Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

കടുത്ത ആശങ്കയിൽ ഗൾഫ് രാഷ്ട്രങ്ങൾ; അതായത് യുക്രൈൻ യുദ്ധം ആഗോള സാമ്പത്തിക മേഖലക്ക്​ വൻ ആഘാതം നൽകും, എന്ന വില ഉയർന്നതോടെ ഉറ്റുനോക്കി ഗൾഫ് രാഷ്ട്രങ്ങളും, യൂറോപ്പിലെ സാമ്പത്തിക സ്ഥിതി കൂപ്പുകുത്താൻ സാധ്യത

27 FEBRUARY 2022 05:03 PM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച് അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നു

അമേരിക്കൻ സംസ്ഥാനമായ ടെക്സസിൽ കനത്ത പ്രളയക്കെടുതി...

പ്രതികാരദാഹിയായി ട്രംപ്... ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനികപോരാട്ടം അതീവ ഗുരുതര അവസ്ഥയിലേക്ക്, ആറാം രാത്രിയും ഇറാന്റെ ഉറക്കം കെടുത്തി യുഎസ് വ്യോമാക്രമണം; രണ്ട് പേർ‌ കൊല്ലപ്പെട്ടു, പാലങ്ങൾ തകർന്നു

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

തുടർച്ചയായ നാലാം ദിവസയം യുദ്ധം തുടരുകയാണ്. ലോകമനഃസാക്ഷിയെ നടുക്കി കൺമുന്നിൽ വീണ്ടും ഒരു യുദ്ധം നടക്കുമ്പോൾ ഏറെ ഭയാനകമായ കാഴ്ചകളിലൂടെയാണ് മനുഷ്യർ കടന്നുപോകുന്നത്. എന്നാൽ യുക്രൈനും റഷ്യയും തമ്മിലുളള യുദ്ധം നീണ്ടുനിൽക്കുമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കുന്നത്. ദൈർഘ്യമേറിയ യുദ്ധത്തിന് ലോകം ഒരിങ്ങിയിരിക്കണം. നിലവിൽ പ്രതിസന്ധി ഘട്ടം തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. യുദ്ധം നിലനിൽക്കും. നിലവിൽ ഉണ്ടായിരിക്കുന്ന ഈ പ്രതിസന്ധികൾ എല്ലാം നിലനിൽക്കും. ഇതിനൊപ്പം ഉണ്ടാകുന്ന പ്രതിസന്ധികൾ മറ്റ് പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. എല്ലാപേരും തയ്യാറായി ഇരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

ഇത്തരത്തിൽ മുന്നറിയിപ്പുകളാണ് പല ഭാഗത്ത് നിന്നും ഉയരുന്നത്. എന്നാൽ ഇത് എല്ലാ രാജ്യങ്ങളെയും രൂക്ഷമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. അതായത് യുക്രൈൻ യുദ്ധം ആഗോള സാമ്പത്തിക മേഖലക്ക്​ വൻ ആഘാതമായിട്ടുണ്ട്. നേരത്തെ തന്നെ എണ്ണവിലയിൽ ഇന്നു മാത്രം ബാരലിന്​ മൂന്ന്​ ഡോളർ ഉയർന്നു. സ്വർണവിലയിലും കുതിപ്പ്​ തുടരുകയാണ്​. യുദ്ധവും ഉപരോധ നടപടികളും കാരണം യൂറോപ്യൻ രാജ്യങ്ങളിൽ വൻ ഊർജ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്​.

കൂടാതെ ആഗോള വിപണിയിൽ അസംസ്​കൃത എണ്ണ ബാരലിന്​ 106 ഡോളർ വരെ ഉയർന്നു. റഷ്യയുടെ യൂറോപ്പിലേക്കുള്ള എണ്ണ, പ്രകൃതിവാതക കയറ്റുമതി നിലച്ചിരിക്കെ ബദൽ വഴികൾ കണ്ടെത്താനുള്ള നീക്കം ഇതുവരെ വിജയിച്ചിട്ടില്ല. ബദൽ വിതരണ പ്രക്രിയ എളുപ്പമല്ലെന്ന സന്ദേശമാണ്​ എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്​മയായ ഒപെക്​ നൽകുന്നത്​. യുക്രൈൻ യുദ്ധം തുടർന്നാൽ വില 120 ഡോളറിലേക്ക്​ ഉയർന്നേക്കും.

അങ്ങനെ ഓഹരി വിപണികളുടെ തകർച്ചയും തുടരുകയാണ്​. യുദ്ധം നീണ്ടാൽ ഭക്ഷ്യ ഉൽപന്നങ്ങളുടെ വിലവർധന ഉറപ്പാണ്​. ഈ സാഹചര്യം നേരിടാൻ ശക്​തമായ ഇടപെടൽ വേണ്ടി വരുമെന്നാണ്​ ലോക രാജ്യങ്ങൾ വ്യക്തമാക്കുന്നത്​. റഷ്യയും അമേരിക്കയുമായി അടുത്ത ബന്​ധം നിലനിൽക്കെ, യുദ്ധത്തിൽ ഏതെങ്കിലും പക്ഷം ചേരാൻ ഗൾഫ്​ രാജ്യങ്ങൾ വിസമ്മതിക്കുകയാണ്​. അതേസമയം നാറ്റോയുടെ പ്രകോപന നടപടികളാണ്​ നിലവിലെ പ്രതിസന്​ധിക്ക്​ കാരണമെന്ന്​ ഇറാൻ പ്രസിഡൻറ്​ ഇബ്രാഹിം റഈസി പറഞ്ഞു. റഷ്യൻ പ്രസിഡൻറ്​ പുടിനുമായി ​നടന്ന ടെലിഫോൺ സംഭാഷണത്തിലാണ്​ ഇറാൻ പ്രസിഡന്‍റിന്‍റെ പ്രതികരണം.

