യുക്രൈനിലെ ക്ഷേത്രങ്ങള്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ച് ശ്രദ്ധ നേടുന്നു; ഇസ്‌കോണിന് കീഴിലുള്ള 54 ക്ഷേത്രങ്ങളില്‍ നിരാലംബര്‍ക്ക് പരിചരണം

യുക്രൈനില്‍ നിന്നും വ്യത്യസ്തമായ വാര്‍ത്തയാണ് വരുന്നത്. യുദ്ധാന്തരീക്ഷം സംജാതമായതോടെ ലക്ഷക്കണക്കിനാളുകളാണ് അഭയാര്‍ത്ഥികളായത്. പലായനം ചെയ്തും സുരക്ഷിതമെന്ന് കരുതുന്ന മറ്റ് മേഖലകളിലേക്ക് രക്ഷപ്പെട്ടും അഭയം തേടുകയാണ് നിരവധി പേര്‍.
ഈ സാഹചര്യത്തില്‍ അഭയാര്‍ത്ഥികള്‍ക്ക് സേവനം നല്‍കാന്‍ തയ്യാറായി മുന്നോട്ട് വന്നിരിക്കുകയാണ് യുക്രൈനിലെ ക്ഷേത്രങ്ങള്‍. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കണ്‍സീഷ്യസ്‌നെസിന്റെ (ഇസ്‌കോണ്‍) കീഴില്‍ വരുന്ന യുക്രെയ്‌നിലെ 54 ക്ഷേത്രങ്ങള്‍ അവരുടെ ക്ഷേത്ര വാതിലുകള്‍ അഭയാര്‍ത്ഥികള്‍ക്കായി തുറന്നു.
ഇസ്‌കോണ്‍ വൈസ് പ്രസിഡന്റ് രാധാരമണ്‍ ദാസാണ് ഇക്കാര്യം അറിയിച്ചത്. ഇവിടെയുള്ള വിശ്വാസികളും ക്ഷേത്രങ്ങളും യുദ്ധത്തില്‍ നിരാലംബരായവരെ സഹായിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്. അവര്‍ക്കായി ഞങ്ങളുടെ ക്ഷേത്ര വാതിലുകള്‍ തുറന്നിരിക്കുന്നുവെന്ന് രാധാരമണ്‍ ദാസ് ട്വിറ്ററില്‍ പറഞ്ഞു. യുക്രൈനില്‍ 54ലധികം ക്ഷേത്രങ്ങള്‍ ഇസ്‌കോണിനുണ്ട്.
ഭക്തരും ക്ഷേത്രങ്ങളും തങ്ങളാല്‍ കഴിയുന്ന വിധം സേവിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ച്ചു. എല്ലാ ഭക്തരും 54 ക്ഷേത്രങ്ങളും ഇവിടെ സുരക്ഷിതരാണെന്നും ഈ പ്രതിസന്ധി ഘട്ടത്തിലും ഇസ്‌കോണ്‍ ഭക്തര്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി മറ്റുള്ളവരെ സേവിക്കുന്ന തിരക്കിലാണെന്നും രാധാരമണ്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha





















