Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

മൂന്നു മണിക്കൂർ മതിയെന്നു വെല്ലുവിളിച്ച റഷ്യൻ സേന നാലാം ദിവസവും കീവ് കീഴടക്കാനാവാതെ കിതയ്ക്കുന്നു; രണ്ട് ദിവസം കൊണ്ട് കീവ് പിടിച്ചെടുക്കാം എന്ന പുടിന്റെ കണക്കുകൂട്ടൽ പൊളിച്ചടുക്കി യുക്രൈൻ! നാറ്റോ സഖ്യം നേരിട്ട് യുദ്ധത്തിലേക്ക് എത്തുന്നില്ല എന്ന് കേട്ടപ്പോൾ സന്തോഷിച്ച പുടിന് തെറ്റി, പ്രതിരോധത്തിനായി യുക്രൈന് ആയുധങ്ങൾ നൽകുമെന്ന് ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ... റഷ്യയുടെ ഏഴ് വെബസൈറ്റുകൾ പൂർണമായും പ്രവർത്തനരഹിതമാക്കി സൈബർ ആക്രമണം ശക്തം, ഇനി യുദ്ധ ഗതി മാറും...

27 FEBRUARY 2022 04:33 PM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച് അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നു

അമേരിക്കൻ സംസ്ഥാനമായ ടെക്സസിൽ കനത്ത പ്രളയക്കെടുതി...

പ്രതികാരദാഹിയായി ട്രംപ്... ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനികപോരാട്ടം അതീവ ഗുരുതര അവസ്ഥയിലേക്ക്, ആറാം രാത്രിയും ഇറാന്റെ ഉറക്കം കെടുത്തി യുഎസ് വ്യോമാക്രമണം; രണ്ട് പേർ‌ കൊല്ലപ്പെട്ടു, പാലങ്ങൾ തകർന്നു

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

മൂന്നു മണിക്കൂർ മതിയെന്നു വെല്ലുവിളിച്ച റഷ്യൻ സേന നാലാം ദിവസവും കീവ് കീഴടക്കാനാവാതെ ആക്രമണം തുടരുകയാണ്. തോക്കുകളും പെട്രോൾ ബോംബുകളുമായി സാധാരണ ജനങ്ങളും റഷ്യൻ ടാങ്കുകളെയും കവചിത വാഹനങ്ങളെയും നേരിടുകയാണ്. ട്രാഫിക്ക് സിഗ്നലുകൾ ഓഫാക്കിയും ‌പാലങ്ങൾ തകർത്തും യുക്രൈൻ റഷ്യൻ സേനയുടെ വഴിമുടക്കുകയാണ് ഇവർ.. 

നിലവിൽ തലസ്ഥാനമായ കീവ് വളഞ്ഞിരിക്കുകയാണ് റഷ്യൻ സൈന്യം. ഖാര്‍കീവിലും ഉഗ്ര സ്ഫോടനങ്ങൾ നടത്തി. റഷ്യൻ സൈന്യം കരമാർഗം ഖാര്‍കീവിലേക്ക് കടനിരക്കുകയാണ്. വ്യാവസായികമായി ഏറെ പ്രാധാന്യമുള്ള പ്രദേശമാണിത്. മലയാളികൾ അടക്കം നിരവധി ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്ന സ്ഥലമാണ് ഖാർകീവ് എന്നാണ് ലഭ്യമാകുന്ന വിവരം. ഇന്നലെ കനത്ത വ്യോമാക്രമണമായിരുന്നു പ്രദേശത്തുണ്ടായിരുന്നത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. ജനവാസകേന്ദ്രങ്ങളിൽ പുലർച്ചയടക്കം സ്ഫോടനങ്ങളുണ്ടായിരിക്കുകയാണ്. എന്നാൽ ഇതൊക്കെയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ അമിത ആത്മവിശവാസത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഇത് പുടിന് വിനയായി തീർന്നിരിക്കുകയാണ്. വളരെ നിഷ്പ്രയാസം യുക്രൈനെ പിടിച്ചെടുക്കാമെന്ന അഹങ്കാരം യുദ്ധത്തിൽ എത്തി നിൽക്കുകയാണ്.

