Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

അമ്പരന്ന് ലോകം... റഷ്യയുടെ പെട്ടന്നുള്ള മുന്നേറ്റത്തിന് പിന്നില്‍ മാരകമായ ക്ലസ്റ്റര്‍, വാക്വം ബോംബുകളാണെന്ന് ആരോപണം; വിവിധ മനുഷ്യാവകാശ സംഘടനകളും യുഎസിലെ യുക്രെയ്ന്‍ അംബാസഡറും ആരോപണവുമായി രംഗത്ത്

02 MARCH 2022 10:38 AM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച് അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നു

അമേരിക്കൻ സംസ്ഥാനമായ ടെക്സസിൽ കനത്ത പ്രളയക്കെടുതി...

പ്രതികാരദാഹിയായി ട്രംപ്... ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനികപോരാട്ടം അതീവ ഗുരുതര അവസ്ഥയിലേക്ക്, ആറാം രാത്രിയും ഇറാന്റെ ഉറക്കം കെടുത്തി യുഎസ് വ്യോമാക്രമണം; രണ്ട് പേർ‌ കൊല്ലപ്പെട്ടു, പാലങ്ങൾ തകർന്നു

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

വര്‍ഷങ്ങള്‍ക്ക് മുമ്പ് ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ഇട്ട അണുബോംബിന്റെ പേടി ഇപ്പോഴും മാറിയിട്ടില്ല. ഓരോ യുദ്ധം വരുമ്പോഴും അണുബോംബ് ഇടാതിരിക്കാന്‍ ലോക രാജ്യങ്ങള്‍ വലിയ ജാഗ്രത പുലര്‍ത്തുന്നുണ്ട്. യുക്രെയ്ന്‍ റഷ്യ യുദ്ധത്തില്‍ റഷ്യ മാരകമായ ബോംബുകള്‍ പ്രയോഗിച്ചെന്ന് ആരോപണം.

മാരകമായ ക്ലസ്റ്റര്‍, വാക്വം ബോംബുകള്‍ റഷ്യന്‍ സേന യുക്രെയ്‌നി!ല്‍ പ്രയോഗിച്ചെന്ന് രാജ്യത്തെ വിവിധ മനുഷ്യാവകാശ സംഘടനകളും യുഎസിലെ യുക്രെയ്ന്‍ അംബാസഡര്‍ ഒക്‌സാന മാര്‍കറോവയുമാണ് ആരോപണം ഉന്നയിച്ചത്. ക്ലസ്റ്റര്‍ ബോംബുകളുപയോഗിച്ച് ആശുപത്രിയും സ്‌കൂളും തകര്‍ത്തെന്നും ഇതു യുദ്ധക്കുറ്റമാണെന്നും വിമര്‍ശനമുണ്ട്. ക്ലസ്റ്റര്‍, വാക്വം ബോംബുകള്‍ ഉപയോഗിച്ചിട്ടില്ലെന്നാണു റഷ്യന്‍ നിലപാട്.

 



സിവിലിയന്‍ മേഖലകളിലൊന്നും ആക്രമണം നടത്തിയിട്ടില്ലെന്നും സൈനിക കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു. യുദ്ധം തുടങ്ങിയിട്ട് ഇതാദ്യമായി ഇന്നലെ തങ്ങള്‍ക്കു നാശനഷ്ടങ്ങള്‍ പറ്റിയെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാല്‍ എത്ര സൈനികര്‍ കൊല്ലപ്പെട്ടെന്നു വെളിപ്പെടുത്തിയിട്ടില്ല.

ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിക്കില്ലെന്ന നൂറിലേറെ രാജ്യങ്ങള്‍ ഒപ്പുവച്ച ഉടമ്പടിയില്‍ റഷ്യ പങ്കാളിയല്ല. തെര്‍മോബാറിക് ബോംബ് എന്നുമറിയപ്പെടുന്ന വാക്വം ബോംബുകള്‍ വായുവില്‍ നിന്ന് ഓക്‌സിജന്‍ വലിച്ചെടുത്ത് അതീവ താപനിലയുള്ള സ്‌ഫോടനം നടത്തും. സാധാരണ ബോംബുകളെക്കാള്‍ ദൈര്‍ഘ്യമേറിയ സ്‌ഫോടന തരംഗം സൃഷ്ടിക്കുന്നതോടെ മനുഷ്യശരീരം പോലും ഭസ്മമായിപ്പോകും.

