റഷ്യയുമായി ബെലാറസില്‍ വെച്ച് ചര്‍ച്ച നടത്താന്‍ യുക്രൈന്‍ സമ്മതിച്ചതായി റിപ്പോര്‍ട്ട്...

ബെലാറസ് അതിര്‍ത്തി പ്രദേശത്ത് വെച്ച് റഷ്യയുമായി ചര്‍ച്ച നടത്താന്‍ യുക്രൈന്‍ സമ്മതിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. യുക്രൈന്‍ പ്രസിഡന്റിന്റെ വക്താക്കളെ ഉദ്ധരിച്ചാണ് എ എഫ് പി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വലിയ മഞ്ഞുരുക്കത്തിനുള്ള സൂചനയാണ് ഇത്.
ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോയും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കിയും ചര്‍ച്ച നടത്തി അല്പ സമയത്തിനകമാണ് ബെലാറസില്‍ വെച്ച് ചര്‍ച്ച നടത്താന്‍ യുക്രൈന്‍ സമ്മതിച്ചതായി റിപ്പോര്‍ട്ട് വന്നത്.
റഷ്യയുടെ കൂടെയാണ് ബെലാറസ് എന്നതിനാല്‍ അവിടേക്ക് ചര്‍ച്ചക്ക് വരില്ലെന്ന നിലപാടായിരുന്നു യുക്രൈനിന്. ചര്‍ച്ചക്ക് വേണ്ടി റഷ്യന്‍ സംഘം നിലവില്‍ ബെലാറസിലുണ്ട്. പ്രാദേശിക സമയം ഞായറാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് മുമ്ബായി ചര്‍ച്ചക്ക് എത്തണമെന്ന് റഷ്യന്‍ സംഘം യുക്രൈനിന് അന്ത്യശാസനം നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha





