അതിനിടെ യുക്രൈനിൽ അവശേഷിച്ച തങ്ങളുടെ പൗരൻമാരെ ഒഴിപ്പിക്കൽ നടപടി ഗൾഫ്​ രാജ്യങ്ങളും നിർത്തി വെച്ചിരിക്കുകയാണ്​. വ്യോമ മേഖല കനത്ത സുരക്ഷാ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ ഒഴിപ്പിക്കൽ അപകടകരമാണെന്ന വിലയിരുത്തലിൽ ആണ്​ ഗൾഫ്​ രാജ്യങ്ങൾ. അയൽ രാജ്യങ്ങളിലൂടെയുള്ള ഒഴിപ്പിക്കൽ നടപടിയും എളുപ്പമാകില്ല എന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, കോവിഡ് മഹാമാരിയിൽ ഉലഞ്ഞ ആഗോള സമ്പദ് വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്നതായിരിക്കും യുദ്ധം. യുദ്ധം ആരംഭിച്ച ആദ്യദിനം തന്നെ ക്രൂഡ് ഓയിൽ വിലയും സ്വർണവിലയും വർധിച്ചിട്ടുണ്ട്. ക്രൂഡ് ഓയിൽ വില 2014നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ്. എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ പോലുള്ള രാഷ്ട്രങ്ങളെയാണ് ഇത് കൂടുതൽ ബാധിക്കുക.

എണ്ണ വില വർധിക്കുന്നതോടെ വിലപ്പെരുപ്പവും ഗണ്യമായ രീതിയിൽ വർധിക്കും. വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ വിദേശനിക്ഷേപകർ കൂട്ടത്തോടെ ഓഹരി വിറ്റഴിക്കുന്ന സാഹചര്യവുമുണ്ടാകും. യുദ്ധത്തിന്റെ ആദ്യദിനം തന്നെ ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് ഒലിച്ചു പോയത് 13 ലക്ഷം കോടിയിലേറെ രൂപയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ സ്വർണം കൂടുതൽ വാങ്ങിക്കൂട്ടുന്നത് മഞ്ഞലോഹത്തിന്റെ വില വർധിക്കാനും കാരണമാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (1 hour ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (2 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (2 hours ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച് അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നു  (2 hours ago)

സാങ്കേതിക വിദ്യകള്‍ സാധാരണക്കാരിലേക്ക് എത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍  (4 hours ago)

ബഹ്‌റൈനില്‍ ഇറങ്ങാനാകാതെ വിമാനം തിരിച്ച് പോയി പ്രവാസികൾ കുടുങ്ങി..! ഗൾഫിൽ കൊടും യുദ്ധം  (4 hours ago)

എയര്‍ ഇന്ത്യ വിമാനം പൈലറ്റ് മനഃപൂര്‍വം ഇടിച്ചത്..! കോക്പിറ്റ് ശബ്ദരേഖ തയ്യാര്‍; ക്യാപ്റ്റന്റെ വീട് വളഞ്ഞ് NIA  (4 hours ago)

ഭർത്താവിനും മകനും അനസ്തേഷ്യ കൊടുത്ത് കുത്തി..! മൃതദേഹത്തിനടുത്ത് റീൽസ് നോക്കിയിരുന്ന ഈ 'തള്ള'..!  (4 hours ago)

ഭര്‍ത്താവിനെ കൊല്ലാന്‍ കാമുക് 'ലൊക്കേഷന്‍ ലൈവ് വീഡിയോ' അയയ്ച്ച് കൊടുത്ത് ഭാര്യ  (4 hours ago)

നാട്ടിലേക്ക് പ്രവാസികൾ വരുന്നില്ല...! വിമാനങ്ങൾ ഇല്ല വീട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ വിമാനത്താവളത്തിൽ മരിച്ച് പ്രവാസി  (4 hours ago)

I P ബിനുവിന്റെ അവസ്ഥ കണ്ടോ ഷുഗർ കൂടി ബോധരഹിതൻ ആശുപ്രതിയിൽ..! തിരിഞ്ഞ് നോക്കാതെ പിണറായി..!AC റൂമിൽ ഉറങ്ങി വീണ  (4 hours ago)

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ കറന്‍റ് പോയി..ചാടി എഴുന്നേറ്റ് അവർ ടെൻഷനാവണ്ട ഇപ്പോൾ വരും..! ജനം എടുത്ത് അലക്കി തുടങ്ങി  (4 hours ago)

Malayali Vartha Recommends