യുദ്ധം ഇവിടെയാണ്, എനിക്ക് ആയുധങ്ങളാണ് വേണ്ടത്, ഒളിച്ചോടേണ്ട! രക്ഷപ്പെടുത്താമെന്ന് അമേരിക്ക, ഒളിച്ചോടില്ലെന്ന് സെലന്‍സ്കിയുടെ മറുപടി

യുക്രെയിന്‍ തലസ്ഥാനമായ കീവിലേക്ക് റഷ്യന്‍ സൈന്യം മുന്നേറ്റം വ്യാപിപ്പിക്കുന്നതിനിടെ തന്നെ രക്ഷപ്പെടുത്താമെന്ന അമേരിക്കന്‍ വാഗാദാനം നിരസിച്ച് പ്രസിഡന്റ് വ്ലാഡിമിര്‍ സെലന്‍സ്‌കി. എനിക്ക് വേണ്ടത് ആയുധങ്ങളാണ്, ഒളിച്ചോട്ടമല്ല' എന്ന് സെലെന്‍സ്കി പ്രതികരിച്ചതായി സി.എന്‍.എന്‍ ന്റെ റിപ്പോർട്ടിൽ പറയുന്നു.
ബ്രിട്ടനിലെ യുക്രെയിന്‍ എംബസിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു റിപ്പോർട്ട്. യുദ്ധം ഇവിടെയാണ്, എനിക്ക് ആയുധങ്ങളാണ് വേണ്ടത്, ഒളിച്ചോടേണ്ട' എന്ന് സെലന്‍സ്കി പറഞ്ഞതായി യുക്രെയിന്‍ എംബസി ട്വീറ്റ് ചെയ്യുകയായിരുന്നു. യുക്രെയിന്‍ ജനത തങ്ങളുടെ പ്രസിഡന്റിനെ ഓര്‍ത്ത് അഭിമാനിക്കുന്നു എന്നും ട്വീറ്റില്‍ പറയുന്നു.
അവസാനഘട്ടം വരെ യുക്രെയിനില്‍ തുടരുമെന്നും രാജ്യം വിടില്ലെന്നും സെലന്‍സ്കി നേരത്തെ വ്യക്തമാക്കിയിരുന്നു, യുക്രെയിന്‍ തലസ്ഥാനമായ കീവില്‍ തന്നെയുണ്ടെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. പ്രസിഡന്‍റ് ബങ്കറിലേക്ക് മാറി എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് കീവിലെ പ്രസിഡന്റ് ഓഫീസിന് മുന്നില്‍ നിന്നും സെലന്‍സ്കി സംസാരിക്കുന്ന വീഡിയോ പുറംലോകത്തിനുമുന്നിൽ എത്തുന്നത്.
യുദ്ധം തുടങ്ങി മൂന്നാം ദിനവും രൂക്ഷമായ ആക്രമണമാണ് റഷ്യ യുക്രെയിനില്‍ നടത്തുന്നത്. തലസ്ഥാനമായ കീവ് പിടിച്ചടക്കാനുള്ള നീക്കത്തിലാണ് റഷ്യ. അഞ്ച് സ്ഫോടനങ്ങളാണ് ഇന്ന് നടന്നത്. അഞ്ച് നഗരങ്ങളില്‍ ഇന്ന് വ്യോമാക്രമണം നടത്തുമെന്ന് റഷ്യന്‍ സേന മുന്നറിയിപ്പും നൽകിയിരുന്നു.
https://www.facebook.com/Malayalivartha





