രണ്ട് ദിവസം കൊണ്ട് കീവ് പിടിച്ചെടുക്കാം എന്നതായിരുന്നു പുടിന്റെ കണക്കുകൂട്ടൽ. എണ്നൽ ആ കണക്കുകൂട്ടൽ പാളി എന്നുമാത്രമല്ല കീവിന് ചുറ്റും നിന്ന് റഷ്യൻ സേന അക്ഷരാർത്ഥത്തിൽ വിയർക്കുകയാണ്. നാറ്റോ സഖ്യം നേരിട്ട് യുദ്ധത്തിലേക്ക് എത്തുന്നില്ല എന്ന് കേട്ടപ്പോൾ സന്തോഷിച്ച പുടിന് തെറ്റി. ജർമനിയും ഫ്രാൻസും പുതിയ അടവുമായി എത്തിയിരിക്കുകയാണ്. അമേരിക്കയും ജോ ബൈഡനും പിൻവലിഞ്ഞപ്പോൾ ഫ്രാൻസ് പൊളിച്ചടുക്കുകയാണ്. നാറ്റോ രാജ്യങ്ങളെ റഷ്യ ആക്രമിക്കുമെന്ന് കണ്ടറിഞ്ഞതിനാലാണ് നാറ്റോ സഖ്യം ആദ്യം തന്നെ പിന്നോട്ട് വലിഞ്ഞത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഈയവസരത്തിൽ യുക്രൈൻ സൈന്യം നെഞ്ചുവിരിച്ചു നിന്നു.

ഒരു വശത്ത് യുക്രൈൻ സൈന്യം ചെറുത്തുനിൽക്കുമ്പോൾ മറുവശത്ത് പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്ക് നേരെ കടുത്ത ഉപരോധമാണ് ഏർപ്പെടുത്തുന്നത്. നാല് പ്രമുഖ റഷ്യൻ ബാങ്കുകളെ വിലക്കിയെന്ന് മാത്രമല്ല കടുത്ത ഉപരോധമാണ് ഏർപ്പെടുത്തുന്നത്. റഷ്യയുടെ സാമ്പത്തിക അടിത്തറ ഇളക്കുകയാണ് ഇപ്പോൾ അമേരിക്കയുടെയും സഖ്യ രാജ്യങ്ങളുടെയും ലക്ഷ്യം. പുടിന്റെയും വിദേശകര്യമന്ത്രി ലാവ്‌റോവിന്റെയും വിദേശ സ്വത്തുക്കൾ മരവിപ്പിക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ യൂറോപ്പിൽ ഇവരുടെ പേരിൽ കാര്യമായ സ്വത്തുക്കൾ എല്ലാ എന്നത് ചെറിയ ആശ്വാസമാണ്. പ്രതിരോധത്തിനായി യുക്രൈന് ആയുധങ്ങൾ നൽകുമെന്ന് ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ അറിയിച്ചു. അറ്റ്ലാന്റിക് സമുദ്രത്തിലെ ഇംഗ്ലീഷ് ചാനലിൽ കഴിഞ്ഞ ദിവസം ഫ്രാൻസ് പിടിച്ചെടുത്തത് റഷ്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയായി മാറിയിരുന്നു. അക്ഷരാർത്ഥത്തിൽ റഷ്യ പകച്ചുപോയിരുന്നു.

റഷ്യയിലെ ബെൽറ്റിക് തുറമുഖമായ സെന്റ് പീറ്റേഴ്സ് ബെർഗിലേക്ക് കാറുകളുമായി പോകുകയായിരുന്ന ചരക്കുകപ്പലിന് 417 അടി നീളമാണുള്ളത്. ഇതാണ് ഫ്രാൻസ് പിടിച്ചെടുത്തത്. ഉപരോധം നിലനിൽക്കെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന് ചങ്കൂറ്റത്തോടെ ഫ്രാൻസ് ഇറങ്ങിത്തിരിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ജർമനിയും എത്തി. യുക്രയ്‌നായി ഉപരിതല മിസൈലുകളും ആന്റി-ടാങ്ക് ആയുധങ്ങൾ നൽകുമെന്നും ജർമനി പറഞ്ഞു. ജർമൻ സാങ്കേതിക വിദ്യ അതിനൂതനമാണ്. 1,000 ആന്റി-ടാങ്ക് ആയുധങ്ങളും 500 'സ്റ്റിംഗർ' ഉപരിതല മിസൈലുകളും യുക്രൈനിലേക്ക് അയക്കുമെന്ന് ബെർലിൻ സർക്കാർ സ്ഥിരീകരിച്ചു.. ഇത് കനത്ത ചേര്ത്ത് നിൽപ്പിന് യുക്രൈനെ സഹായിക്കുന്നതാണ്. അവസാനിച്ചില്ല, യുക്രയിലെ സേനാ വിഭാഗത്തിനും സെലിൻസ്കിക്കും സഹായം എത്തിക്കാൻ ബെർലിനും എത്തി. ഇത് കൂടുതൽ കരുത്താകും നൽകുക.

