങ്ങളിലെയും സ്ത്രീകൾ ഭർത്താക്കൻമാരെ ഉപേക്ഷിച്ചവരാണ് ..
https://www.facebook.com/Malayalivartha





