 



അതേസമയം 2013 നവംബറില്‍ വ്‌ലാഡിമിര്‍ പുട്ടിനു സമ്മാനിച്ച ഓണററി ബ്ലാക്ക് ബെല്‍റ്റ് 'വേള്‍ഡ് തയ്ക്വാന്‍ഡോ' തിരിച്ചെടുത്തു. യുക്രെയ്‌നില്‍ റഷ്യയുടെ സൈനിക അധിനിവേശം ചൂണ്ടിക്കാട്ടിയാണു നടപടി. ഇന്റര്‍നാഷനല്‍ ജൂഡോ ഫെഡറേഷന്‍ അതിന്റെ ഓണററി പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുട്ടിനെ നീക്കിയത് ഞായറാഴ്ചയാണ്. യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്കും തയ്ക്വാന്‍ഡോ ഓണററി ബ്ലാക്ക് ബെല്‍റ്റുണ്ട്. രാജ്യാന്തര നീന്തല്‍ ഫെഡറേഷനും പുട്ടിനു 2014ല്‍ നല്‍കിയ ബഹുമതി തിരിച്ചെടുത്തു.

അതേസമയം യുക്രെയിനില്‍ ആക്രമണം റഷ്യ തുടരുകയാണ്. കീവില്‍ അഞ്ചിടങ്ങളില്‍ സ്‌ഫോടനമുണ്ടായി. കാര്‍കീവില്‍ സൈനിക പരിശീലന കേന്ദ്രത്തില്‍ വ്യോമാക്രമണമുണ്ടായി. വടക്കുപടിഞ്ഞാറന്‍ നഗരമായ സൈതോമിറിലുണ്ടായ വ്യോമാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

 



ബില സെര്‍ക്‌വെയിലില്‍ ഷെല്ലാക്രമണമുണ്ടായി. ടിവി ടവര്‍ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. യുക്രെയിന്‍ റഷ്യ രണ്ടാംഘട്ട സമാധാന ചര്‍ച്ച ഇന്ന് നടക്കും. റഷ്യന്‍ ആക്രമണത്തിനെതിരെ യുക്രെയിന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതി അടുത്ത തിങ്കളാഴ്ച പരിഗണിക്കും. യുദ്ധക്കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യുക്രെയിന്റെ പരാതി.

അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍ യുക്രെയിന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലെന്‍സ്‌കിമായി ഫോണില്‍ സംസാരിച്ചു. ഈ അക്രമിയെ എത്രയും വേഗം തടയണം എന്നാണ് സെലെന്‍സ്‌കി ആവശ്യപ്പെട്ടത്. സൈനിക സഹായവും ദുരിതാശ്വാസ സഹായവും തുടരുമെന്ന് യുഎസ് പ്രസിഡന്റ് സെലെന്‍സ്‌കിയ്ക്ക് ഉറപ്പുനല്‍കി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ നയതന്ത്ര നീക്കങ്ങള്‍ തള്ളിക്കളഞ്ഞെന്നും മറുപടി പറയേണ്ടിവരുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. ലക്ഷ്യം പൂര്‍ത്തിയാക്കും വരെ ആക്രമണം തുടരുമെന്ന് റഷ്യ അറിയിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (2 hours ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (3 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (3 hours ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (3 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച് അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നു  (3 hours ago)

സാങ്കേതിക വിദ്യകള്‍ സാധാരണക്കാരിലേക്ക് എത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍  (4 hours ago)

ബഹ്‌റൈനില്‍ ഇറങ്ങാനാകാതെ വിമാനം തിരിച്ച് പോയി പ്രവാസികൾ കുടുങ്ങി..! ഗൾഫിൽ കൊടും യുദ്ധം  (4 hours ago)

എയര്‍ ഇന്ത്യ വിമാനം പൈലറ്റ് മനഃപൂര്‍വം ഇടിച്ചത്..! കോക്പിറ്റ് ശബ്ദരേഖ തയ്യാര്‍; ക്യാപ്റ്റന്റെ വീട് വളഞ്ഞ് NIA  (4 hours ago)

ഭർത്താവിനും മകനും അനസ്തേഷ്യ കൊടുത്ത് കുത്തി..! മൃതദേഹത്തിനടുത്ത് റീൽസ് നോക്കിയിരുന്ന ഈ 'തള്ള'..!  (5 hours ago)

ഭര്‍ത്താവിനെ കൊല്ലാന്‍ കാമുക് 'ലൊക്കേഷന്‍ ലൈവ് വീഡിയോ' അയയ്ച്ച് കൊടുത്ത് ഭാര്യ  (5 hours ago)

നാട്ടിലേക്ക് പ്രവാസികൾ വരുന്നില്ല...! വിമാനങ്ങൾ ഇല്ല വീട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ വിമാനത്താവളത്തിൽ മരിച്ച് പ്രവാസി  (5 hours ago)

I P ബിനുവിന്റെ അവസ്ഥ കണ്ടോ ഷുഗർ കൂടി ബോധരഹിതൻ ആശുപ്രതിയിൽ..! തിരിഞ്ഞ് നോക്കാതെ പിണറായി..!AC റൂമിൽ ഉറങ്ങി വീണ  (5 hours ago)

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ കറന്‍റ് പോയി..ചാടി എഴുന്നേറ്റ് അവർ ടെൻഷനാവണ്ട ഇപ്പോൾ വരും..! ജനം എടുത്ത് അലക്കി തുടങ്ങി  (5 hours ago)

Malayali Vartha Recommends