നേരത്തെ റഷ്യയ്ക്കെതിരായ സ്വിഫ്റ്റ് ഉപരോധത്തെ ജർമനി പൂർണമായും പിന്തിരിച്ചിരുന്നു. ഇപ്പോൾ 'സ്വിഫ്റ്റ്’ സംവിധാനത്തില്‍ നിന്ന് തിരഞ്ഞെടുത്ത റഷ്യന്‍ ബാങ്കുകളെ വിലക്കാൻ നീക്കം. അമേരിക്കയും ബ്രിട്ടനും യുറോപ്യന്‍ യൂണിയനും ചേര്‍ന്നാണ് തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. റഷ്യന്‍ കേന്ദ്ര ബാങ്കിന്റെ വിദേശനിക്ഷേപങ്ങള്‍ മരവിപ്പിക്കാനും നീക്കം. ഇതോടെ നാറ്റോ സഖ്യരാജ്യങ്ങൾക്കിടയിലും പൊതുവികാരമുണർന്നു. യുക്രൈനെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നായി അവർ. റഷ്യയ്ക്കെതിരെ ജർമനി ഇറങ്ങിയതോടെ യുദ്ധം ഗതി മാറുകയാണ്. റഷ്യ പിടിച്ചുനിൽക്കാൻ ഇനി പാടുപെടും.കരുത്തരായ ജര്മനിക്കും ഫ്രാൻസിനുമെതിരെ തിരിഞ്ഞാൽ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. തങ്ങളുടെ നാളിതുവരെയുള്ള നയം തിരുത്തി നാറ്റോയുടെ സഖ്യമല്ലാത്ത യുക്രൈനെ സഹായിക്കാൻ ജർമനി ഇറങ്ങിത്തിരിച്ചു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ആക്രമണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ അമേരിക്ക എത്തിയിരുന്നുവെങ്കിൽ തികച്ചു ഒറ്റപ്പെട്ടേനെ. ഏതുമനസിലാക്കിയ ബൈഡൻ നാറ്റോ നിലപാട് വരുന്നതുവരെ കാത്തിരിക്കുകയായിരുന്നു. റഷ്യയുടെ നാണമില്ലാത്ത ആക്ട്രമാനത്തെ ഏതുവിധേനയും യുക്രൈൻ പ്രതിരോധിക്കും എന്ന് ജർമനി പറഞ്ഞു. ജര്മനിക്കും ഫ്രാൻസിനും പിന്നാലെ 350 മില്യന്റെ സഹായം യുക്രൈനിൽ എത്തിക്കുമെന്ന് അമേരിക്കയും രംഗത്ത്. ചെറിയ ആയുധങ്ങൾ പ്രതിരോധ സംവിധാനങ്ങൾ എന്നിവയും എത്തിക്കുമെന്ന് പെന്റഗൺ അറിയിച്ചു. യുക്രൈന് കൂടുതൽ സൈനികസഹായവുമായി ഇറ്റലിയും രംഗത്ത് എത്തി. നോൺലീതൽ സൈനികായുധങ്ങൾ, ഡമൈനിങ്‌ എക്യു്പ്മെന്റ്സ് സുരക്ഷാ ഡിവൈസുകൾ ഇറ്റലി യുക്രൈന് നൽകും. ഒരു വശത്ത് വ്യാപകമായ തോതിൽ എല്ലാ രാജ്യങ്ങളിൽ നിന്നും യുക്രൈനുവേണ്ട എല്ലാ സഹായവും എത്തിക്കുന്നു. മറുവശത്ത് ആകാശവും കടലും അടച്ച് ഉപരോധം ഏർപ്പെടുത്തുന്നു. ചുരുക്കത്തിൽ റഷ്യയെ മുട്ടുകുത്തിക്കാനാണ് നീക്കം.

റഷ്യയ്ക്കെതിരെ പലവിധ ആക്രമണങ്ങളാണ് പലവിധ രാജ്യങ്ങളിൽ നിന്നും ഉണ്ടാകുന്നത്. ചിലർ അതിശക്തമായ സൈബർ ആക്രമണങ്ങളാണ് നടത്തുന്നത്. പുതിയ അക്രമങ്ങളിൽ പ്രസിഡന്റിന്റെ വെബ്‍സൈറ്റ് മാത്രമല്ല സൈനിക സംവിധാനങ്ങളുടെ വെബ്‌സൈറ്റുകളും നിശ്ചലമായിരിക്കുകയാണ്. ഏഴ് വെബസൈറ്റുകൾ പൂർണമായും പ്രവർത്തനരഹിതമായി.

 

പലവിധ സൈറ്റുകളും ടെലിവിഷൻ ചാനലുകളും ഹാക്ക് ചെയ്യപ്പെട്ടു. 'സ്വിഫ്റ്റ്’ സംവിധാനത്തിൽ നിന്നും റഷ്യൻ ബാങ്കുകളെ ഒഴിവാക്കാൻ തീരുമാനിച്ചതോടെ കനത്ത സാമ്പത്തിക വെല്ലുവിളി തന്നെ നേരിടേണ്ടി വരും. റഷ്യൻ സെൻട്രൽ ബാങ്കിൽ തുടങ്ങിയ ഉപരോധം പല ബാങ്കുകളിലും വ്യാപിച്ചിട്ടുണ്ട്. അമേരിക്ക സെലെൻസ്ക്കിയെ രക്ഷപ്പെതം എന്ന് പറഞ്ഞപ്പോഴും പൊരുതാനാണ് സഹായം വേണ്ടത് എന്ന് പറഞ്ഞ സെലെൻസ്കിയുടെ വാക്കുകൾ നാറ്റോ സഖ്യ രാജ്യങ്ങളെ ഏറെ സങ്കടപ്പെടുത്തിയിരുന്നു. ഇനി വേണ്ടത് ചേര്ത്ത് നിപ്പ് തന്നെയാണ്. ഇത് അമേരിക്കയുടേയും നാറ്റോ സഖ്യരാജ്യങ്ങളുടേയും ഭാഗത്ത് നിന്ന് നേരിട്ട് തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖം രക്ഷിക്കാനെങ്കിലും അമേരിക്ക എത്തും എന്ന തന്നെയാണ് ലോകജനത ഉറ്റുനോക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (1 hour ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (2 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (2 hours ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച് അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നു  (2 hours ago)

സാങ്കേതിക വിദ്യകള്‍ സാധാരണക്കാരിലേക്ക് എത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍  (4 hours ago)

ബഹ്‌റൈനില്‍ ഇറങ്ങാനാകാതെ വിമാനം തിരിച്ച് പോയി പ്രവാസികൾ കുടുങ്ങി..! ഗൾഫിൽ കൊടും യുദ്ധം  (4 hours ago)

എയര്‍ ഇന്ത്യ വിമാനം പൈലറ്റ് മനഃപൂര്‍വം ഇടിച്ചത്..! കോക്പിറ്റ് ശബ്ദരേഖ തയ്യാര്‍; ക്യാപ്റ്റന്റെ വീട് വളഞ്ഞ് NIA  (4 hours ago)

ഭർത്താവിനും മകനും അനസ്തേഷ്യ കൊടുത്ത് കുത്തി..! മൃതദേഹത്തിനടുത്ത് റീൽസ് നോക്കിയിരുന്ന ഈ 'തള്ള'..!  (4 hours ago)

ഭര്‍ത്താവിനെ കൊല്ലാന്‍ കാമുക് 'ലൊക്കേഷന്‍ ലൈവ് വീഡിയോ' അയയ്ച്ച് കൊടുത്ത് ഭാര്യ  (4 hours ago)

നാട്ടിലേക്ക് പ്രവാസികൾ വരുന്നില്ല...! വിമാനങ്ങൾ ഇല്ല വീട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ വിമാനത്താവളത്തിൽ മരിച്ച് പ്രവാസി  (4 hours ago)

I P ബിനുവിന്റെ അവസ്ഥ കണ്ടോ ഷുഗർ കൂടി ബോധരഹിതൻ ആശുപ്രതിയിൽ..! തിരിഞ്ഞ് നോക്കാതെ പിണറായി..!AC റൂമിൽ ഉറങ്ങി വീണ  (4 hours ago)

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ കറന്‍റ് പോയി..ചാടി എഴുന്നേറ്റ് അവർ ടെൻഷനാവണ്ട ഇപ്പോൾ വരും..! ജനം എടുത്ത് അലക്കി തുടങ്ങി  (4 hours ago)

Malayali Vartha Recommends